ലൈംഗിക ബന്ധം എങ്ങനെയാവണം എന്നതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയും പുതിയ പുതിയ ആശയങ്ങള്‍ ദിനംപ്രതി രൂപം കൊള്ളുകയും ചെയ്യുന്നു.
പുതിയ പൊസിഷനുകള്‍, ബെഡ്‌റൂമിലെ പൊടിക്കൈകള്‍, പശ്ചാത്തലമൊരുക്കുന്നതിന്‍റെ സൌന്ദര്യശാസ്ത്രം തുടങ്ങി ചര്‍ച്ചയ്ക്കും പഠനത്തിനും വിഷയമാകുന്ന വിഷയങ്ങള്‍ ഏറെയാണ്. എന്നാല്‍ ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളികള്‍ എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റി അധികം ചര്‍ച്ചകള്‍ നടക്കുന്നില്ല.
സെക്സിലേര്‍പ്പെടുന്ന സമയം ആവേശം നിറഞ്ഞതായിരിക്കും. എന്നാല്‍ ലൈംഗികബന്ധത്തിന് ശേഷമുള്ള അവസ്ഥയോ? അത് ഒന്നുകില്‍ സംതൃപ്തിയുടേതും അനുഭൂതിയുടേതുമായിരിക്കും. അല്ലെങ്കില്‍ തൃപ്തിവരാതെ, നിരാശയിലമര്‍ന്നതായിരിക്കും. ഈ സമയങ്ങളില്‍ പങ്കാളികള്‍ എങ്ങനെ പെരുമാറുന്നു എന്നതിന് ദാമ്പത്യജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്.
അനുഭൂതിയുടെ ആഴങ്ങളില്‍ മുങ്ങിയശേഷമുള്ള വിശ്രാന്തിയില്‍ പലരും പല രീതിയിലായിരിക്കും പ്രതികരിക്കുക. ചില പുരുഷന്‍മാര്‍ ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളിക്ക് പരിഗണനയേ നല്‍കില്ല. തിരിഞ്ഞുകിടന്നുറങ്ങുകയോ ബുക്ക് വായിക്കുകയോ ചെയ്യും. ഇതുവരെ തന്നെ സന്തോഷിപ്പിച്ച പങ്കാളി അടുത്തുണ്ടെന്നുകൂടി ഗൌനിക്കില്ല. ഇത് സ്ത്രീകളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത കടുത്തതായിരിക്കും.
സെക്സിനുവേണ്ടി മാത്രമുള്ളതാണോ താനെന്ന ചിന്ത സ്ത്രീകളില്‍ ഉടലെടുക്കാന്‍ പുരുഷന്‍മാരുടെ ഇത്തരം ചെയ്തികള്‍ കാരണമാകും. ലൈംഗികബന്ധത്തിന് ശേഷവും പരസ്പരമുള്ള പ്രണയം പ്രകടിപ്പിക്കണമെന്നാണ് വിദഗ്ധാഭിപ്രായം. ആ നിമിഷങ്ങളില്‍ സ്ത്രീകള്‍ ഒരു തലോടലോ ചുംബനമോ ആഗ്രഹിക്കും. അത് നല്‍കാന്‍ മടികാണിക്കരുത്. പുരുഷന്‍മാര്‍ക്കുമുണ്ടാകും ആഗ്രഹങ്ങള്‍. പങ്കാളിയുടെ കിന്നാരങ്ങള്‍ കേള്‍ക്കാനും അന്നത്തെ സെക്സ് അനുഭവത്തിന്‍റെ അഭിപ്രായം കേള്‍ക്കാനുമൊക്കെ അവനും ആഗ്രഹമുണ്ടാകും. അതിന് സ്ത്രീകളും മടിക്കേണ്ടതില്ല.
സെക്സില്‍ ഏര്‍പ്പെട്ടതിന് ശേഷം പങ്കാളിക്ക് തളര്‍ച്ച അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ വെള്ളം, പഴവര്‍ഗങ്ങള്‍, സ്വീറ്റ്സ് ഇവ നല്‍കണം. രണ്ടുപേരും ചേര്‍ന്ന് സ്വീറ്റ്സ് ആസ്വദിച്ച് ടി വി കാണുന്നത് നല്ലത്. അല്ലെങ്കില്‍, ഒരു പുതിയ പാചക പരീക്ഷണത്തിന് ഇരുവര്‍ക്കും സമയം കണ്ടെത്താം.