ആ കെടക്കണ കെടപ്പ് കണ്ടാ.. കൊള്ളാല്ലേ .. എന്നാലേ ഇക്കാണണത് പെണ്ണല്ല.. ഒരു പാവയാ.. സെക്സ് ഡോൾ എന്നറിയപ്പെടുന്ന പാവകളിലൊന്ന്..പല നിറത്തിലും വലിപ്പത്തിലും രൂപത്തിലും, ആവശ്യക്കാരെ കാത്തിരിക്കുന്ന ഒരുപാവക്കുട്ടി .. സ്ത്രീകളെ വെല്ലുന്ന സെക്സ് ഡോളുകളുടെ വേശ്യാലയങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാണ്..
ആവശ്യക്കാരന്റെ ഇഷ്ടമനുസരിച്ചു പല അഴകളവുകളിലും, നിറത്തിലുമെല്ലാം അവരുണ്ടാകും.. പണമടച്ചു അവരെ പ്രാപിക്കാം .. ഓരോ പാവക്കും പ്രത്യേകം പേരും നല്കിയിട്ടുണ്ട്. ദിവസവും ഓരോ പാവക്കും ശരാശരി 12 കസ്റ്റമേഴ്സ് ഉണ്ടാകും.
സ്വാഭാവികമായും ചൈനയിലാണ് സെക്സ് ഡോളുകൾ ആദ്യമായി നിർമ്മിക്കപ്പെട്ടത്.. എല്ലുകളുടെപോലെ ലോഹം കൊണ്ടുള്ള ചട്ടക്കൂടും അതിനുമുകളിൽ തൊലിപോലെ സിലിക്കൺ കൂട്ടുള്ള കോട്ടിങ്ങും, യഥാർത്ഥ സ്ത്രീയേക്കാൾ സൗന്ദര്യം തോന്നിക്കുന്ന പാവകൾ..
ഈ പാവകള് നിലവിളിക്കില്ലെന്നും നമുക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാമെന്നും വേശ്യാലയത്തിന്റെ ഉടമസ്ഥർ പറയുന്നു..
ദിനവും ആയിരക്കണക്കിനുപേരാണ് ഇത്തരം വേശ്യാലയങ്ങളിൽ എത്തുന്നത് ..
*************
ഇങ്ങനൊരു പാവക്കുട്ടിയെ നിങ്ങൾ കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ.. ഒരുപാടുണ്ട് നമുക്കുചുറ്റും. . ജീവനോടെയും അല്ലാതെയും.. ആസിഫ പാവക്കുട്ടിയായിരുന്നു, ജിഷയും സൗമ്യയും അതുതന്നെ .. പൂർണ്ണസമ്മതമില്ലാതെ ഒരുപെണ്ണിനുനേരെ കയ്യും മെയ്യുമടുക്കുമ്പോൾ അവളീ പാവക്കുട്ടിക്ക് സമാനമാകുന്നു.. ആ പാവക്കുട്ടി നിന്റെ ഭാര്യയാകാം, കാമുകിയാകാം, കൂട്ടുകാരിയോ, കൂടെ യാത്രചെയ്യുന്നവളോ ആകാം..
SEX ഒരുപക്ഷേ ലോകത്തു ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന വാക്ക്.. കൃത്യമായ നിർവചനം നൽകാനാവാത്ത, എത്ര പരത്തിപ്പറഞ്ഞാലും അതിനുമപ്പുറം എന്തൊക്കെയോ അവശേഷിപ്പിക്കുന്ന പ്രഹേളിക..
ഓരോരുത്തർക്കും പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന, പല രീതിയിൽ അനുഭവപ്പെടുന്ന എന്തോ ഒന്ന്..
ലൈംഗികത ആസ്വാദനത്തിനും അതിന്റെതായ വ്യത്യാസങ്ങളുണ്ട്, കാഴചയിലെപോലെതന്നെ പുരുഷന്റെ ആസ്വാദനം ഒരുപരിധിവരെ പുറത്താണ്, സ്ത്രീയുടെ ഉള്ളിലും.. തൃപ്തിയുള്ള ലൈംഗികബന്ധത്തിനു പുരുഷന് മൂന്നോനാലോ മിനുട്ടും സ്ത്രീക്ക് മുപ്പതോ നാപ്പതോ മിനുറ്റുകളും എന്നാണ് പഠനങ്ങൾ..
മറ്റൊരു ചിന്തയാണ് രതിമൂർച്ഛ, കഥകളിലും സിനിമയിലുമൊക്കെ പറയുന്ന ചിത്രീകരിക്കുന്നപോലത്തെ ഒരു കോപ്പുമല്ലത്.. ആദ്യ രാത്രികഴിഞ്ഞു വെളുപ്പിന് ഭാര്യയോട് ഞാൻ ചോദിച്ചു, നിനക്കെന്താണപ്പോൾ തോന്നിയത്.. എനിക്കൊന്നും പ്രത്യേകിച്ച് തോന്നിയില്ല അവൾ പറഞ്ഞു.. ഞാൻ പറഞ്ഞു എനിക്കും.. പേടി , ഭയം, ലൈംഗികതയെക്കുറിച്ചുള്ള മുൻധാരണകൾ, സുഹൃത്തുക്കൾ പറഞ്ഞ പൊടിപ്പും തൊങ്ങലും വെച്ചുള്ള അനുഭവങ്ങൾ, കൊച്ചുപുസ്തകത്തിലെ വർണ്ണനകൾ, നീലച്ചിത്രങ്ങളിലെ മർമരങ്ങൾ ഇതൊന്നുമല്ല യഥാർത്ഥ ലൈംഗികതയുടെ നിർവചനങ്ങളെന്നു തിരിച്ചറിഞ്ഞ നിമിഷം ..
മുകളിപ്പറഞ്ഞ ഒരു വാചകമുണ്ട്.. ഈ പാവകള് നിലവിളിക്കില്ലെന്നും നമുക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാമെന്നും വേശ്യാലയത്തിന്റെ ഉടമസ്ഥർ പറയുന്നു.. അതേ അതാണ് പ്രധാനം, പരസ്പരമുള്ള സമ്മതം, ഒരുക്കം.. ലൈംഗികത മനസ്സിൽനിന്നും തുടങ്ങണം, ഇലഞ്ഞിത്തറമേളം പോലെ പതിഞ്ഞതാളത്തിൽ കൊട്ടിക്കയറി ത്രിപുടതാളത്തിന്റെ ലാസ്യഭാവം നുകർന്ന് പാണ്ടിമേളത്തിന്റെ രൗദ്രതയെല്ലാം ആവാഹിച്ചു മനസ്സുംശരീരവും ലയിപ്പിച്ചു കൊട്ടിയിറങ്ങണം….
പിന്നൊരൂട്ടം , സംഗതി കഴിഞ്ഞാൽ ആണുങ്ങള് തിരിഞ്ഞുകെടന്നൊറങ്ങുംന്നു… ന്റെ പൊന്നു പെണ്ണങ്ങളെ അതൊന്നും മരപ്പൂർവല്ല.. സംഗതി പൊറത്തോ അകത്തോ പോയാല് ഒടുക്കത്തെ ക്ഷീണാ, പേറ്റുനോവിന്റെ അത്രേം വരില്ലേലും തളർത്താൻ അത് മതി.. കൊറേ മസ്സിലൊക്കെ ഇണ്ടേലും ഇത്തരം സമയത്തു ഞങ്ങള് വീക്കാ.. അവടാണ് ഇങ്ങടെ കിഡ്നി പ്രവർത്തിക്കേണ്ടത്.. പെട്ടെന്ന് തളരാൻ സമ്മതിക്കരുത്.. ബുദ്ധിണ്ടേൽ വഴികളുണ്ട്..
