Breaking News
Home / Lifestyle / അച്ഛന്റെ ഓര്‍മ്മകളില്‍ കണ്ണീര്‍ പൊഴിക്കുമ്പോഴും അവള്‍ പറഞ്ഞു ഞാന്‍ ഡോക്ടര്‍ ആകും; അച്ഛന്റെ ആഗ്രഹം നിറവേറ്റും

അച്ഛന്റെ ഓര്‍മ്മകളില്‍ കണ്ണീര്‍ പൊഴിക്കുമ്പോഴും അവള്‍ പറഞ്ഞു ഞാന്‍ ഡോക്ടര്‍ ആകും; അച്ഛന്റെ ആഗ്രഹം നിറവേറ്റും

ശ്രീലക്ഷ്മി സിബിഎസ്ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയിരിക്കുന്നു. അതെ, അച്ഛന്റെ ആഗ്രഹം സാധിക്കാനുള്ള ആദ്യ കടമ്പ മണിയുടെ മകള്‍ നേടിയെടുത്തു. ഡോക്ടര്‍ ആകണം അച്ഛന്റെ ആഗ്രഹം അതായിരുന്നു. അതിന്റെ ആദ്യ ചുവടുവെയ്പ്പായ പത്താംക്ലാസിലേക്ക് പ്രവേശിച്ചപ്പോള്‍ വീടിന്റെ മുറ്റത്ത് ജാഗ്വര്‍ കാര്‍ ഉണ്ടായിരുന്നു. അച്ഛന്റെ സമ്മാനം. ഇപ്പോള്‍ പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കി നില്‍ക്കുമ്പോള്‍ മുറ്റത്തേക്ക് നോക്കി അവള്‍ കണ്ണീര്‍ പൊഴിച്ചു. തികഞ്ഞ ആത്മാഭിമാനത്തോടുകൂടി അവള്‍ പറഞ്ഞു ഞാന്‍ ഡോക്ടര്‍ ആകും.

മകളെ ഡോക്ടറാക്കണമെന്നും നാട്ടിലെ പാവപ്പെട്ടവര്‍ക്കായി ആശുപത്രി പണിയണമെന്നുമായിരുന്നു കലാഭവന്‍ മണിയുടെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം നടത്തിക്കൊടുക്കുക എന്നതാണ് ഇനി ശ്രീലക്ഷ്മിയുടെ ലക്ഷ്യം.

സിബിഎസ്ഇ പരീക്ഷയില്‍ മണിയുടെ മകള്‍ ഉന്നത വിജയം നേടിയ കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ്.

രാമകൃഷ്ണന്റെ കുറിപ്പ്

കലാഭവന്‍ മണി ഹൃദയത്തോട് ചേര്‍ത്ത ചേട്ടന്റെ ജീവന്റ ജീവനായ മകള്‍ ശ്രീലക്ഷ്മി. പ്ളസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോള്‍ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജഗ്വാര്‍ കാര്‍ സമ്മാനമായി നല്‍കിയ പൊന്നച്ഛന്‍: മകള്‍ പാവങ്ങള്‍ക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും .അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകള്‍ക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു.

അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്ളസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങള്‍. പാവങ്ങളുടെ ഡോക്ടര്‍ എന്നതിനപ്പുറം ,അച്ഛനെ ഓര്‍ത്ത് നെഞ്ചു പിടഞ്ഞു വരുന്നവര്‍ക്കൊക്കെ അച്ഛനെ പോലെ സ്നേഹവും, ആശ്വാസവും നല്‍കണം., അച്ഛന്റെ ആഗ്രഹങ്ങള്‍ സഫലമാകാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും. നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാന്‍ ജഗദീശ്വരന്‍ കൂട്ടായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മൂസിന് സര്‍വ്വ മംഗളങ്ങളും നേരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *