Breaking News
Home / Lifestyle / പുരുഷന്‍മാര്‍ പെണ്‍കുട്ടിയെ ആദ്യകാഴ്ചയില്‍ തന്നെ ശ്രദ്ധിക്കുന്നതിനുള്ള അഞ്ച് കാര്യങ്ങള്‍..!!

പുരുഷന്‍മാര്‍ പെണ്‍കുട്ടിയെ ആദ്യകാഴ്ചയില്‍ തന്നെ ശ്രദ്ധിക്കുന്നതിനുള്ള അഞ്ച് കാര്യങ്ങള്‍..!!

ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടുക്കഴിഞ്ഞാല്‍ പുരുഷന്‍മാര്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന് കാണുമ്പോള്‍ തന്നെ പുരുഷന്‍മാര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. എല്ലാകാര്യങ്ങളും സശ്രദ്ധം നിരീക്ഷിക്കാനുള്ള സ്?ത്രീകളുടെ സഹജമായ കഴിവ് ചിരപുരാതനമാണ്. എന്നാല്‍ പുറത്തുപറഞ്ഞില്ലെങ്കിലും പുരുഷന്‍മാരും ഇത്തരം കാര്യങ്ങളില്‍ പ്രത്യേകം കണ്ണുള്ളവരാണ്. കാഴ്ചയില്‍ ഉദാസീനരാണെങ്കിലും ഒരു പെണ്‍കുട്ടിയെ ആദ്യമായി കാണുമ്പോള്‍ എല്ലാകാര്യങ്ങളും അവര്‍ ശ്രദ്ധിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

1. ചിരി
ഒരു വാക്കിനെക്കാള്‍ മികച്ച സന്ദേശമാണ്? ഒരു ചിരി. ചിലപ്പോള്‍ ഒരു ചിരി സംസാരിക്കാന്‍ പെണ്‍കുട്ടി തയാറാണെന്നതിന്റെ സൂചന കൂടിയായി മാറുന്നു. അടക്കിപ്പിടിച്ചുള്ള ചിരി സംഭാഷണം അവള്‍ ആസ്വദിക്കുന്നുവെന്നതിന്റെ സൂചനയാകാം. എന്നാല്‍ പിടികൊടുക്കാത്ത രീതി അകലം പാലിക്കാനുള്ള അടയാളമാണ്?.

2. കണ്ണുകള്‍

ഒരാളുടെ ആത്മാവിന്റെ കണ്ണാടിയാണ് കണ്ണുകള്‍. ആദ്യമായി കാണുമ്പോഴുള്ള പെണ്‍കുട്ടിയുടെ നോട്ടവും കണ്ണുകളും ഒരിക്കലും മറക്കില്ല. പറയാന്‍ മറന്ന വാക്കുകള്‍ കണ്ണുകള്‍ സംസാരിക്കും. അവളുടെ കണ്ണിന്റെ പിടികൊടുക്കാത്ത ഭാഷയില്‍ അവന്‍ ഒരുപാട് കാര്യങ്ങള്‍ ഗ്രഹിക്കും.

3. ശാരീരിക ഘടകങ്ങള്‍

പുരുഷന്‍മാര്‍ നിങ്ങളുടെ ശാരീരിക ഘടകങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിക്കുന്നവരാണ്??. നിങ്ങളുടെ ഉയരം, ശരീരഘടന തുടങ്ങിയ മറ്റ് ഘടകങ്ങളും നിരീക്ഷിക്കും. സ്ത്രീ കാഴ്ചയില്‍ എങ്ങനെ എന്നതിനേക്കാള്‍ ചിലര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു.

4. ശൈലി

സ്ത്രീകളുടെ വേഷവും ചമയങ്ങളും അവര്‍ അറിയാതെ തന്നെ പുരുഷന്‍മാര്‍ ശ്രദ്ധിക്കുന്നുണ്ടാകും. അവ സ്ത്രീകളുടെ വ്യക്?തിത്വത്തെക്കുറിച്ചുള്ള ധാരണകൂടി പുരുഷന്‍മാര്‍ക്ക് നല്‍കുന്നു. നിങ്ങള്‍ ഏത് ബ്രാന്‍ഡ് ആയിരുന്നു ധരിച്ചിരുന്നുവെന്നത് അവര്‍ ഒരു പക്ഷെ ഓര്‍ക്കില്ല, എന്നാല്‍ നിങ്ങള്‍ ആദ്യകാഴ്ചയില്‍ എങ്ങനെയായിരുന്നുവെന്നത് പുരുഷന്‍മാര്‍ ഓര്‍ത്തുവെച്ചേക്കാം.

5. ഗന്ധം

ആദ്യകാഴ്ചയില്‍ പെണ്‍കുട്ടി എങ്ങനെയായിരുന്നുവെന്ന് ഓര്‍ത്താലും ഇല്ലെങ്കിലും അവളുടെ ഗന്ധം അവന്‍ ഓര്‍ത്തിരിക്കും. അവളുടെ സൗരഭ്യം അവന്റെ വസ്ത്രങ്ങളിലും കൈകളിലും തങ്ങിനില്‍ക്കും. ഏറെനേരം കൂടിക്കാഴ്ചയെ ആ ഗന്ധം ഓര്‍മപ്പെടുത്തും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *