Breaking News
Home / Lifestyle / വിയർപ്പുതുള്ളികളുടെ വഴുവഴുപ്പിൽ പറ്റിപ്പിടിച്ച അവന്റെ പൂണൂല് ഒരു വശത്തേക്ക് വലിച്ച് മാറ്റി മാറിൽ അവൾ മുഖമമർത്തി. അവന്റെ മിഴികളെ തലോടി കൺപോളകളിൽ ചുംബിച്ചു കൊണ്ട് അവൾ ആലസ്യത്തോടെ മലർന്നു കിടന്നു…!

വിയർപ്പുതുള്ളികളുടെ വഴുവഴുപ്പിൽ പറ്റിപ്പിടിച്ച അവന്റെ പൂണൂല് ഒരു വശത്തേക്ക് വലിച്ച് മാറ്റി മാറിൽ അവൾ മുഖമമർത്തി. അവന്റെ മിഴികളെ തലോടി കൺപോളകളിൽ ചുംബിച്ചു കൊണ്ട് അവൾ ആലസ്യത്തോടെ മലർന്നു കിടന്നു…!

വിയർപ്പുതുള്ളികളുടെ വഴുവഴുപ്പിൽ പറ്റിപ്പിടിച്ച അവന്റെ പൂണൂല് ഒരു വശത്തേക്ക് വലിച്ച് മാറ്റി മാറിൽ അവൾ മുഖമമർത്തി. അവന്റെ മിഴികളെ തലോടി കൺപോളകളിൽ ചുംബിച്ചു കൊണ്ട് അവൾ ആലസ്യത്തോടെ മലർന്നു കിടന്നു…!

” ദേവാ…. ”

‎ എന്താടോ…? അവൻ അവളുടെ പാതിയടഞ്ഞ കണ്ണുകളേ നോക്കി…

‎ എന്തിനാ നീ എന്നേ? നിന്റെ വഴി എന്നിലേക്ക് തെറ്റി എത്തിയതെങ്ങിനെയാണ്.. ?അതിനും മാത്രം എന്താണ് എന്നിലുള്ളത്?
‎കറുപ്പ് നിറമായ എന്റെ ശരീരത്തിൽ നിന്നെ ആകർഷിച്ചതെന്തായിരുന്നു’. പലവട്ടം ഞാനാലോചിച്ചിട്ടുണ്ട്… ഒരു കാന്തശക്തിയാണ് നിന്റെ കണ്ണുകൾക്ക്… തീക്ഷണതയോടെ നിന്റെ ഓരോ നോട്ടത്തിലും ഞാൻ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുകയായിരുന്നു..
എന്തായിരുന്നു നിന്നേ എന്നിലേക്കടുപ്പിച്ചത്?

പതിയേ അവളിലേക്ക് തിരിഞ്ഞവൻ കിടന്നു കൊണ്ട് പറഞ്ഞു… ആദ്യമായി കണ്ടപ്പോൾ കണ്ട ഈ മുക്കുത്തി… ഒരു പക്ഷേ… അതാവാം പിന്നേ നിന്റെ കറുത്ത നിറം… നീ കറുത്തതലായിരുന്നെങ്കിൽ നമ്മൾ ഒരിക്കലും കണ്ടുമുട്ടിലായിരുന്നു…! അതാണ് സത്യം!

എന്ന് വച്ചാൽ? അവൾ ആകാംഷയോടെ ചോദിച്ചു..

നമ്മുടെ ആദ്യ കാഴ്ച… അത് നീ മറക്കാൻ സാധ്യതയില്ല എന്നാണ് എന്റെ വിശ്വാസം…
ഇല്ലത്തെ അപ്പൻ തിരുമേനിയുടെ കർക്കശമായ ശീലങ്ങളും സ്വാഭാവവും കാരണം 10 ദിവസം കാശിയിലേക്ക് എന്ന് പറഞ്ഞ ഞാൻ വണ്ടി കയറിയത് ഗുണ്ടൽപേട്ടിലേക്കാണ്.. മദ്യത്തിന് മാത്രമല്ല മദിരാശിക്കും നമ്മളെ വേറെ ലോകത്തേക്കെത്തിന് പറ്റുമെന്ന് ആരോ പറഞ്ഞിരുന്നു…

ഗുണ്ടൽപേട്ട് അതിന്റെ കേന്ദ്രമാണെന്നും…!ശാന്തി ചെയ്ത് കിട്ടിയ മഞ്ഞൾപ്രസാദം പറ്റിയ നോട്ടുകൾ ഭദ്രമായി കൈയിൽ കരുതി ഞാൻ വണ്ടിയിറങ്ങി.. ഒരു മുത്തു എന്ന ഏജന്റാണ് കാമാക്ഷി ലോഡ്ജിലെത്തിച്ചത്. മുറുക്കി ചുമപ്പിച്ച ഒരു പാതി മലയാളി തമിഴത്തി എന്നെ കണ്ട് ചോദിച്ചു.. പ്രായപൂർത്തി ആയതാണോ? വയസ്സിരുപതിരണ്ടായി…. ഞാൻ പിറുപിറുത്തു..
ആ ശരി 5000 രൂപയാണ്. 3 മണിക്കൂറ്.. വെളുത്ത് സുന്ദരിയായ ഒരുത്തിയെ തരാം…

വേണ്ടാ.!

വേണ്ടേ?
പിന്നെ നീ ഇവിടെ സർബത്ത് കുടിക്കാൻ വന്നതാണോ?

“കറുത്ത പെണ്ണിനെ വേണം.. ”

ഹ ഹ കറുത്ത പെണ്ണിന് കാശ് കുറവാണെന്നാരാ പറഞ്ഞെ?

5000 തരാം… കിട്ടുമോ ഇല്ലയോ.?

ടേയ് മാരി ! അങ്കെ പ്രിയ ഇരുക്കാ? സീക്രം വേലൈ മുടിച്ച് വര സൊല്ല്…
അവൾക് ഇപ്പൊ കസ്റ്റമറ്റുണ്ട്.. ഇരി അവര് തീർന്ന് വന്നയുടൻ നീ കേറിക്കോ…
മിണ്ടാതെ അരയിൽ നിന്നും 5000 രൂപ കൊടുത്ത് ഞാൻ നെടുവീർപ്പോടെ കസേരയിലിരുന്നു… ചുറ്റിലും ആരുടെക്കെയോ ശബ്ദങ്ങൾ.. ചിരികൾ… സീൽക്കാരങ്ങൾ.. വിലപേശലുകൾ…!
ഒടുവിൽ ഒരു മധ്യവയ്സകൻ ഒരു സിഗററ്റ് വലിച്ചുകൊണ്ട് മുറിയിൽ നിന്നിറങ്ങി…

ആ നിന്റെ സമയമായി ചെല്ല്… ! ആദ്യമായിട്ടാണെങ്കിൽ പേടിക്കണ്ട.. ഇനി ശരിയായിക്കോളും.. അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.!

ഞാൻ മുറിയുടെ വാതിൽ തുറന്നപ്പോൾ കാണുന്നത് ബെഡിൽ തളർന്നു കിടന്ന നിന്നേയാണ്.. മുറിയിൽ എന്നേ കണ്ടയുടൻ പരന്ന് കിടന്ന കാലുകൾ കൂട്ടി വച്ച് നീ നിസഹായാവസ്ഥയോടെ നോക്കിയ ആ നോട്ടം ഇപ്പോഴും മനസ്സിലുണ്ട്.. അടുത്തിരിക്കുന്ന മദ്യക്കുപ്പിയും സോഡയും മുറിയുടെ മൂലയിൽ കൊണ്ട് വച്ച് ഒപ്പം കൈക്കുമ്പിളിൽ അൽപം ജലമെടുത്ത് പുണ്യാഹ മന്ത്രം ചൊല്ലി നിന്റെ നെറുകയിൽ തണിച്ചപ്പോൾ… ഭ്രാന്തനാണോ… ഇവനെന്താ ചെയ്യുന്നതെന്ന ചോദ്യം നീ ചോദിക്കാതെ തന്നെ നിന്നിലുണ്ടായിരുന്നു.

