കേരളം വിട്ട് വെളിയിലേക്കു പോകുന്ന മിക്ക ട്രെയിനിലും നമ്മുക്ക് ബാത്‌റൂമിന്റെ സൈഡിൽ ഇക്കൂട്ടരെ കാണാം. ഈ പോസ്റ്റ് ഇടുന്ന ഞാനും പലതവണ ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. Ac കോച്ചിൽ ടിക്കറ്റ് കൺഫേം ആയിട്ട് യാത്ര ചെയ്യുന്ന പലരും പുച്ഛത്തോടെ ഒരു ശല്യമായി ആണ് ഇവരെ നോക്കുന്നത്. സ്ത്രീകളുടെ നോട്ടം കണ്ടാൽ തോന്നും അവരെ പിടിച്ച് തിന്നാൻ ആണ് അവർ ബാത്രൂം സൈഡിൽ ഇരിക്കുന്നത് എന്ന്. നിങ്ങൾ പുച്ഛത്തോടും അറപ്പോടെയും നോക്കുന്ന അവർ നമ്മുടെ രാജ്യത്തിന്റെ കാവൽക്കാർ ആണെന്ന് പലരും മറന്നു പോകുന്നു.
പെട്ടെന്നുള്ള എന്തെങ്കിലും ആവശ്യത്തിന് നാട്ടിലേക്ക് ലീവ് വരുമ്പോൾ റിസർവേഷൻ ഒന്നും കിട്ടില്ല. പ്രിയപ്പെട്ടവരുടെ ആവശ്യങ്ങൾക് ഓടിയെത്താൻ റിസർവേഷൻ നോക്കി ഇരിക്കാൻ ഉള്ള സമയവും കിട്ടാറില്ല. അപ്പോൾ പിന്നെ ബാത്രൂം സൈഡ് തന്നെ ശരണം. ദിവസങ്ങളോളം അവിടെ ഇരുന്ന് യാത്ര ചെയ്യാൻ അവർക്ക് ഒരു മടിയും ഇല്ലാ. കാരണം അവർ സുഗങ്ങളെ താലോലിക്കുന്ന ജോലി അല്ല ചെയ്യുന്നത്. ബാത്റൂമിന്റെ അടുത്ത് ഒരുത്തൻ കിടപ്പുണ്ട് ചേട്ടാ എന്റെ കൂടെ ഒന്ന് വാ എനിക്ക് ബാത്‌റൂമിൽ പോണം എന്ന് പറയുന്ന പെണ്ണേ നിനക്കൊന്നറിയാമോ നിന്റെ ഹീറോ ആയ ഭർത്താവിന്റെ ആ നെഞ്ച് വിരിച്ചുള്ള നടത്തം അവർ കാവലുണ്ട് എന്ന വിശ്വാസത്തിന്റെ പേരിൽ മാത്രമാണ്.
പട്ടാളക്കാരൻ ഒന്ന് പണിമുടക്കിയാൽ അന്ന് തീരും നിങ്ങളുടെ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം. അവരെ നിങ്ങൾ പേടിക്കുക അല്ല വേണ്ടത്. അവരാണ് നിങ്ങളുടെ യഥാർത്ഥ രക്ഷകർ. ഇത്ര ദുരിതം സഹിച്ചു അവൻ പോകുന്നത് നിന്റെ സ്വത്തിനും സമാധാനത്തിനും കാവൽ നിൽക്കാനാണ്. അവർക്ക് വേണ്ടി അല്പം ബുദ്ധിമുട്ട് സഹിച്ചാൽ നാളെ അവർ എത്ര വലിയ ബുദ്ധിമുട്ടും സഹിച്ചു നിനക്ക് കാവൽ ആയി ബോർഡറിൽ നിൽക്കും. നമ്മൾ സൗകര്യം പോലെ മറക്കുന്ന അവർ നമ്മൾ അംഗീകരിക്കുകയും ആദരിക്കപ്പെടേണ്ടതും ആയ വ്യക്തികൾ ആണ്.
ഭരണ വർഗം വോട്ടവകാശം ഇല്ലാ എന്നതിനാൽ എപ്പോഴും എല്ലാ മേഖലയിലും തഴയാറുള്ള അവർ ഇല്ലെങ്കിൽ നമ്മുടെ രാജ്യം ഇല്ലാ. പുച്ഛിച്ചുള്ള ആചിരി സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരി ആക്കിയാൽ മതി അവരുടെ മനസ്സ് നിറയാൻ അത് മതി അവനു സന്തോഷത്തോടെ അവന്റെ ജോലി ചെയ്യാൻ. അവർ അവരുടെ യൗവനം ബലിനല്കിയതു നിങ്ങള്ക്ക് വേണ്ടിയല്ലേ. ദയവു ചെയ്ത് അവരെ അപമാനിക്കല്ലേ