അമേരിക്കയിലുള്ള ലൂസിയാനയിലെ ദെസ്ത്രഹാന്‍ ഹൈസ്‌കൂളിലെ കിംബര്‍ലി നാക്വിന്‍ എന്ന 26കാരി വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന കുറ്റത്തിന് അറസ്റ്റില്‍. 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയുമായി സ്വവര്‍ഗ ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന കുറ്റത്തിനാണ് ഇവര്‍ അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനിയുടെ ബന്ധു നല്‍കിയ വിവരപ്രകാരം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഒരു വര്‍ഷമായി ഇവര്‍ വിദ്യാര്‍ത്ഥിനിയുമായി സ്വവര്‍ഗ ബന്ധം പുലര്‍ത്തുന്നതായി പൊലീസ് പറഞ്ഞു. സെന്റ് ചാള്‍സ് പാരിഷ് സ്‌കൂള്‍ ബോര്‍ഡ് പ്രസിഡന്റിന്റെ മകളായ ഈ അധ്യാപിക വിദ്യാര്‍ത്ഥിനിയെ കുടുംബ വീട്ടില്‍ കൊണ്ടുപോയാണ് ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അധ്യാപികമാര്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന വിവാദത്തിന്റെ നിഴലില്‍ പെട്ട അതേ സ്‌കൂളിലെ മൂന്നാമത്തെ അധ്യാപികയും സമാനമായ കുറ്റത്തിന് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതേ സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ അറസ്റ്റിലായത്. 17കാരനായ വിദ്യാര്‍ത്ഥിയുമായി ഇരുവരും പല വട്ടം ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കേസിലായിരുന്നു അറസ്റ്റ്.