Breaking News
Home / Lifestyle / തന്റെ സഹോദരനു ജനിക്കുന്ന കുട്ടിയും ട്രാൻസ്ജൻഡർ ആകണേ എന്നാണ് പ്രാർത്ഥന, അതിനൊരു കാരണമുണ്ടെന്നും സൂര്യ!

തന്റെ സഹോദരനു ജനിക്കുന്ന കുട്ടിയും ട്രാൻസ്ജൻഡർ ആകണേ എന്നാണ് പ്രാർത്ഥന, അതിനൊരു കാരണമുണ്ടെന്നും സൂര്യ!

ചരിത്രം തിരുത്തി കുറിച്ചു കൊണ്ട് നിയമപരമായി നടന്ന ഒരു വിവാഹം ആയിരുന്നു ട്രാൻസ്ജെൻഡർ ആയ സൂര്യയുടെയും ഇഷാന്റെയും വിവാഹം.

ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇഷാനും സൂര്യയും ഒന്നായത്. ട്രാൻസിന് വേണ്ടിയും അവരുടെ ഉന്നമനത്തിന് വേണ്ടി ഒക്കെ പ്രവർത്തിക്കുന്ന ആൾ ആണ് സൂര്യയും ഇഷാനും.

വിവാഹം കഴിഞ്ഞ് വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഒരു ചാനൽ പരിപാടിയിൽ അതിഥികൾ ആയി ഇഷാനും സൂര്യയും എത്തിയിരുന്നു. ഈ അഭിമുഖത്തിനിടയിൽ സൂര്യ പറഞ്ഞ ഒരു കാര്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.

“എന്റെ സഹോദരന് ഒരു ട്രാൻസ്ജെൻഡർ കുട്ടി ജനിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു” എന്നാണ് സൂര്യ പറഞ്ഞത്. ഇതിനുള്ള കാരണവും സൂര്യ തന്നെ വെളിപ്പെടുത്തി.

ട്രാൻസ്‌ജെൻഡേഴ്‌സ് എന്നൊരു വിഭാഗം ഇന്നത്തെ സമൂഹത്തിൽ അനുഭവിക്കുന്നത് പലപ്പോഴും ക്രൂരമായ പീഡനങ്ങളും അവഗണനകളും ഒറ്റപ്പെടുത്തലുകളും ആണ്. ഇതിൽ കൂടുതലും ഏറ്റുവാങ്ങേണ്ടി വരുന്നത് പലപ്പോഴും സ്വന്തം വീടുകളിൽ നിന്ന് തന്നെയാവും.

അച്ഛനോ അമ്മയോ സഹോദരനോ ഒക്കെ ഇത്തരം ഭിന്നലിംഗക്കാരെ അവഗണിക്കും. അത്തരം അവഗണന തനിക്കു ഏറ്റു വാങ്ങേണ്ടി വന്നിട്ടുള്ളത് കൂടുതലും സ്വന്തം സഹോദരനിൽ നിന്നാണ് എന്നു സൂര്യ പറയുന്നു.

“തനിക്ക് അവനെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ ഒരിക്കൽ പോലും അവൻ അത് മനസ്സിലാക്കിയിട്ടില്ല. തന്റെ ദുഖങ്ങളും സങ്കടങ്ങളും അവന് മനസിലാകണം എങ്കിൽ അവന് ഒരു ട്രാൻസ്ജെൻഡർ കുട്ടി ജനിക്കണം.

അപ്പോൾ അവൻ മനസിലാക്കും ഈ സമൂഹത്തിൽ താൻ അനുഭവിച്ച വേദനകളും ഒറ്റപെടലുകളും എത്രത്തോളം ആണെന്ന്” – സൂര്യ പറയുന്നു.

അങ്ങിനെ ഒരു കുഞ്ഞ് ജനിച്ചാൽ ആരും നോക്കിയില്ലെങ്കിലും താൻ പൊന്നുപോലെ നോക്കും എന്നും പ്രസവിക്കാതെ തന്നെ ഒരുപാട് മക്കളുടെ അമ്മയായ സൂര്യ കൂട്ടിച്ചേർത്തു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *