Breaking News
Home / Lifestyle / ഭര്‍ത്താവുമായി കൃത്യമായ ഇടവേളകളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക; സാധിക്കുന്നിടത്തോളം രതിമൂര്‍ച്ഛകള്‍ക്ക് ഇടവരുത്തുക; ചികില്‍സയ്ക്കായി ചെന്ന വീട്ടമ്മയോട് ഡോക്ടര്‍ നിര്‍ദേശിച്ചത്

ഭര്‍ത്താവുമായി കൃത്യമായ ഇടവേളകളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക; സാധിക്കുന്നിടത്തോളം രതിമൂര്‍ച്ഛകള്‍ക്ക് ഇടവരുത്തുക; ചികില്‍സയ്ക്കായി ചെന്ന വീട്ടമ്മയോട് ഡോക്ടര്‍ നിര്‍ദേശിച്ചത്

ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും തമാശ പറഞ്ഞു കിടക്കുന്നതുമെല്ലാം ഡിപ്രഷന്‍ ഇല്ലാതാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പതിവായുള്ള ലൈംഗിക ബന്ധം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും 2010ല്‍ അമേരിക്കന്‍ ജേണല്‍ ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ആണ്‍ ഹൃദയങ്ങളെയാണ് സ്ഥിരം സെക്‌സ് ഒരു ‘സംരക്ഷിത കവച’ത്തെപ്പോലെ പ്രവര്‍ത്തിച്ച് സഹായിക്കുകയെന്നും പഠനത്തില്‍ പറയുന്നു.

രതിമൂര്‍ച്ഛയിലൂടെ തലച്ചോറില്‍ മാനസികോന്മേഷത്തിന് സഹായിക്കുന്ന ഹോര്‍മോണുകളും എന്‍ഡോര്‍ഫിനുകളും ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. പതിവായുള്ള ലൈംഗിക ബന്ധം മാനസികനിലയെ മികച്ച രീതിയില്‍ സ്വാധീനിക്കുമെന്ന് വിവിധ പഠനങ്ങള്‍ നേരത്തേത്തന്നെ കണ്ടെത്തിയിട്ടുണ്ട്. ‘ലവ് ഹോര്‍മോണാ’യ ഓക്‌സിടോസിന്റെയും ‘ഹാപ്പിനസ് ഹോര്‍മോണാ’യ സെറോടോണിന്റെയും ഡോപ്പാമൈന്റെയും അളവ് കൂടാനാണ് സെക്‌സ് സഹായിക്കുന്നത്. സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കുറയ്ക്കുന്നതിലും സെക്‌സ് സഹായിക്കും.

പുരുഷ ബീജത്തിലൂടെയാകട്ടെ ഡിപ്രഷനെ ‘അടിച്ചമര്‍ത്തുന്ന’ തരം സംയുക്തങ്ങളും ശരീരത്തിലെത്തും. ഗര്‍ഭനിരോധന ഉറ ഉപയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരേക്കാള്‍ മാനസികോല്ലാസം ഉറയില്ലാതെ ബന്ധപ്പെടുന്നവരിലാണെന്നും പഠനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ സമയവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഇതു കൊണ്ട് അര്‍ഥമില്ല. മറിച്ച് അടുത്ത് ഇടപഴകുന്നതും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും തമാശ പറഞ്ഞു കിടക്കുന്നതുമെല്ലാം ഡിപ്രഷനെ ‘തകര്‍ക്കാന്‍’ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

തുടര്‍ച്ചയായി വിഷാദം വേട്ടയാടിത്തുടങ്ങിയപ്പോഴാണ് മധ്യവയസ്‌ക്കയായ പെനി (യഥാര്‍ഥ പേരല്ല) എന്ന വീട്ടമ്മ ഡോക്ടറെ കാണാനെത്തിയത്. ചെറുപ്പം മുതല്‍ക്കേ അനോറെക്‌സിയ പ്രശ്‌നങ്ങളാല്‍ വലഞ്ഞുപോയ വ്യക്തിയായിരുന്നു അവര്‍. കഴിക്കുന്ന ഭക്ഷണം, ശരീരത്തിന്റെ വണ്ണം എന്നിവയെക്കുറിച്ച് രോഗി ആശങ്കപ്പെടുന്ന അവസ്ഥയാണ് അനോറെക്‌സിയ. ഇത് അമിതമായ വ്യായാമത്തിലേക്കും നയിക്കും. ബുളിമിയയാകട്ടെ അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. പിന്നാലെ ശരീരം അത് ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിന്റെ കൂടെ ഇടയ്ക്കിടെ വൈകാരികനില മാറിമറിയുന്ന അവസ്ഥ, അമിത ഉത്കണ്ഠ, ദേഷ്യം വരല്‍ തുടങ്ങിയ പ്രശ്‌നങ്ങളും. വര്‍ഷങ്ങളോളം ഇതു തുടര്‍ന്നു.

ഒടുവില്‍ വിദഗ്ധ പരിശോധനയ്‌ക്കൊടുവില്‍ തിരിച്ചറിഞ്ഞു അവര്‍ക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍-2 ആണ്. ഇത് ബാധിച്ചവര്‍ ചില സമയങ്ങളില്‍ അമിതമായ ഉത്സാഹത്തിലായിരിക്കും. പക്ഷേ പെട്ടെന്നൊരുനാള്‍ അതു കനത്ത മടിയിലേക്കു മാറും. ഈ രണ്ട് അവസ്ഥകളും ഒരുപക്ഷേ ആഴ്ചകളും മാസങ്ങളും നീളാം. മാനസികനിലയിലെ പെട്ടെന്നുള്ള ഈ മാറ്റിമറിച്ചിലുകളാണ് ബൈപോളാര്‍ ഡിസോഡറിന്റെ പ്രധാന ലക്ഷണം. പെനിയോടു ഡോക്ടര്‍ നിര്‍ദേശിച്ചത് മദ്യം ഉപേക്ഷിക്കാനായിരുന്നു. ഒപ്പം കൂടുതല്‍ നേരം വ്യായാമത്തിനായി കണ്ടെത്തണമെന്നും.

ഇതാകട്ടെ എല്ലാവരും നല്‍കുന്ന ചികിത്സയാണ്. പക്ഷേ ഈ ഡോക്ടര്‍ ഒരു കാര്യം കൂടി പറഞ്ഞു. ഭര്‍ത്താവുമായി കൃത്യമായ ഇടവേളകളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. സാധിക്കുന്നിടത്തോളം രതിമൂര്‍ച്ഛകള്‍ക്ക് ഇടവരുത്തുക. അതുവഴി ബൈപോളാര്‍ ഡിസോഡറിന്റെ പ്രധാന പ്രശ്‌നമായ ‘മൂഡ്മാറ്റത്തെ’ എളുപ്പത്തില്‍ പരിഹരിക്കാം. സാധിക്കാവുന്നിടത്തോളം തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായിരുന്നു നിര്‍ദേശം. ആദ്യം അദ്ഭുതപ്പെട്ടെങ്കിലും ഇക്കാര്യം പരീക്ഷിച്ച വീട്ടമ്മയ്ക്ക് ലഭിച്ചത് മികച്ച റിസല്‍ട്ടായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.