Breaking News
Home / Lifestyle / ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ത്രീകളുടെ ആയുസ്സ് വർധിപ്പിക്കുമെന്നു പഠനം..!!

ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ത്രീകളുടെ ആയുസ്സ് വർധിപ്പിക്കുമെന്നു പഠനം..!!

ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ത്രീകളുടെ ആയുസ്സ് വർധിപ്പിക്കുമെന്നു പഠനം. ഇത് വാർധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നു. സൈക്കോന്യറോ എൻഡോക്രൈനോളജി വിഭാഗം മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് സ്ഥിരമായ സംഭോഗത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് ദീർഘമായ ടെലോമറസ് (telomeres) ഉണ്ടെന്നാണ്.

ലൈഗികബന്ധത്തിലേർപ്പെടുമ്പോൾ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡി. എൻ. എ. യെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു. വാർധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. അത് എത്രകണ്ട് ചെറുതാകുന്നുവോ അതിനനുസരിച്ച് അയാളുടെ ആരോഗ്യസ്ഥിതി ക്ഷയിച്ച് അയാൾ രോഗിയാവുകയും മരണപ്പെടുകയും ചെയ്യുന്നു.

129 – സ്ത്രീകളെ പഠനവിധേയമാക്കിയതിൽ നിന്ന് കണ്ടെത്തിയത് കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും സംഭോഗത്തിലേർപ്പെടുന്ന സ്ത്രീകളുടെ ടെലോമറസ് ദൈർഘ്യമേറിയതാണ് എന്നാണ്.
ഉത്കണഠ, ബന്ധങ്ങളിലെ തീവ്രത എന്നിവ കൂടി കണക്കിലെടുത്തു കൊണ്ടുള്ള പഠനത്തിലും സെക്സും ആയുർദൈർഘ്യവും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. ആക്ടീവായ ബന്ധത്തിൽ മുഴുകുന്നവരുടെ ടെലോമറസ് ദൈർഘ്യമുള്ളതാണ്. ഇത് ആയുർദൈർഘ്യം കൂട്ടുകയും വാർധക്യത്തിലേക്കുള്ള യാത്ര (aging Process) മന്ദഗതിയിലാക്കുകയും ആരോഗ്യക്ഷയം വരുത്തുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

എന്നാൽ മറ്റു ചില ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. ഭാര്യാ ഭർതൃബന്ധം നിലനിർത്തുന്ന 129 അമ്മമാരിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ വിവാഹം കഴിക്കാത്ത സ്ത്രീകളുടെയും കുട്ടികളില്ലാത്ത സ്ത്രീകളുടെയും ദീർഘായുസ്സിന് കാരണം സ്ഥിരമായ ലൈംഗികബന്ധമാണെന്ന് പറയാൻ പറ്റില്ല. ഗവേഷകർ ശ്രദ്ധിച്ച കാര്യം അവരുടെ കണ്ടെത്തലുകൾക്ക് ഒരു സ്വയംപര്യ ഗവേഷണ സ്വഭാവം ഉണ്ടെന്നാണ്. ദീർഘകാല ബന്ധത്തിൽ ഭാര്യ ഭർതൃബന്ധത്തിലായിരിക്കുന്നവരെപ്പറ്റിയുള്ള പൊതുവായ പ്രസ്താവനയാണ് ഗവേഷകർ നടത്തിയിരിക്കുന്നത്.

മരുന്നുകളില്ലാത്ത സുഗമമായ ആരോഗ്യത്തിന് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എന്തായാലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് അപകടകരമല്ലാത്തതിനാൽ നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ അതാസ്വദിച്ചു കൊള്ളുക.

About Intensive Promo

Leave a Reply

Your email address will not be published.