പേര് അസ്മിത ഗോഹില്‍, കാഴ്ചയില്‍ അതീവ സുന്ദരിയാണ്. ഒരു മോഡലിനെ പോലെ തന്നെ. പക്ഷേ ഈ കാണുന്നതു പോലെയൊന്നുമല്ല ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന കുപ്രസിദ്ധ ഗുണ്ടയാണ് കക്ഷി.
സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കട അടപ്പിച്ച കേസിൽ ഇപ്പോള്‍ പോലീസ് കസറ്റ്ഡിയിലുമാണ് കക്ഷി. സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ സോഷില്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയായിരുന്നു അസ്മിതയുടെ ആക്രമണം. പാന്‍ കടക്കാരനെ വാളുയര്‍ത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തിയ 500 രൂപ പിടിച്ചെടുത്ത ശേഷം ഇവര്‍ കടയടപ്പിക്കുകയായിരുന്നു.
ആയുധങ്ങളുമായി ആളുകളെ ആക്രമിച്ചതും ഭീഷണിപ്പെടുത്തിയതുമടക്കം നിരവധി കേസുകള്‍ ഇതിനോടകം തന്നെ യുവതിയുടെ പേരില്‍ ഉണ്ട്. ഹോളി ആഘോഷിക്കുന്നവര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ട ഇവരുടെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് അസ്മിത പ്രസിദ്ധയായത്.
ഫേസ്ബുക്കില്‍ അസ്മയ്ക്ക് 2500 സുഹൃത്തുക്കളും 12,000 ഫോളോവേഴ്‌സും ഉണ്ട്. തന്റെ ജീവിതം ആരുടെയും പ്രതീക്ഷയ്ക്ക് അനുസരിച്ചല്ല എന്നും അത് അല്‍പ്പം വ്യത്യസ്തമാണ് എന്നും അസ്മിത പറയുന്നു.