അതിന് ശേഷം ഞാൻ ആദ്യമായി ചുംബിച്ചത് ആ മുക്കുത്തിയിലായിരുന്നു. കഴുത്തിന് പിറകിൽ ചുംബിച്ച് അരക്കെട്ടിൽ കൈയമർത്തിയപ്പൊൾ നീ വേദന കൊണ്ട് പുളഞ്ഞ് കണ്ണുകളിറുക്കുന്നത് ഞാൻ കണ്ടു.. നിന്റെ മുന്നിൽ മൊട്ടുകുത്തി ഞാൻ നിന്റെ സാരി മാറ്റി നോക്കിയപ്പോഴാണ് തൊട്ടു മുൻപ് മുറിയിൽ നിന്ന് ഇറങ്ങിപ്പോയ ആളുടെ ആഷ് ട്രേ നിന്റെ പൊക്കിളായിരുന്നെന്ന് മനസ്സിലായത്.! തീപ്പൊരി വീണു പൊളിയ പൊക്കിളിൽ ഞാൻ മുഖമർത്തി കുറേ നേരം. അപ്പൊഴാണ് വാതിലിൽ ഒരു മുട്ടുകേൾക്കുന്നത്!

അതെ അതായിരുന്നു നമ്മുടെ ജീവിതത്തിലെ വഴിത്തിരിവായത്.വാതിൽ ചവിട്ടി തുറന്ന് കൊണ്ട് രണ്ട് പോലീസുകാര് നമ്മളേ ആനാശാസ്യത്തിന് അറസ്റ്റ് ചെയ്യുമ്പോ എന്തോ എന്നിലും നിന്നിലും ഒരു പ്രതീക്ഷയുടെ പുഞ്ചിരിയായിരുന്നു.

മണിക്കുറുകൾക്ക് ശേഷം സ്റ്റേഷനിൽ നിന്നിറങ്ങുമ്പോ എന്റെ ഒരു വിളിക്കായി നിന്റെ മുഖം കാത്തിരിക്കുന്നുണ്ടായിരുന്നു. വളരെ ദൂരെ പൊടിപാറിച്ച് വരുന്ന ബസ്സ് കണ്ടപ്പോൾ ഞാൻ കൈ കാണിച്ചു. പക്ഷേ നീ കയറിയോ എന്ന് ഉറപ്പു വരുത്തിയാണ് ഞാനും കേറിയത്. ടിക്കറ്റ് ചോദിച്ചപ്പോൾ പിന്നിൽ ആളുണ്ട് എന്ന് നീ പറഞ്ഞ നിമിഷം… അതായിരുന്നു അടുത്ത വഴിത്തിരിവ്. ഇല്ലത്ത് നിന്ന് ഭ്രഷ്ട്ട് കൽപ്പിച്ചപ്പോഴും എന്നേജീവിക്കാൻ പ്രേരിപ്പിച്ചത് ഞാൻ പുണ്യാഹം തളിച്ച് നെഞ്ചോട് ചേർത്തിയ നീ മാത്രമാണ്. മുൻ ജന്മ സുകൃതം കൊണ്ടോ ഈശ്വരനുഗ്രഹം കൊണ്ട് നമ്മൾ സന്തുഷ്ട്ടരാണ്… അതിനേക്കാൾ രസം നമ്മുടെ പേരുകളുടെ സാമ്യമാണ്.. ദേവനാരായണനും ദേവപ്രിയയും
ദേവനും ദേവിയും…

ദേവാ….. നിറകണ്ണുകളോടെ അവൾ വിളിച്ചു

ഈ രാത്രി കരഞ്ഞ് തീർക്കാനുള്ളതല്ല. കൈ വിരലുകളിൽ കോർത്ത് പിടിച്ച് അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു….!

ശുഭം!

(കൃഷ്ണുണ്ണി )

About Intensive Promo

Leave a Reply

Your email address will not be published.