ഇരുട്ടിന്റെ മറവിൽ അടച്ചിട്ട മുറിയിൽ മാത്രം നടക്കേണ്ട അഭ്യാസമല്ലിത്.. പല രീതികൾ, ഭാവങ്ങൾ, ഇടങ്ങൾ എല്ലാരീതിയിലും അനുഭവിക്കേണ്ടതാണ്.. ഒരേ ഭക്ഷണം കഴിക്കുന്നത് മടുക്കാതിരിക്കണമെങ്കിൽ അതിലിടുന്ന മസാലക്കൂട്ടുകളിലെങ്കിലും ഇടയ്ക്കിടെ മാറ്റങ്ങൾ കൂടിയേ തീരൂ..
കിടക്കയിലെ അരമണിക്കൂർ നേരത്തെ കെട്ടിമറച്ചിലിനേക്കാൾ സന്തോഷം , തിരക്കുള്ള വഴിയിലൂടെ പെണ്ണിന്റെ കൈകോർത്തു നടക്കുമ്പോൾ, പിന്നിലൂടെ കെട്ടിപ്പിടിച്ചു ഇടംചെവിയുടെ തുമ്പിലൊന്നു കടിക്കുമ്പോൾ, അലസമായി TVകാണുമ്പൊൾ തോളിൽചാരുമ്പോൾ തോന്നുന്നത് എനിക്ക് മാത്രമായിരിക്കില്ല
എന്റെ അഭിപ്രായത്തിൽ, ശരിയും തെറ്റും വേർതിരിക്കേണ്ട കുമ്പസാരക്കൂടല്ല സെക്സ്.. പരസ്പര സമ്മതത്തോടെയുള്ള, ഇഷ്ടത്തോടെയുള്ള, ശുചിയോടെയുള്ള എന്തുമാകാം..
എന്റെ മനസ്സ് നിനക്കൊപ്പമെന്നറിയിച്ച ശേഷം, എന്റെ ശരീരവും നിനക്കൊപ്പമെന്നറിയിക്കുന്ന ഒന്നാകണം സെക്സ് ..
ഞാനിതിനു എന്നും മുൻകയ്യെടുത്താൽ എന്തുവിചാരിക്കുമെന്നു ചിന്തിക്കുന്ന പെണ്ണങ്ങൾ ഒരുപാടുണ്ട്.. അതിലൊന്നും ഒരു കുന്തവുമില്ല.. പെണ്ണങ്ങള് മുൻകൈയെടുക്കുന്നത് ഞങ്ങക്ക് പെരുത്തിഷ്ടാ .. അല്ലേലും ഒന്നിച്ചു കഴിക്കേണ്ട ഭക്ഷണം ആരു വിളമ്പുമെന്നത് നോക്കേണ്ടതില്ല.. ചേരുവകകൾ നന്നാകണം .. കഴിക്കുമ്പോൾ സ്വാദും വേണം .. അത്രേന്നെ ..ല്ലേ
എന്തൂട്ടാ ഞാൻ പറഞ്ഞോണ്ടുവന്നത് .. അതായത് രമണാ, ആ സെക്സ് ഡോളിന്റെ പോലാവരുത് മ്മടെ പങ്കാളി.. അടിച്ചേൽപ്പിക്കേണ്ടതല്ലത് .. മനസ്സറിഞ്ഞു പങ്കുവെക്കേണ്ടതാണ്.. അവരടെ മനസ്സറിഞ്ഞു തിമിർത്തോളണം.. എന്നാലേ സംഗതി കളറാവു.. അല്ലേല് ആ പാവേടെ മോന്തയിലോട്ട് നോക്കിക്കേ, അതേപോലവും നിന്റെ കൂടെക്കെടക്കണ ആളിന്റെ മോന്തയും.. എന്തേലും ചെയ്തട്ട് പോടേയ് എന്നൊരു ഭാവം..
ഇനിo പറയാനൊള്ള അറിവൊന്നും എനക്കില്ല .. അറിവുള്ളോർ താഴെപ്പറഞ്ഞൊളിൻ ..
സെക്സ് ഡോളുകൾ ആണങ്ങളടെ രൂപത്തിലുണ്ടെന്നുകൂടി മൊതലാളി പറയാൻ പറഞ്ഞു..