വീട്ടിലെ ഗ്യാസ് സ്റ്റോവ് ബർണർ എങ്ങനെ വൃത്തിയാക്കി പുതിയത് പോലെ ആക്കാം – ഇന്ന് എല്ലാ വീടുകളിലും നാടൻ അടുപ്പുകൾ മാറി ഗ്യാസ് സ്റ്റോവുകൾ ഇടം പിടിച്ചിരിക്കുകയാണ്.വളരെ എളുപ്പത്തിലും പുകമയവുമില്ലാതെ ആഹാരം പാകം ചെയ്യാൻ സാധിക്കും എന്നത് തന്നെ ആണ് ഇതിന്റെ മേന്മ ആയി കണക്കാക്കപ്പെടുന്നത് .അടുപ്പിന്റെ ചുറ്റുപാടും വൃത്തിയാക്കുന്ന നമ്മൾ ഇപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ബർണർ വൃത്തിയാക്കുക എന്നത്,
അത് കൊണ്ട് തന്നെ വാങ്ങുമ്പോൾ സ്വർണ നിറമുള്ള ബർണർ അല്പം കഴിയുമ്പോൾ കരി പുരണ്ടതാകും.ഇത് വൃത്തിയാക്കാൻ വേണ്ടി കാൽ കപ്പു സുർക്കയും വെള്ളവും കൂടി ഒഴിച്ച പാനീയത്തിലേക്കു ബർണർ ഇറക്കി വെക്കുക.രാത്രി മുഴുവൻ അതിൽ വെച്ച ബർണർ അടുത്ത ദിവസം ഒരു മെറ്റൽ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക