Breaking News
Home / Lifestyle / ഒരു ബസ് സ്റ്റോപ്പ് പ്രണയം അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല.!! അവളെ കുറിച്ച് മാത്രം ഉള്ള ചിന്തകൾ .!! മനസ്സിൽ നിന്നും പോണില്ല .. അവളുടെ മുഖം.!!!

ഒരു ബസ് സ്റ്റോപ്പ് പ്രണയം അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല.!! അവളെ കുറിച്ച് മാത്രം ഉള്ള ചിന്തകൾ .!! മനസ്സിൽ നിന്നും പോണില്ല .. അവളുടെ മുഖം.!!!

അന്നും പതിവ് പോലെ ഓഫീസിലേക്ക് ഇറങ്ങിയതാ ഞാൻ.!! എണീറ്റപ്പോൾ അല്പം വൈകിയത് കൊണ്ട് ഓടികിതച്ചാണ് ബസ്റ്റോപ്പിൽ എത്തിയത്.!! ഒരു വിധം ബസ്റ്റോപ്പിലെത്തി.!! ഭാഗ്യം .. ബസ് പോയിട്ടില്ല..!! നല്ല തിരക്കുണ്ട് സ്റ്റോപ്പിൽ.!! ബസിനു കാത്തു നിൽകുമ്പോൾ എന്റെ കണ്ണുകൾ അവിടെ ആരെയോ തിരഞ്ഞു.!! കാണുന്നില്ലല്ലോ.!!! പെട്ടെന്ന് ഞാൻ കണ്ടു.!! ഓടിക്കിതച്ചു കൊണ്ട് അവൾ വരുന്നു.!!

ടൗണിൽ എവിടെയോ അവൾ ജോലിക്കു പോകുകയാണ്… വെളുത്ത ചുരിദാർ ആണ് അവളുടെ ഇന്നത്തെ വേഷം.!! മുടി പിന്നോട്ട് അഴിച്ചിട്ടു നടുവിൽ ഒരു കുഞ്ഞു ക്ലിപ്പ് ഇട്ടിരിക്കുന്നു.. നെറ്റിയിൽ ചന്ദന കുറിയും തലയിൽ തുളസി കതിരും ഉണ്ട്..!! കണ്ണെഴുതിയാൽ അവൾക്കൊരു പ്രത്യേക ഭംഗി ആണ്.!!.!! ഇന്ന് അമ്പലത്തിൽ പോയി കാണണം… ഞാൻ ഊഹിച്ചു.!!!

ഈ നാട്ടിലേക്ക് ജോലി ട്രാൻസ്ഫർ ആയതോണ്ട് നാടും ആളുകളെയും ഒന്നും എനിക്ക് അത്ര പരിചയം ഉണ്ടായിരുന്നില്ലാ… അവൾ എന്റെ അടുത്തേക്ക് വരുമ്പോൾ എന്നും കാണുന്നത് കൊണ്ട് ഒരു നല്ലൊരു പുഞ്ചിരി ഞാൻ പ്രതീക്ഷിച്ചു.!!! പക്ഷെ ഉണ്ടായില്ല.!!! പക്ഷെ എന്നും പരസ്പരം നോക്കും.!! എന്നും ഒരേ ബസ്സിൽ കയറുന്ന പരിചയം മാത്രം.!!!ആറു മാസമായി ഈ നോട്ടം മാത്രമായി ദിവസങ്ങൾ നീങ്ങുന്നു.!! എന്നും കാണുന്നത് കൊണ്ടന്നോ എന്നറീല്ല എപ്പോഴോ അവളോട്‌ ചെറിയൊരു ഇഷ്ടം തോന്നി.!! ഒന്ന് പരിചയപ്പെടണം .. എന്നിട്ടാവാം ബാക്കി എന്ന് ഞാൻ തീരുമാനിച്ചു.!!

പിന്നെയും ദിവസങ്ങൾ കടന്നു പോയി.!! ഒരു ദിവസം അവൾ വന്നപ്പോൾ ഞാൻ രണ്ടും കല്പിച്ചു നല്ലൊരു പുഞ്ചിരി സമ്മാനിച്ചു.!! തിരിച്ചു ചിരിക്കുന്നതിനു പകരം അവൾ ഒരു ആശ്ചര്യ ഭാവത്തോടെയാണ് എന്നെ നോക്കിയത്.. ചിരിച്ചത് അബദ്ധമായി പോയോ എന്ന് ഒരു നിമിഷം എനിക്ക് തോന്നി പോയി.!! എന്നാലും വേണ്ടില്ല.. കിടന്നോട്ടെ ഒരു ചിരി അല്ലെ എന്ന് ഞാൻ ആശ്വസിച്ചു.!!

