കോയമ്പത്തൂര്‍ മരുതമലൈ റോഡില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല ഒരുക്കിയിട്ടുള്ള മനോഹരമായ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചെത്തുന്നതും സന്തോഷിക്കുന്നതും പതിവായതോടെ ദമ്പതികള്‍ക്ക് പ്രവേശിക്കാൻ ആധാര്‍കാര്‍ഡിനൊപ്പം വിവാഹസര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി.
ഈ പബ്‌ളിക് പാര്‍ക്കിലെ ചെടികളും കാടുകളും സുഖവാസകേന്ദ്രമാക്കി പങ്കാളികള്‍ ഉപയോഗിക്കുന്നത് പതിവായതോടെയാണ് സുരക്ഷാവിഭാഗം വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രം പങ്കാളികളെ കയറ്റിയാല്‍ മതിയെന്ന തീരുമാനം കൊണ്ടുവന്നിട്ടുള്ളത്. കാടിന്റെയും ചെടികളുടെയും മറവുകള്‍ പങ്കാളികള്‍ ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് പതിവാകുന്നത് തലവേദനയായി മാറിയതോടെ സര്‍വകലാശാല ഇത്തരം ഒരു നിയമം തന്നെ കൊണ്ടുവന്നത്.
തുടക്കത്തില്‍ ഐഡി പ്രൂഫ്, കാണിക്കാന്‍ ആവശ്യപ്പെടുക ഫോണ്‍ നമ്പറുകള്‍ പോലെയുള്ള വിശദാംശങ്ങള്‍ തേടുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ മംഗല്യസൂത്രമോ വിവാഹ സര്‍ട്ടിഫിക്കറ്റോ ഒക്കെ പാര്‍ക്കില്‍ എത്തുന്ന പങ്കാളികളോട് ചോദിക്കുന്നത് പതിവാക്കിയിട്ടുണ്ട്.
അതിനൊപ്പം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പാര്‍ക്കിലും പരിസരങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം എന്‍ട്രി ഗേറ്റില്‍ സന്ദര്‍ശകരുടെ പേരും ഫോണ്‍നമ്പറും താമസ സ്ഥലത്തിന്റെ വിവരങ്ങളും അടങ്ങുന്ന വിവരങ്ങള്‍ രേഖപ്പെടുത്താന്‍ റജിസ്റ്റര്‍ വെച്ചിട്ടുണ്ട്. ഇതിനൊപ്പം മാന്യത കാത്തുസൂക്ഷിക്കാന്‍ നിര്‍ദേശിക്കുന്ന അനേകം സൈന്‍ ബോര്‍ഡുകളും നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ശിക്ഷിക്കപ്പെടുമെന്നും കാണിക്കുന്ന ബോര്‍ഡുകളും പാര്‍ക്കില്‍ ഉടനീളം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.