അനശ്വര പ്രണയികള്‍ എന്നാല്‍ അത് സ്വഫ്റ്റ് മേയേഴ്‌സ്-ആബി മേയേഴ്‌സ് പ്രണയ ജോഡികളാണെന്ന് വേണം പറയാന്‍. അല്ലെങ്കില്‍ പിന്നെ വില്ലനായി കടന്നു വന്ന ബോണ്‍ കാന്‍സറിനെ വരെ മറികടക്കാന്‍ ഈ കൗമാര പ്രണയ ജോഡികള്‍ക്ക് കഴിയുമായിരുന്നോ? സുദീര്‍ഘ പ്രണയത്തിനൊടുവില്‍ ആബി മേയേഴ്‌സിനെ രോഗക്കിടക്കയില്‍ സ്വിഫ്റ്റ് മേയേഴ്‌സ് വിവാഹം കഴിക്കുന്നതായിരുന്നു ക്‌ളൈമാക്‌സ്.
വിദ്യാര്‍ത്ഥികളും 18 കാരുമായ ഇരുവരുടേയും വിവാഹവേദി സെന്റ്ഫ്രാന്‍സിസിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റിലായിരുന്നു. ഏഴു വര്‍ഷമായി യുവിന്‍ സര്‍ക്കോമ ബാധിതനായ സ്വിഫ്റ്റ് ചികിത്സയിലാണ്. ഇടയ്ക്കിടെ ഭേദമാകുന്ന രോഗം പല തവണ പോയ് വരികയും രൂക്ഷമാകുകയും ചെയ്യും. ഇത്തരം ഒരു ഇടവേളയിലാണ് തന്റെ പ്രണയിനിയെ ഒരിക്കലെങ്കിലൂം സ്വന്തമാക്കണമെന്ന മോഹം സ്വിഫ്റ്റിന് ഉണ്ടായത്.
കാമുകി ആബി മേയേഴ്‌സിനെ വിവരം ധരിപ്പിച്ച ശേഷം അവളുടെ പിതാവിനെ വിളിച്ച് അനുവാദം തേടി. നിന്നെപ്പോലെ ഒരു മരുമകനെ കിട്ടുന്നതിനേക്കാള്‍ കൂടുതലായി എന്തുണ്ട് എന്നായിരുന്നു അമ്മായിയപ്പന്റെ മറുചോദ്യം. തുടര്‍ന്നുള്ള നീക്കങ്ങള്‍ ദ്രുതഗതിയിലായിരുന്നു. ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫുകള്‍ എല്ലാം ഏറ്റെടുത്തു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം വിവാഹത്തിലേക്ക് ക്ഷണിക്കുക, വിവാഹത്തിനുള്ള കേക്കും ചടങ്ങുകളും കാര്‍മികത്വതത്തിനുള്ള പുരോഹിതനെയും ഫോട്ടോഗ്രാഫേഴ്‌സിനെയുമെല്ലാം കണ്ടെത്തുക തുടങ്ങി എല്ലാം അവര്‍ ചെയ്തു.
ആശുപത്രി കിടക്കയില്‍ സ്വിഫ്റ്റ് ആബിയെ മോതിരം ചാര്‍ത്തുന്നതും ആബി സ്വിഫ്റ്റിനെ ചുംബിക്കുന്നതിനും സാക്ഷിയാകാന്‍ 100 ഓളം പേര്‍ എത്തിയിരുന്നു. സ്വിഫ്റ്റിന്റെ ചരിത്ര അധ്യാപിക കേന്‍ഡ്ര റൗലറ്റ് ആയിരുന്നു വിവാഹമോതിരം കൊണ്ടുവന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ടല്‍സയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളായ ആബിയും സ്വിഫ്റ്റും പതിനാറാം വയസ്സില്‍ ആശുപത്രിയിലെ ഇതേയിടത്തായിരുന്നു ആദ്യമായി കണ്ടത്.
രക്താര്‍ബുദം ബാധിച്ച സുഹൃത്തിന്റെ ജന്മദിന ചടങ്ങിനായി എത്തിയപ്പോഴായിരുന്നു അത്. ഇരുവരും ആദ്യ കാഴ്ചയില്‍ പ്രണയികളായി. സ്വഫ്റ്റിന്റെ സഹപാഠികള്‍ക്കായി കേന്‍ഡ്ര സാമൂഹ്യസൈറ്റില്‍ പോസ്റ്റ് ചെയ്ത വിവാഹ വീഡിയോ 78,000 തവണയാണ് ആള്‍ക്കാര്‍ കണ്ടത്.