അടുത്ത ദിവസവും ഞാൻ ചിരിച്ചു .. അന്നും അവൾ അതേ നോട്ടം നോക്കി.!! നാലു നാൾ ഞാൻ ഇതു തുടർന്നു.!! അവളുടെ മുഖത്തു ഒരു ഭാവ മാറ്റവും കണ്ടില്ലാ.! എനിക്ക് ചടപ്പ് ആയി.. അഞ്ചാം നാൾ ഞാൻ ചിരിച്ചില്ല.!! അപ്പോൾ അവൾ എന്നെ അത്ഭുതത്തോടെ നോക്കുക മാത്രം ചെയ്തു.!! പിന്നെ അടുത്ത രണ്ടു ദിവസവും ഞാൻ ഒരു ഭാവ മാറ്റവും ഇല്ലാതെ അവളെ ചടങ്ങിനു നോക്കുക മാത്രം ചെയ്തു.!! അപ്പോഴൊക്കെയും അവൾ എന്നെ അത്ഭുതത്തോടെ എന്ന മട്ടിൽ നോക്കുക മാത്രം ചെയ്തു.!!

അടുത്ത ദിവസം അവൾ ദൂരെ നിന്ന് നടന്നു വരുന്നത് കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു.!! ഇന്ന് ഞാൻ നോക്കില്ല… പെൺകുട്ടികൾക്ക് ഇത്ര ജാഡ പാടില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു.!!

അവൾ ബസ്റ്റോപ്പിലേക്കു നടന്ന് വന്നപ്പോൾ ഞാൻ നോക്കിയതേ ഇല്ല.!! അപ്പുറത്തെ സൈഡിലേക്കൊക്കെ നോക്കി കാണാത്ത മട്ടിൽ നിന്നു.!!! അവൾ എന്നെ ശ്രദ്ധിച്ചോ എന്നറീല്ല..!!

ബസ് വന്നു .. എല്ലാരും കയറി… എന്റെ സ്ഥിരം ഇടതു വശത്തെ വിൻഡോ സീറ്റിൽ ഞാൻ സ്ഥാനം പിടിച്ചു.!! അവൾ ഡ്രൈവറുടെ ഓപ്പോസിറ്റ് ഉള്ള അവളുടെ സ്ഥിരം സീറ്റിലും.!!

ബസ് ഓടി തുടങ്ങി.!! പുറത്തേക്കു നോക്കി തണുത്ത കാറ്റും കൊണ്ട് ഞാൻ ഓരോന്ന് മനസിൽ ചിന്തിച്ചിരുന്നു.!! ഇടക്കെപ്പോളോ അവളെ ഒന്ന്‌ നോക്കണം എന്ന് തോന്നി.!! അറിയാത്ത മട്ടിൽ തിരക്കിനിടയിലൂടെ ഞാൻ അവളുടെ മുന്നിലെ സീറ്റിലേക്കു ഒന്നു മെല്ലെ നോക്കി.!! അപ്പോൾ ടിക്കറ്റ് കൊടുക്കാൻ അവൾ മുഖം തിരിച്ചു.! അപ്പോൾ എന്നെ ഒന്ന്‌ നോക്കി.!! അവളുടെ പെട്ടെന്നുള്ള ആ നോട്ടം ഞാൻ തീരെ പ്രതീക്ഷിച്ചില്ല.!! എന്റെ മുഖത്തു നവ രസങ്ങൾ വന്നു.!! പെട്ടെന്ന് അവൾ എന്നോട് അപ്രതീക്ഷികമായി നന്നായൊന്നു പുഞ്ചിരിച്ചു.!!! ഞാൻ ആകെ അന്താളിച്ചു ഒരു ചമ്മിയ ചിരി എന്റെ മുഖത്തു അറിയാതെ വന്നു പോയി.!!

പിന്നെ ആ യാത്രയിൽ ഞാൻ വീണ്ടും നോക്കിയപ്പോൾ ഒക്കെയും അവൾ മുന്നിലത്തെ ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകൾ കണ്ടു ഇരിക്കുന്നതാണ് കണ്ടത്.!! ഒരു നോട്ടം പോലും അവളുടെ ഭാഗത്തു നിന്നും പിന്നെ ഉണ്ടായില്ല.!! ബസിന്റെ വേഗതയിൽ പുറത്തേക്കു അവളുടെ അഴിച്ചിട്ട മുടി ഇഴകൾ പാറി കൊണ്ടിരിക്കുന്നത് ഞാൻ ഇടക്കിടെ നോക്കി കൊണ്ടേ ഇരുന്നു ആസ്വദിച്ചു.!!! ബസിലെ സൈഡ് വിൻഡോയിലൂടെ പുറത്തെ കാഴ്ചകൾ നോക്കി കാറ്റും കൊണ്ട് ഇരുന്നപ്പോൾ അറിയാതെ ഒരു ചെറു പുഞ്ചിരി എന്റെ മുഖത്തു താനേ വന്നു.!!!

അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല.!! അവളെ കുറിച്ച് മാത്രം ഉള്ള ചിന്തകൾ .!! മനസ്സിൽ നിന്നും പോണില്ല .. അവളുടെ മുഖം.!!! എങ്ങിനെയാ തുടങ്ങാ .. കുറെ ആലോചിച്ചു .. പേര് ചോദിച്ചാലോ ആദ്യം … സംസാരിച്ചു തുടങ്ങിയാൽ നമ്പറും ചോദിക്കാം.! എന്നിട്ടാവാം വീടും ജോലിയും ഒക്കെ ചോദിക്കൽ… ഞാൻ തീരുമാനിച്ചു.!! നാളെ എന്തായിട്ടും അവളെ പരിചയപ്പെടണം എന്ന് എന്റെ മനസ് ഉറച്ചു തീരുമാനിച്ചു.!!!

പിറ്റന്ന് ഞാൻ പതിവിലും നന്നായി ഒരുങ്ങി..!! പുതിയ ഷർട്ടും ഇട്ട് അല്പം നേരത്തെ ആണ് ഞാൻ ബസ് സ്റ്റോപ്പിലേക്ക് പോയത്.!! അന്ന് ചെറുതായി മഴ ഉണ്ടായിരുന്നു.!! ബസ്റ്റോപ്പിലെക്കു കയറിയപ്പോൾ കുട മടക്കി കൈയിൽ പിടിച്ചു ഞാൻ അവളെയും കാത്തുനിന്നു.!! ബസ് വരാൻ ആയി.!! അവളെ കാണുന്നില്ല.!!! മിനിറ്റുകൾ പോയി കൊണ്ടിരുന്നു… ബസ് വന്നു.!! അവളെ കണ്ടില്ലാ..!!

അന്നു ഞാൻ അവസാനമാണ് ബസ്സിൽ കേറിയത്.. ബസ് എടുക്കുന്ന വരെയും അവളെ കാത്തു നിന്നു.!!! പക്ഷെ .. അന്ന് അവൾ വന്നില്ല.!! ഞാൻ ബസിൽ കേറി.!! അന്ന് അവളെ കാണാത്ത നിരാശ മുഴുവൻ ദിവസവും എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.!! ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴും ഇതു തന്നെ ചിന്ത… അവൾ എന്തായിരിക്കും ഇന്നു വരാഞ്ഞത്… ഇനി വല്ല അസുഖവും വല്ലതും ആകുമോ.. ഞാൻ ചിന്തിച്ചു കൂട്ടി.. സാരമില്ല .. പോട്ടെ .. നാളെ കാണാലോ… കിടക്കുന്നതിനു മുമ്പ്‌ ഞാൻ ഓർത്തു സമാധാനിച്ചു..!!!!

അടുത്ത ദിവസവും ഞാൻ നന്നായി ഒരുങ്ങി പോയി.!! അന്നും അവളെ കാത്തു നിന്നു.. പക്ഷെ കണ്ടില്ല.!! അതിന്റെ അടുത്ത ദിവസവും ഇതു തന്നെ സംഭവിച്ചു.. അവൾ അന്നും വന്നില്ല.!!

ദിവസങ്ങൾ നാലും അഞ്ചും ആറും ആയി .. അവൾ വന്നില്ല.!!! എനിക്ക് നിരാശ വന്നു.!!

പിന്നെ ആഴ്ചകൾ കടന്നു പോയി മാസങ്ങൾ ആയി.!! അവൾ ഒരിക്കലും പിന്നെ വന്നില്ല.!!! നിരാശകൾ കുറ്റബോധം ആയി മാറി.!! ഇത്രയും നാൾ ഒരുമിച്ചു ഉണ്ടായിട്ടും ഒന്ന്‌ പരിചയപ്പെടാൻ പറ്റാഞ്ഞതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു.!!! ഞാൻ ഓരോ ദിവസവും ഓരോന്ന് ആലോചിച്ചു കൂട്ടി.. കല്യാണം കഴിഞ്ഞോ ഇനി .. അതോ വേറെ വല്ല ജോലി കിട്ടി കാണുമോ.!! ബസ് സമയം മാറിയോ… അതോ വീട് മാറി കാണുമോ .. എന്റെ മനസ്സ് പല സ്ഥലത്തേക്കും ഓടികൊണ്ടിരുന്നു.!!! പിന്നെയും ഞാൻ കുറെ നാൾ കാത്തു നിന്നു.. അവളെ പിന്നീട് ഒരു ദിവസം പോലും കണ്ടില്ല.!!!!

