തൈറോയ്ഡ് രോഗങ്ങളും ലക്ഷണങ്ങളും.മനുഷ്യ ശരീരത്തിലെ അന്ത:സ്രാവി ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ കര്‍മ്മം ഹോര്‍മോണുകള്‍ ഉല്‍പ്പാദിക്കുന്നതിലൂടെ ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കലാണ്.കഴുത്തിന് മുകള്‍ഭാഗത്ത് ശബ്ദനാളത്തിന് തൊട്ടുതാഴെയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനം.തൈറോക്‌സിന്‍, കാല്‍സിടോണിന്‍ എന്നീ ഹോര്‍മോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്നത്.
ശരീരത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഈ ഹോര്‍മോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് രോഗങ്ങള്‍ക്ക് കാരണം.തൈറോയ്ഡ് രോഗങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം.
ഹൈപ്പര്‍ തൈറോയ്ഡിസം ഹൈപ്പോ തൈറോയ്ഡിസം എന്നിവയാണവ.ഹൈപ്പര്‍ തൈറോയ്ഡിസം:തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയഅളവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം.
പ്രധാനമായും ഇരുപതിനും അമ്പതിനും ഇടക്കുള്ള സ്ത്രീകളിലാണ് ഹൈപ്പര്‍ തൈറോയ്ഡിസം കൂടുതല്‍ കണ്ടുവരുന്നത്. പാരമ്പര്യ രോഗമായും ഇതുവരാം.