സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിക്കുന്ന അതീക്രമങ്ങള്‍ക്കെതിരേയുള്ള തീക്ഷണമായ വരികളുമായി ശില്‍പ്പയെത്തുന്നു.വരികള്‍ പലരുടേയും ചിന്താഗതികളെ വിമര്‍ശിക്കുന്നതാണ്.
പോസ്റ്റ് വായിക്കാം
പെണ്ണ്:-
വലുപ്പം കൂടുന്ന രണ്ടു മുലകളും അരയ്ക്കു താഴെ നിന്റെ ഉറക്കം കളയുന്ന തുരങ്കവുമായി ജീവിക്കുന്ന ഒരുവളാണ് ഞാൻ. ഞാൻ ഒരു പെണ്ണെന്നു നിങ്ങൾ പറയുന്നു. തെരുവിൽ പനീർ പൂവിൻ ഇതളുകൾ പൊഴിക്കുന്ന ലാഘവത്തോടെ നിയെന്നെ പിച്ചിച്ചീന്തുമ്പോൾ ഓർക്കുക എനിക്കുമുണ്ട് വികാരങ്ങൾ, അമ്മയെന്ന പെങ്ങളെന്ന മകളെന്ന ഭാര്യയെന്ന വികാരം.
നിന്റെ കാമശമനത്തിനായി നീ അത്യാർത്തി പൂണ്ടപ്പോൾ അറിയാതെ പോയ ഒരു പെൺമനസ്സാണ് തെരുവിൽ നിന്റെ കാൽച്ചുവട്ടിൽ ഇല്ലാതാകുന്നത്. നീ ഓർക്കുക ഭൂമിദേവിയെപോലെ ക്ഷമയുള്ളവളാണ് പെണ്ണ്. ഭദ്രയെപോലെ സംഹാരരൂപിണിയുമാണ് പെണ്ണ്. മനുഷ്യന്റെ നീചപ്രവർത്തികളിൽ ഭൂമിദേവിയും ഭദ്രയായ് രൂപം മാറും. കലിതുള്ളി ഒന്നാടിയുലഞ്ഞു അവളെണിക്കുമ്പോൾ മർത്യ നീ അവളുടെ ഗർഭത്തിൽ നിശ്ചലമായ ബീജങ്ങൾ മാത്രം.