Breaking News
Home / Lifestyle / ആഴ്ചയില്‍ ഒരിക്കല്‍ സെക്‌സിന് സമ്മതിച്ചാല്‍ വീട്ടു വാടക വേണ്ട; പെണ്‍കുട്ടികള്‍ക്ക് സെക്‌സിന് പകരമായി സൗജന്യ താമസം വാഗ്ദാനം ചെയ്ത് വീട്ടുടമ..!!

ആഴ്ചയില്‍ ഒരിക്കല്‍ സെക്‌സിന് സമ്മതിച്ചാല്‍ വീട്ടു വാടക വേണ്ട; പെണ്‍കുട്ടികള്‍ക്ക് സെക്‌സിന് പകരമായി സൗജന്യ താമസം വാഗ്ദാനം ചെയ്ത് വീട്ടുടമ..!!

യുകെയില്‍ പാര്‍പ്പിട പ്രശ്നം രൂക്ഷമാകുകയും വാടക കുതിച്ച് കയറുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍ നിന്നും മുതലെടുപ്പ് നടത്താന്‍ വെയില്‍സിലെ ചില വീട്ടുടമകള്‍ രംഗത്തിറങ്ങിയതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച് ഇവര്‍ പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും വീട് സൗജന്യമായി വാടകയ്ക്ക് കൊടുത്ത് പകരം സെക്സ് ഉറപ്പാക്കുന്ന രീതി പടര്‍ന്ന് പിടിക്കുകയാണ്.

ചിലര്‍ പൂര്‍ണമായി വാടക വിട്ട് വീഴ്ച ചെയ്യില്ലെങ്കിലും പകരം വാടകയില്‍ നല്ല ഇളവ് അനുവദിക്കുകയാണ് ചെയ്യുന്നത്. അതിന് പകരമായി താമസക്കാര്‍ ഹോം ഓണര്‍ക്കൊപ്പം കിടക്ക പങ്കിട്ടാല്‍ മതി. ആഴ്ചയില്‍ ഒരിക്കല്‍ തനിക്കൊപ്പം ഉറങ്ങിയാല്‍ 650 പൗണ്ട് വാടക സൗജന്യമാക്കാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്ന ഒരു വീട്ടുടമ ഐടിവി നടത്തിയ അണ്ടര്‍ കവര്‍ ഓപ്പറേഷനില്‍ കുടങ്ങിയിട്ടുമുണ്ട്.

വെയില്‍സില്‍ വ്യാപകമാകുന്നു ‘ റെന്റ് ഫോര്‍ സെക്സ്’ എന്ന ട്രെന്റിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. വാടകയ്ക്ക് പകരം മറ്റൊരു തരത്തില്‍ പേമെന്റ് നിര്‍വഹിച്ചാല്‍ മതിയെന്ന അര്‍ത്ഥം വരുന്ന പരസ്യമാണ് ഇത്തരം വീട്ടുടമകള്‍ നല്‍കുന്നത്.

ഐടിവിയുടെ അണ്ടര്‍ കവര്‍ റിപ്പോര്‍ട്ടറുടെ ഒളി ക്യാമറയില്‍ വെയില്‍സിലെ ഒരു വീട്ടുടമ പെട്ടത് ഏവരെയും ഞെട്ടിച്ചിരിക്കുകാണ്. ആഴ്ചയില്‍ ഒരിക്കല്‍ തനിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വീട് സൗജന്യമായി താമസിക്കാന്‍ നല്‍കാമെന്നാണ് ഇയാള്‍ റിപ്പോര്‍ട്ടറായ പെണ്‍കുട്ടിയോട് വാഗ്ദാനം ചെയ്യുന്നത്. ഇവര്‍ തമ്മില്‍ ഇതിനായി നടത്തിയ ഇടപഴകലുകള്‍ ഐടിവി വെയില്‍സ് പരിപാടിയില്‍ കാണാനും സാധിക്കും.

താന്‍ വീട് മാസത്തില്‍ 650 പൗണ്ട് വാടകക്കാണ് കൊടുക്കുന്നതെന്നും എന്നാല്‍ പകരം പേമെന്റ് നല്‍കിയാല്‍ വാടക അല്ലെങ്കില്‍ ഡിപ്പോസിറ്റ് ഇളവ് നല്‍കാമെന്നുമാണ് ഇയാള്‍ റിപ്പോര്‍ട്ടറോട് വാഗ്ദാനം ചെയ്യുന്നത്. അണ്ടര്‍കവര്‍ ഇന്‍വെസ്റ്റിഗേറ്ററായ സിയാന്‍ തോമസാണ് വീട്ടുടമയുടെ കള്ളി വെളിച്ചത്താക്കിയിരിക്കുന്നത്.ഈ ഇടപാടില്‍ താല്‍പര്യമുള്ള ഒരു പെണ്‍കുട്ടി ചമഞ്ഞായിരുന്നു സിയാന്‍ വീട്ടുടമയെ ക്യാമറയില്‍ കുടുക്കിയത്. ആഴ്ചയില്‍ ഒരു വട്ടം സെക്സ് നല്‍കിയാല്‍ ഒരു വണ്‍ബെഡ്റൂം അനെക്സ് നല്‍കാമെന്നായിരുന്നു വീട്ടുടമയുടെ വാഗ്ദാനം.

ക്രെയ്ഗ് ലിസ്റ്റ് പോലുള്ള വെബ്സൈറ്റില്‍ ഇത്തരം അറേഞ്ച്മെന്റുകള്‍ക്കുള്ള പരസ്യം നല്‍കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍ ആരെങ്കിലും ഈ അറേഞ്ച്മെന്റിന് നിര്‍ബന്ധിച്ചാല്‍ 2003ലെ സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണ്.

About Intensive Promo

Leave a Reply

Your email address will not be published.