Breaking News
Home / Lifestyle / ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊത്ത് ജീവിക്കാന്‍ പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു..!!

ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊത്ത് ജീവിക്കാന്‍ പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു..!!

വി​ഴി​ഞ്ഞം: പ​തി​നൊ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പൊ​തു സ്ഥ​ല​ത്ത് മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​നു സ​മീ​പം അ​മ്മ ഉ​പേ​ക്ഷി​ച്ച​ത് കാ​മു​ക​നൊ​ത്ത് ത​മി​ഴ്നാ​ട്ടി​ൽ സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​ൻ. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് അ​മ്മ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ പു​തി​യ​തു​റ പി.​എം. ഹൗ​സി​ൽ റോ​സ്മേ​രി (22) കാ​മു​ക​നാ​യ പു​തി​യ​തു​റ ചെ​ക്കി​ട്ട​വി​ളാ​കം പു​ര​യി​ട​ത്തി​ൽ സ​ജ​ൻ (27) എ​ന്നി​വ​രെ​വി​ഴി​ഞ്ഞം ആ​ഴി​മ​ല​യി​ലെ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​രം​കു​ളം എ​സ്ഐ. പ്ര​താ​പ്ച​ന്ദ്ര​ൻ, സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ൽ​സ്, വി​ഷ്ണു, അ​ജീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഗ​ൾ​ഫി​ലു​ള്ള ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ചാ​ണ് സ​ജ​നൊ​പ്പം റോ​സ്മേ​രി ഒ​ളി​ച്ചോ​ടി​യ​ത്. ക​ഴി​ഞ്ഞ 22ന് ​ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്നു​വെ​ന്ന് അ​റി​യി​ച്ചാ​യി​രു​ന്നു യു​വ​തി കു​ഞ്ഞു​മാ​യി​വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തോ​ടെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഘം തി​രു​വ​ല്ല​യി​ൽ ഉ​ള്ള​താ​യി തെ​ളി​ഞ്ഞു.

പോ​ലീ​സ് എ​ത്തു​ന്ന​ത​റി​ഞ്ഞ ഇ​രു​വ​രും ത​മി​ഴ്നാ​ട്ടി​ലേ​ക്കു മു​ങ്ങി. കാ​ഞ്ചി​പു​രം, തി​രു​പ്പ​തി ഉ​ൾ​പ്പെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ മാ​റി​മാ​റി ത​ങ്ങി പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി. കു​ഞ്ഞി​നെ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി കേ​സ് പി​ൻ​വ​ലി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തി.

വീ​ട്ടു​കാ​ർ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും പോ​ലീ​സു​കാ​ർ അ​നു​ന​യി​പ്പി​ച്ചു പ​റ​ഞ്ഞ​യ​ച്ചു. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ ഇ​രു​വ​രും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ത്തി കു​ഞ്ഞി​നെ ഷോ​പ്പി​കോം​പ്ല​ക്സി​ൽ മാ​ലി​ന്യ​ത്തി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​ത്.

ബാ​ല​രാ​മ​പു​ര​ത്ത് എ​ത്തി​യ ശേ​ഷം കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച വി​വ​രം വീ​ട്ടി​ൽ വി​ളി​ച്ച​റി​യി​ച്ചു. രാ​വി​ലെ ആ​റോ​ടെ വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ കു​ഞ്ഞി​നെ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി. ഇ​വ​രെ അ​റ​സ്റ്റു ചെ​യ്യാ​ൻ പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ട​വ​ർ ലൊ​ക്കേ​ഷ​ൻ വ​ഴി ഇ​വ​ർ വി​ഴി​ഞ്ഞം മേ​ഖ​ല​യി​ലു​ള്ള​താ​യി മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്. ആ​ഴി​മ​ല​യി​ലെ പാ​റ​ക്കെ​ട്ടി​ൽ ഒ​ളി​ച്ചി​രി​ന്ന സ​ജ​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണു കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

പൂ​വാ​ർ, കാ​ഞ്ഞി​രം​കു​ളം, വി​ഴി​ഞ്ഞം സ്റ്റേ​ഷ​നു​ക​ളി​ലെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് സ​ജ​ൻ. കാ​ഞ്ഞി​രം​കു​ള​ത്ത് മാ​ത്രം സാ​ജ​നെ​തി​രെ ആ​റു കേ​സു​ണ്ട്. നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും 22 വ​രെ റി​മാ​ൻ​ഡു ചെ​യ്തു..

About Intensive Promo

Leave a Reply

Your email address will not be published.