Breaking News
Home / Lifestyle / സ്വന്തം കൂട്ടകാരന്‍ ഭാര്യയെ തട്ടിയെടുത്തപ്പോള്‍.. ഭാര്യയുടെ അവിഹിതം,!!

സ്വന്തം കൂട്ടകാരന്‍ ഭാര്യയെ തട്ടിയെടുത്തപ്പോള്‍.. ഭാര്യയുടെ അവിഹിതം,!!

ഇന്ന് നാലാം നാൾ ഒരു വാക്ക് മിണ്ടാതെ അവൾ മുറിമാറിയിട്ട് നാലു ദിവസം കഴിഞ്ഞിരിക്കുന്നു.. കുളികഴിഞ്ഞ് ശരീരത്തിന് ഒരു ഉന്മേഷം കിട്ടിയപ്പോൾ ഞാൻ ഡൈനിങ്ങ് റൂമിലേക്ക് നടന്നു… അവിടെ ‘അമ്മ കസേരയിൽ ചാരി ഇരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു.. കാൽ പെരുമാറ്റം കേട്ട ‘അമ്മ ചാടി എഴുന്നേറ്റു.. ഭക്ഷണം വിളമ്പി.. ചോറു കഴിക്കുമ്പോൾ എന്റെ മനസ്സിൽ ഒരായിരം തിരമാലകൾ ആഞ്ഞടിച്ചു കൊണ്ടിരുന്നു… എനിക്കും അമ്മക്കും ഇടയിൽ നിശബ്ദത തളം കെട്ടി നിന്നു…

നിശബ്ദത യെ ഭേദിച്ചു കൊണ്ട് ഞാൻ ചോദിച്ചു…” അമ്മക്ക് കിടക്കാൻ പാടില്ലായിരുന്നോ? ഞാൻ എടുത്ത് കഴിച്ചു കൊള്ളുമായിരുന്നല്ലോ…”

“ഓ.. മോൻ ഒറ്റക്കിരുന്നു കഴിക്കേണ്ടേ… മോൻ ഇന്നും താമസിച്ചു അല്ലെ…?”
“ഉം…”
ഞാൻ ഒരു മൂളലിൽ നിർത്തി.. ‘അമ്മ അവനെ നിർവികാരമായി നോക്കി നിന്നു…
ഭക്ഷണം കഴിഞ്ഞു ബെഡ്റൂമിലേക്ക് നടക്കുമ്പോൾ അവളുടെ റൂമിന് മുന്നിൽ അറിയാതെ നിന്നു.. അകത്തു നിന്നും എന്തൊക്കെയോ പിറുപിറുക്കൽ കേൾക്കുന്നുണ്ട്..അവൾ ആരോടോ ഫോണിൽ സംസാരിക്കുകയാണ്.. അവളുടെ അമ്മയോട് തന്റെ കുറ്റങ്ങൾ പറഞ്ഞു കൊടുക്കുന്നതാകും…

എന്താണ് ഇതിനു മാത്രം ഞാൻ ചെയ്ത തെറ്റ്.. പാവപെട്ട കുടുംബത്തിൽ നിന്ന് അവളെ കെട്ടിക്കൊണ്ട് വരുമ്പോൾ എന്തു സന്തോഷം ആയിരുന്നു അവൾക്ക്.. വീട്ടിൽ ഓടിച്ചാടി നടന്നിരുന്ന അവൾ എന്നാണ് ഇത്ര മാറിയത്… ചെറിയ ജോലി ആയിരുന്നെങ്കിലും സമയത്ത് വീടെത്തുവാനും അവലുമായിട്ടിരിക്കുവാനും സമയം കിട്ടിയിരുന്നത് കൊണ്ട് ഞാനും തൃപ്തനായിരുന്നു… അവളുടെ നിർണബന്ധമായിരുന്നു നല്ല ശമ്പളം ഉള്ള ജോലിയിലേക്ക് മാറണം നമുക്ക് ഒരു വീട് വെക്കണം… എല്ലാം ആലോചിച്ചപ്പോൾ ശെരിയാണ്..

അങ്ങനെ കണ്ടെത്തിയതാണ് ഇപ്പോഴത്തെ സൂപ്പർ വൈസർ ജോലി… സൈറ്റിൽ നിന്നും സൈറ്റിലേക്കുള്ള ഓട്ടത്തിൽ നേരായസമയത്ത് ഭക്ഷണം കഴിക്കനോ വീടെത്താനോ സാധിച്ചില്ല.. വീടിന്റെ പണി തുടങ്ങിയപ്പോൾ ഓട്ടവും അലച്ചിലും കൂടി വന്നു.. ശെരിയാണ് അപ്പോൾ ഒന്നു നേരവണ്ണം അവളോട് സംസാരിക്കാൻ പോലും കഴിഞ്ഞില്ല എന്നത് സത്യം… അതിന്റെ പേരിലായിരുന്നു ആദ്യ പിണക്കം.. പിന്നെ അത് പതിവായി തൊട്ടതിനും പിടിച്ചതിനും വഴക്കായി… പലപ്പോഴും ഒരു കാരണവും വേണ്ടായിരുന്നു അവൾക്ക് തന്നോട് പിണങ്ങാൻ..

