Breaking News
Home / Lifestyle / സുചിലീക്ക്‌സ് കടുപ്പിക്കുന്നു; നടി സഞ്ചിത ഷെട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടു; ട്വിറ്റര്‍ അക്കൗണ്ട് പോണ്‍സൈറ്റിന്റെ പരുവമായെന്ന് ആരോപണം..!!

സുചിലീക്ക്‌സ് കടുപ്പിക്കുന്നു; നടി സഞ്ചിത ഷെട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടു; ട്വിറ്റര്‍ അക്കൗണ്ട് പോണ്‍സൈറ്റിന്റെ പരുവമായെന്ന് ആരോപണം..!!

തമിഴിലെ പ്രമുഖ നടീനടന്മാരുടെയും ഗായകരുടെയും ടിവി അവതാരകരുടെയും സ്വകാര്യ ചിത്രങ്ങളും വീഡിയോയും ട്വിറ്ററില്‍ പ്രചരിച്ചത് വന്‍വാര്‍ത്തയായിരുന്നു. ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ‘സുചിലീക്ക്‌സ്’ എന്ന പേരില്‍ പ്രചരിച്ചത്. എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു സുചിത്ര പറഞ്ഞത്. ധനുഷ്, നടന്‍ ചിമ്പു, റാണ ദഗ്ഗുപതി, ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ്, നടിമാരായ തൃഷ, ആന്‍ഡ്രിയ, ഹന്‍സിക, സഞ്ചിത ഷെട്ടി, ഗായിക ചിന്മയി തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് പ്രചരിച്ചത്.

മലയാളത്തിലെ നടിമാരുടെ സ്വകാര്യചിത്രങ്ങള്‍ ‘മല്ലുലീക്ക്‌സ്’ എന്ന പേരില്‍ ഉടന്‍ വരും എന്ന അറിയിപ്പിനു തൊട്ടുപുറകെ പക്ഷേ ‘ഒറിജിനല്‍’ സുചിലീക്ക്‌സ് അക്കൗണ്ടിനെ ട്വിറ്റര്‍ തന്നെ പൂട്ടിക്കെട്ടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സുചിലീക്ക്‌സ് എത്തിയിരിക്കുകയാണ്. നടി സുകന്യ, ഖുശ്ബു എന്നിവരുടെ പാര്‍ട്ടി വീഡിയോ പുറത്തുവിട്ടിരുന്നു. എല്ലാ താരങ്ങളുടെയും മുഖംമൂടി വലിച്ചുകീറുമെന്നാണ് സുചിലീക്ക്‌സ് പറഞ്ഞത്. ഇപ്പോഴിതാ സഞ്ചിതയുടെ നഗ്നചിത്രങ്ങളും സ്വകാര്യ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് സുചിലീക്ക്‌സ്. സാഗര്‍ ഏലിയാസ് ജാക്കിയിലെ ‘ഓ സമാ..’ പോക്കിരിരാജയിലെ ‘ചെന്തെങ്ങിന്‍…’ തുടങ്ങിയ പാട്ടുകളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് സുചിത്ര. നേരത്തേ ‘ഹെലോ ചെന്നൈ’ എന്ന റേഡിയോ പ്രോഗ്രാമിലൂടെ തമിഴ് കുടുംബങ്ങളുടെയും പ്രിയപ്പെട്ട ആര്‍ജെയായിരുന്നു സുചി. തമിഴിലും ഗായികയെന്ന പേരില്‍ ഏറെ പ്രശസ്ത. അതിനിടെ ഫെബ്രുവരി അവസാന ആഴ്ചയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ആരോ ആക്രമിച്ചതിന്റെ അടയാളങ്ങളുമായി സുചിത്രയുടേതെന്ന പേരില്‍ ഒരു കൈയുടെ ചിത്രം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നു.

കോയമ്പത്തൂരിലെ ഒരു ചടങ്ങിനിടെ നടന്‍ ധനുഷിന്റെ സംഘത്തിന്റെ ആക്രമണം കൊണ്ടുസംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. ഇതിന്റെ പേരില്‍ തനിക്കുനേരെ ധനുഷിന്റെ ആരാധകരുടെ സൈബര്‍ ആക്രമണമാണെന്നും ട്വീറ്റ് വന്നു.

