കുടുംബവുമായി അന്ന്യ നാട്ടില്‍ ഉല്ലസിക്കാന്‍ പോകുന്നവര്‍ സൂക്ഷിക്കുക നിങ്ങളെ കാത്തു കഴുകന്‍ കണ്ണുകള്‍ പിന്തുടരുന്നുണ്ട്. സൂക്ഷിച്ചാല്‍ ദുഖിക്കണ്ട ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടിലും നടക്കുന്നുണ്ട് എന്നാല്‍ അത് നമ്മള്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. തീര്‍ച്ചയായും നമ്മള്‍ ഓരോര്‍തരും മുന്‍കരുതല്‍ എടുക്കണം. നമ്മുടെ കുടുംബത്തെ സംരക്ഷിക്കന്‍ നാം ഓരോര്‍തരും ബാദ്ധ്യസ്ഥരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞാല്‍ ഇതാരും പെട്ടന്ന് ഷയര്‍ ചെയ്തു മറ്റുള്ളവരിലും എത്തിക്കുക. നമ്മുടെ സഹോദരിമാരുടെ സുരക്ഷയ്ക്ക് നമ്മള്‍ അത് ചെയ്തെ തീരൂ.
കുറച്ചു ദിവസങ്ങളായി വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമിനെ ആധാരമാക്കിയിട്ടുള്ള ഒരു വിവരണമാണിത്. ഹോട്ടലുകളിലും, ടെക്സ്റ്റയില്‍ ഷോപ്പുകളിലെ ട്രെയല്‍ റൂമുകളിലും അല്ലെങ്കില്‍ പൊതു ടോയിലറ്റുകളിലും എല്ലാം നിങ്ങള്‍ അറിയാതെ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലാവാത്ത വിധത്തിലുള്ള ഒളി ക്യാമറകള്‍ ഫിറ്റ് ചെയ്യാന്‍ സാധ്യത ഉണ്ട്.
എല്ലാ ഹോട്ടലുകളിലും ടെക്സ്റ്റയ്ല്‍സുകളിലും ഇങ്ങനെയൊന്നും ഇല്ലെങ്കിലും ഇങ്ങനെയുള്ള കുറേ സംഭവങ്ങള്‍ ഈ അടുത്ത് വന്നിട്ടുണ്ട്. അങ്ങനെയുള്ള ക്യാമറകളില്‍ കൂടെ സ്ത്രീകളുടെ നഗ്നത പകര്‍ത്തി, വാട്സാപ്പ് വഴിയും പല സൈറ്റുകള്‍ വഴിയും പ്രചരിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നത്.
ഹോട്ടലുകളിലും മറ്റും പോകുമ്പോൾ, അഥവാ ലേറ്റായിട്ടാണ് വരുന്നതെങ്കിൽ അവർ തരുന്ന ഏതെങ്കിലും ഒരു റൂം പെട്ടെന്നെടുത്ത് ഒന്ന് ഫ്രഷായി കിടന്നുറങ്ങാനാകും എല്ലാവരും ശ്രമിക്കുക. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ നമുക്ക് ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ നഷ്ടമായേക്കാം എന്ന് വരച്ചു കാട്ടുകയാണ് ഈ ഇൻഫൊർമേറ്റീവ് വീഡിയോയിലൂടെ.മുറി വൃത്തിയാക്കാൻ വന്ന ഒരു ജീവനക്കാരൻ അവരറിയാതെ ആ മുറിയിൽ ചെയ്തു വച്ചത് ഈ പെൺകുട്ടിയുടെ ഭാവി തന്നെ ഇല്ലാതെയാക്കുകയാണ് ഇവിടെ.
ഫാമിലിയുമായോ മറ്റുമോ പുറത്ത് പോകുന്ന കൂട്ടുകാരില്‍ പലര്‍ക്കും ഉണ്ടാകുന്ന ഇത്തരം ദുരനുഭവങ്ങള്‍ക്ക് കാരണം വികാരമടക്കാന്‍ പറ്റാത്തതാണു. വികാരങ്ങളെ വിചാരങ്ങള്‍ കൊണ്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഇത്തരം അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും.