ആ പിണക്കം ആണ് ഇന്നവളെ അടുത്തമുറിയിലേക്ക് മാറി താമസിച്ചതിലേക്ക് എത്തിയിരിക്കുന്നത്… ഇതിനെങ്ങനെ അവസാനം കാണും എന്നെനിക്കറിയില്ല… അങ്ങനെ ഓരോന്ന് ആലോചിച്ച് ഉറങ്ങി പോയത് ഞാൻ അറിഞ്ഞില്ല…

“ടാ.. മോനെ… ഒന്നെണീറ്റെ… ടാ…”
“എന്താ അമ്മേ രാവിലെ തന്നെ ഇന്ന് ഞായറാഴ്ച അല്ലെ… എനിക്ക് വയ്യ കുറച്ചു നേരം കിടക്കട്ടെ…”
“മോനെ ഒന്നെണീറ്റടാ… അമ്മ പറയുന്നത് ഒന്ന് കേൾക്ക് അവൾ പോയെടാ…”
കരച്ചിൽ പോലെയായിരുന്നു അമ്മയുടെ ശബ്ദം..

“ങേ..”
എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി..ഞാൻ തപ്പി പിടഞ്ഞെണീറ്റ് അവളുടെ മുറിയിലേക്കോടി… മുറിയുടെ വാതിൽ തുറന്ന് കിടന്നിരുന്നു… ഇല്ല അവൾ മുറിയിലൊന്നും ഇല്ല…
“അവൾ വീട്ടിലേക്ക് പോയി ഇനി വരില്ലാന്ന് പറഞ്ഞു…”
അമ്മയുടെ ശബ്ദം..

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ചിന്തിച്ചിരുന്നു…
ഞാൻ ഫോൺ എടുത്ത് അവളുടെ ഫോണിലേക്ക് വിളിച്ചു..സ്വിച്ച് ഓഫ്..അവളുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചു… ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല…വീണ്ടും വീണ്ടും ശ്രമിച്ചു…
“അമ്മേ… മാലു.. അവൾ … അവിടെ വന്നോ…?”
“ആ വന്നു…”
“അവൾകൊന്ന് ഫോണ് കൊടുക്കുമോ”
“ഇല്ല”
“അമ്മേ..”
“അമ്മയോ ആരുടെ അമ്മ … നീ മേലാൽ ഇനി ഇങ്ങോട്ട് വിളിക്കരുത്.. അവൾക്ക് നിന്നെ ഇനി വേണ്ട…”
മറുത്ത് എന്തെങ്കിലും പറയുന്നതിന് മുൻപ് അവർ ഫോൺ വെച്ചു കളഞ്ഞു…

പോസ്റ്മാന്റെ കയ്യിൽ നിന്നും രെജിസ്റ്റർ ലെറ്റർ കൈ പറ്റുമ്പോൾ എന്റെ കൈകൾ വിറച്ചു.. എനിക്കറിയാം അതുനുള്ളിൽ അവൽക്കറുത്ത് മാറ്റേണ്ട താലിയാണ്…
മൂന്നു കൗണ്സിലിംഗുകളിലും അവൾക്ക് ഒന്നേ പറയാണുണ്ടായിരുന്നുള്ളൂ… പിരിയണം..

കോടതി വരാന്തയിൽ കയറുമ്പോഴാണ് അവളുടെ കൂടെ നിൽക്കുന്ന എന്റെ കൂട്ടുകാരനെ ഞാൻ ശ്രദ്ധിച്ചത്.. കഴിഞ്ഞ രാത്രി വരെ കൂടെ നിന്ന് ” അവൾ പോകുന്നെങ്കിൽ പോട്ടെടാ ഞാനില്ലേ കൂടെ ” എന്നു പറഞ്ഞ് ആശ്വസിപ്പിച്ചവൻ… അവളുടെ കൂടെ കളിച്ചും ചിരിച്ചും നിൽക്കുന്നു… ഞങ്ങളുടെ കണ്ണുകൾ തമ്മിലൊടക്കി… അവന്റെ മുഖത്തുണ്ടായിരുന്നു എന്റെ മാലുന്റെ പിണക്കത്തിന് കാരണം… ജഡ്ജി ഞാൻ ഇട്ട സ്വർണം തിരികെ നൽകണം എന്നു പറഞ്ഞപ്പോൾ അവന്റെ കണ്ണിലെ തെളിച്ചം നഷ്ടപ്പെടുന്നത് ഞാൻ കണ്ടു…

ഗൗരി തന്ന ചായയുമായി പത്രം തുറന്നപ്പോൾ ഒരു കോളത്തിൽ ഒതുങ്ങിയ വാർത്തയിൽ അവളുടെ ഫോട്ടോയും ഉണ്ടായിരുന്നു… “കാമുകന്റെ ഒപ്പം വീടുവിട്ടിറങ്ങിയ യുവതിക്ക് ദാരുണാന്ത്യം”

About Intensive Promo

Leave a Reply

Your email address will not be published.