അതുവരെ ധനുഷിനെതിരെ വാക്കുകളാലുള്ള ആക്രമണമായിരുന്നെങ്കില്‍ മാര്‍ച്ച് ആദ്യ ആഴ്ചയോടെ ‘സുചിലീക്ക്‌സ്’ ട്വീറ്റുകളുടെ രൂപം മാറി. ‘നിങ്ങളുടെ ആരാധനാപുരുഷനായ ധനുഷിന്റെ യഥാര്‍ഥമുഖം കാണൂ’ എന്ന വാക്കുകളോടെ ട്വിറ്ററില്‍ ധനുഷിന്റെയും തൃഷയുടെയും ‘ഇരുട്ടിലെ’ സെല്‍ഫിയെത്തി. പുറകെ ഹന്‍സികയുടെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോ, അനിരുദ്ധും ആന്‍ഡ്രിയയുമൊത്തുള്ള ചിത്രങ്ങള്‍, തമിഴിലെ പ്രശസ്ത ടിവി അവതാരകയുടെ ചിത്രങ്ങളും. അതിലൊന്നും കാര്യമായ അപകടമുണ്ടായിരുന്നില്ല.

പലതും നേരത്തേ വന്നതുമാണ്. പക്ഷേ #suchileaks എന്ന ഹാഷ്ടാഗ് നിമിഷങ്ങള്‍ക്കകമാണ് കുപ്രസിദ്ധമായത്. ‘എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് സ്‌നേഹിക്കാം, അല്ലാത്തവര്‍ക്ക് അണ്‍ഫോളോ ചെയ്യാം’ എന്ന ട്വീറ്റോടെ സുചിത്രയുടെ അക്കൗണ്ട് ‘പ്രൈവറ്റ്’ ആകുകയും ചെയ്തു. ആയിരക്കണക്കിനു പേരാണ് അതോടെ പുതുതായി ആ അക്കൗണ്ട് ഫോളോ ചെയ്തത്. നടിമാരായ ആന്‍ഡ്രിയ, ഹന്‍സിക, സഞ്ചിത ഷെട്ടി എന്നിവരുടേതെന്ന പേരില്‍ വീഡിയോകളും വന്നുതുടങ്ങി. അതോടെ ട്വിറ്റര്‍ഇന്ത്യ തന്നെ ഇടപെട്ട് അക്കൗണ്ട് പൂട്ടി. എന്നിട്ടും സുചിത്രയുടേതെന്ന് അവകാശപ്പെടുന്ന പല അക്കൗണ്ടുകളിലൂടെയും സുചിലീക്ക്‌സ് ഹാഷ്ടാഗില്‍ സെല്‍ഫികളും ഫോട്ടോകളും വിഡിയോകളും വരുന്നതുമാത്രം നിലച്ചില്ല.

അതിനിടെ ധനുഷും അനിരുദ്ധും തന്നെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്നും അതിനിടെ ലഭിച്ച ഫോണില്‍ നിന്നാണ് ചിത്രങ്ങളിപ്പോള്‍ പുറത്തുവിടുന്നതെന്നും ഒരു ട്വീറ്റ് എത്തി. തന്റെ വിവാഹമോചനത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ നിങ്ങള്‍ക്കറിയണോ എന്ന മട്ടിലും സുചിത്രയുടെ പേരില്‍ ട്വീറ്റുകള്‍ വന്നതോടെ ഗായികയും ഭര്‍ത്താവ് കാര്‍ത്തികും വിഷയത്തില്‍ ഇടപെട്ടു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വളരെ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് സുചിത്ര കടന്നുപോകുന്നതെന്നുമായിരുന്നു കാര്‍ത്തികിന്റെ വീഡിയോ ട്വീറ്റ്. സുചിത്രയെ ചികിത്സയ്ക്കായി ബ്രിട്ടണിലേക്കു കൊണ്ടുപോകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതിനിടെ ഒരു തമിഴ് ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സുചിത്ര തന്നെ എല്ലാം വ്യക്തമാക്കി.

”ജല്ലിക്കെട്ടിനു വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പിന്തുണച്ച് പോസ്റ്റിട്ടതിനു തൊട്ടുപുറകെ എന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ടും. ട്വിറ്റര്‍ ഇന്ത്യ’യ്ക്ക് ഇമെയില്‍ അയച്ച് അക്കൗണ്ട് നിര്‍ജീവമാക്കാന്‍ ആവശ്യപ്പെട്ടിരിക്കെയാണ് തന്റെ പേരില്‍ ട്വീറ്റുകളെത്തിയത്. ധനുഷിന്റെ ഓഫീസില്‍ നിന്ന് ഫോണ്‍ സന്ദേശമെത്തിയപ്പോഴാണ് ഇക്കാര്യത്തില്‍ ഞാന്‍ ലോകത്തിനു മുന്നില്‍ ‘പ്രതി’യാക്കപ്പെട്ട വിവരം അറിഞ്ഞതു തന്നെ. മറ്റു ചിലര്‍ക്കെതിരെയും ആ അക്കൗണ്ടില്‍ നിന്ന് സമാനട്വീറ്റുകള്‍ വന്നതോടെ സൈബര്‍ സെല്ലില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ എന്റെ വിവാഹമോചന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു.

എന്റെ ട്വിറ്റര്‍ അക്കൗണ്ട് തട്ടിയെടുത്ത ഹാക്കര്‍ എന്താഗ്രഹിച്ചുവോ അത് നടന്നു. മറ്റുള്ളവരെപ്പോലെ ഈ സംഭവത്തില്‍ ഞാനും ഇരയാണ്. എല്ലാത്തരത്തിലും തകര്‍ന്നിരിക്കുകയാണ് ഞാനിപ്പോള്‍…’ എന്നായിരുന്നു സുചിത്രയുടെ വാക്കുകള്‍. മലയാളത്തില്‍ നിന്ന് നയന്‍താരയും അമലപോളും സുചിലീക്ക്‌സിന്റെ സൈബര്‍ ആക്രമണത്തില്‍ ഇരകളാക്കപ്പെട്ടിരുന്നു. തമിഴ് നടി അനുയ ഭഗ്‌വതിന്റെ നഗ്ന സെല്‍ഫിയെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതോടെ മറ്റുതാരങ്ങളും ഇതിനെതിരെ രംഗത്തെത്തി. കാരണം ഇതെല്ലാം സത്യമാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രചാരണമാണ് നടന്നത്.

മാത്രവുമല്ല ഇനി ആരുടെ വീഡിയോയാണ് നിങ്ങള്‍ക്കു വേണ്ടതെന്ന രീതിയില്‍ ‘സുചിലീക്ക്‌സ്’ ഹാഷ്ടാഗുമായി ട്വിറ്ററില്‍ സര്‍വേകള്‍ വരെ നടന്നു. ‘കാത്തിരിക്കൂ ഇന്നു രാത്രി കൃത്യം ഒന്‍പതിന് പുതിയ വിഡിയോ’ എന്ന മട്ടിലായി ട്വിറ്റര്‍ ‘റിലീസുകള്‍’. ഇവയ്‌ക്കൊപ്പം നടീനടന്മാര്‍ ഒരുമിച്ചിരിക്കുന്നതിന്റെ ഫോട്ടോകളും സെല്‍ഫികളുമെത്തി. സുചിത്ര തന്റെ അവസ്ഥ തുറന്നുപറഞ്ഞതിനാലായിരിക്കണം ഇരകളാക്കപ്പെട്ട താരങ്ങളാരും മാനനഷ്ട കേസിനു പോയിട്ടില്ല. പ്രചരിപ്പിക്കപ്പെടുന്ന നഗ്ന വിഡിയോയില്‍ താനല്ലെന്ന് സഞ്ചിത ഷെട്ടി വ്യക്തമാക്കി. പ്രധാന ഇരകളായ ധനുഷും അനിരുദ്ധും ഹന്‍സികയും ആന്‍ഡ്രിയയുമെല്ലാം പ്രതികരിച്ചിട്ടുമില്ല. നടി തൃഷയാകട്ടെ ‘ഇവരോടൊക്കെ ദൈവം ചോദിക്കും’ എന്ന് ട്വിറ്ററിലൊരു പോസ്റ്റുമിട്ട് നിശബ്ദയായി.

ഇപ്പോഴും സുചിലീക്ക്‌സ് എന്ന പേരില്‍ പുറത്തുവരുന്ന ചിത്രങ്ങള്‍ക്കു പിന്നിലെ ഹാക്കര്‍ ആരാണെന്ന് പൊലീസിനും കണ്ടെത്താനായിട്ടില്ല. ഇപ്പോഴാകട്ടെ സകലപരിധികളും ലംഘിച്ചുള്ള അശ്ലീല ചിത്രങ്ങളാണ് നടികളുടേതെന്ന പേരില്‍ ട്വിറ്ററില്‍ നിറയുന്നത്. 2008ലെ ഐടി ആക്ട് ഭേദഗതി പ്രകാരം വ്യക്തിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുന്നതും അതുവഴി അപകീര്‍ത്തിപ്പെടുത്തുന്നതും മൂന്നു വര്‍ഷം വരെ തടവോ രണ്ടുലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണെന്നുമോര്‍ക്കുക.

പക്ഷേ അതൊന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പേടിപ്പിക്കുന്നില്ല. ട്വിറ്ററില്‍ അത്രയേറെയാണ് ദിവസേന മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്ന ‘സുചിലീക്ക്‌സ്’ വ്യാജ അക്കൗണ്ടുകളുടെ എണ്ണം. അതും ഒന്ന് ഡിലീറ്റ് ചെയ്യുമ്പോള്‍ പുതുതായി ഒന്‍പതെണ്ണമെന്ന മട്ടില്‍.

About Intensive Promo

Leave a Reply

Your email address will not be published.