ഇങ്ങനെയുള്ള വീഡിയോകള്‍ പ്രചരിക്കുമ്പോള്‍ പലരും ആത്മഹത്യയെ കുറിച്ചാണ് ചിന്തിക്കുന്നത്. പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ഇങ്ങനെ വീഡിയോകള്‍ വരാതിരിക്കാന്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ ആദ്യം പറഞ്ഞു തരാം. ആപ്ലിക്കേഷനുകള്‍ക്കും ഡിക്റ്റക്റ്ററുകള്‍ക്കും പരിധിയുണ്ട് എന്നിരുന്നാലും ചില ഒളി ക്യാമറകള്‍ ഡിക്റ്റക്റ്റര്‍ വഴി കണ്ടു പിടിക്കാനാകും. എന്നാലും കൂടുതല്‍ സുരക്ഷിതമായ കാര്യങ്ങള്‍ വീടിനു പുറത്ത് പോയാല്‍ പരമാവധി നഗ്നത പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കുളിക്കുമ്പോള്‍ പോലും തോര്‍ത്തോ ടര്‍ക്കിയോ മറ്റോ ഉപയോഗിക്കുക. ഒരു ഹോട്ടല്‍ അല്ലെങ്കില്‍ ലോഡ്ജ് റൂമില്‍ റൊമാന്‍സ് ആകുംബോ ഒരു ബ്ലാങ്കറ്റ് എങ്കിലും ഉപയോഗിക്കാം, പക്ഷേ ഒരു യാത്രക്കിടയില്‍ പെട്ടന്ന് അടുത്തുള്ള ഒരു ടോയ് ലറ്റ് അന്വേഷിച്ച് ചെല്ലുന്നവര്‍ക്കോ
സ്വന്തം ഐഡന്റിറ്റി മറക്കുന്ന വിധത്തില്‍ ഏതെങ്കിലും കൂളിങ്ങ് ഗ്ലാസുകളും ക്യാപ്പുകളും ഷാളും ഉപയോഗിച്ച് മാത്രം അങ്ങിനെ പുറത്തുള്ള ബാത്ത് റൂം / ടോയ് ലറ്റ് എന്നിവ ഉപയോഗിക്കുകക്യാമറകള്‍ എല്ലാം കണ്ടെത്താന്‍ ഒരിക്കലും സാധിക്കില്ല.അതിനുള്ള ഹൈ ക്വാളിറ്റി ഉപകരണങ്ങള്‍ സാധാരണക്കാരനു താങ്ങാവുന്നവയും അല്ല. അതിനാല്‍ ശ്രദ്ധിക്കുക.
ജാഗ്രത പുലര്‍ത്തുക വേറെ വഴിയൊന്നുമില്ല.ഇനി അങ്ങിനെ ഒരു വീഡിയോ ലീക്ക് ആയാല്‍ തന്നെ അതില്‍ വിഷമിക്കാതിരിക്കുക. കാരണം നിങ്ങളുടെ അറിവോ സമ്മതമോ ഒന്നും തന്നെയില്ലാതെ ഏതൊ ഒരുത്തന്‍ എടുത്ത വീഡിയോ ആണത്. എല്ലാ സ്ത്രീകള്‍ക്കും ഉള്ളതു തന്നെയേ നിങ്ങള്‍ക്കും ഉള്ളൂ.
ഒരു സ്ത്രീയുടെ ശരീരം ഒരു അശ്ലീല വസ്തുവല്ല, അത് അശ്ലീലമായി കാണുന്നവരുടെ കണ്ണിലാണ്‍ അശ്ലീലം. അതുകൊണ്ട് നിങ്ങളുടെ അറിവില്ലാതെ ഒരു വീഡിയോ പ്രചരിക്കുകയാണെങ്കില്‍ നിങ്ങള്‍ തളരരുത്. കാരണം നിങ്ങളുടെ സമ്മതമില്ലാതെ എടുക്കുന്ന വീഡിയോകള്‍ നിങ്ങളെ നാണം കെടുത്തുന്നവയല്ല. അതോര്‍ത്ത് ആത്മഹത്യ ചെയ്യേണ്ട കാര്യം ഇല്ല എന്ന് സാരം.
വീഡിയോ എടുത്തയാള്‍ക്കും കാണുന്ന ആള്‍ക്കും പ്രിയപ്പെട്ട സ്ത്രീകള്‍ ഉണ്ടാകുമല്ലോ, അവര്‍ക്ക് ഉള്ളത് തന്നെയേ നിങ്ങള്‍ക്കും ഉള്ളൂ. അത് ഓര്‍ത്താല്‍ മതി.
ചില സൈറ്റുകളില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്യിക്കാമെങ്കിലും വാട്സാപ്പില്‍ പ്രചരിച്ച വീഡിയോ ഡിലീറ്റ് ചെയ്യിക്കന്‍ നിര്‍വാഹം ഇല്ല.ഇത് പരമാവധി ഷെയര്‍ ചെയ്യൂ. ഇനി ഒരു സ്ത്രീയും ഈ കാരണത്താല്‍ ജീവിതം നശിച്ചു എന്ന് കരുതി ആത്മഹത്യ ചെയ്യരുത്.