പിന്നെ പിന്നെ അത് മറക്കാം എന്ന് എന്റെ മനസ് പറഞ്ഞു.! പറയാതെ പോയ അടുപ്പം എവിടെയും എത്താതെ പോയതിൽ എനിക്ക് മനസ്സിൽ ചെറിയൊരു വിഷമം ഉണ്ടായിരുന്നു.!! പിന്നെ അത് ആരോടും പറയാതെ ഞാൻ അത് ഒരു മൂടി വെച്ച എന്റെ ഇഷ്ടമായി മനസ്സിനെ മാറ്റാൻ ശ്രമിച്ചു..!!

കാലം ആരെയും കാത്തു നിൽക്കാതെ വീണ്ടും കടന്നു പോയി..!! വർഷങ്ങൾ ദിവസങ്ങൾ പോലെ ഓടി കൊണ്ടേ ഇരുന്നു.!! എല്ലാം മാറി.!! എന്റെ ജോലിയും.. സമയവും .. ചുറ്റും ഉള്ള ആളുകളും.. എല്ലാം മാറി.!! ഞാനും എല്ലാം മറന്നു തുടങ്ങിയിരുന്നു കുറെ ഒക്കെ..!!

ഒരു ദിവസം പുതിയ ഓഫീസിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കാൻ ലഞ്ച് റൂമിൽ ഇരിക്കുകയായിരുന്നു.!! ലഞ്ച് ബോക്സ് ടേബിളിൽ വെയ്ക്കാൻ ഒരു വേസ്റ്റ് പേപ്പർ നോക്കുക ആയിരുന്നു.!! ഷെൽഫിലെ പഴയ ന്യൂസ് പേപ്പറിന്റെ കെട്ടിൽ നിന്നും ഞാൻ ഒരു പേപ്പറിന്റെ പാതി വലിച്ചു കീറി എടുത്തു.!! അത് വിരിച്ചു അതിൽ ലഞ്ച് ബോക്സ് വെച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് അടിയിൽ വെച്ച പേപ്പറിലെ ഒരു കോളത്തിലെ വാർത്ത ഞാൻ ശ്രദ്ധിച്ചത്..!!

“വേർപാടിന്റെ രണ്ടാം വർഷം.!! പൊന്നു മോൾക്ക് നിത്യ ശാന്തി നേർന്നു കൊണ്ട് മാതാ പിതാക്കളും ബന്ധു മിത്രാദികളും..!!”

ആ ഫോട്ടോയിലേക്ക് ഒരു നോട്ടം നോക്കിയതേ ഉള്ളൂ..!! എന്റെ മനസിലൂടെ ഒരായിരം ചിന്തകൾ ഒരുമിച്ചു മിന്നൽ പോലെ കടന്നു പോയി.!

ഈ മുഖം…!!!!! അതെ…അവൾ തന്നെ..!! പക്ഷെ ഇവൾ എങ്ങിനെ..!!!!! എന്റെ മനസ് ഒരു ചോദ്യ ചിന്നമായി മാറി പെട്ടെന്ന്…!!!!

പണ്ട് ബസ് സ്റ്റോപ്പിൽ വെച്ച് ഞാൻ എന്നും കാണാറുണ്ടായിരുന്ന കുട്ടി..!! ഒരിക്കൽ ഞാൻ സംസാരിക്കാൻ ഒരുപാട് ആഗ്രഹിച്ച കുട്ടി..!! പക്ഷെ അവൾ..!! അവൾ..!! പോയി.!! കണ്ടത് വിശ്വസിക്കാനാകാതെ ഞാൻ മനസ് തരിച്ചു കുറച്ചു നേരം ഇരുന്നു പോയി…!!

അവളുടെ നിഷ്കളങ്കമായ ആ ഫോട്ടോയിലെക്കു നടന്നത് വിശ്വസിക്കാൻ ആകാതെ നോക്കി ഇരിക്കുമ്പോൾ പറയാതെ പോയ പ്രണയത്തെ ഓർത്തു എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.!!!!

About Intensive Promo

Leave a Reply

Your email address will not be published.