Breaking News
Home / Lifestyle / മയ്യിത്ത് മറവ് ചെയ്യുന്ന ഫോട്ടോ കണ്ടാൽ കരഞ്ഞുപോകാൻ മാത്രം കണ്ണീരില്ലാത്തതായോ നമ്മുടെ കണ്ണുകൾ…

മയ്യിത്ത് മറവ് ചെയ്യുന്ന ഫോട്ടോ കണ്ടാൽ കരഞ്ഞുപോകാൻ മാത്രം കണ്ണീരില്ലാത്തതായോ നമ്മുടെ കണ്ണുകൾ…

ട്രോളി നടക്കുമ്പോഴും കൂട്ടുകാരാ
ആണനക്കമില്ലാത്ത വീട്ടിൽ ഒറ്റപ്പെട്ടുപോയ ആ ഉമ്മയെയും മകനെയും കുറിച്ച് ഒരുവേളയെങ്കിലും ഓർത്തിട്ടുണ്ടോ ടാ… രണ്ട് സഹോദരങ്ങൾക്ക് പിന്നാലെ ഉപ്പയും പോയല്ലോ… നിപ്പ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച പേരാമ്പ്രയിലെ മൂസ എന്നയാളുടെ മയ്യിത്ത് മറവ് ചെയ്യുന്ന ഫോട്ടോ കണ്ടാൽ കരഞ്ഞുപോകാൻ മാത്രം കണ്ണീരില്ലാത്തതായോ നമ്മുടെ കണ്ണുകൾ…

സിറിയയിലോ മലേഷ്യയിലോ തായ്ലൻറിലോ ഒന്നുമല്ലല്ലോ ഈ രംഗം. നമ്മുടെ ഇട്ടാവട്ടത്ത് കൺമുന്നിൽ തന്നെയായിട്ടും അല്ലാഹ്… പതറുന്നില്ലല്ലോ നന്മുടെ മനസ്….

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലെ പ്രത്യേക സെല്ലിൽ നിപ്പ മൂലം മരിച്ച പേരാ​മ്പ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടിൽ മൂസയുടെ മയ്യിത്ത്​ കോഴിക്കോട്​ കണ്ണംപറമ്പ്​ ശ്​മശാനത്തിൽ ഖബറടക്കി. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പ്രകാരമുള്ള നിർദേശങ്ങൾ പാലിച്ചായിരുന്നു സംസ്​കാര ചടങ്ങ്. ഉറ്റവർ മാത്രമെ ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ…

വായുകടക്കാത്ത ഇരട്ടകവറിൽ പൊതിഞ്ഞ്​ പത്തടി താഴ്​ചയുള്ള ഖബറിൽ മറമാടാനായിരുന്നു നിർദേശം. ആറടി താഴ്​ചയുള്ള ഖബർ നാലടി കൂടി കുഴിച്ച്​ കല്ല്​വെച്ച്​ പടവ്​ ചെയ്​താണ്​ ഖബറൊരുക്കിയ ത്.. ചടങ്ങിൽ എത്തിയവർക്കെല്ലാം കടുത്ത സുരക്ഷാ സംവിധാനവുമൊരുക്കിയിരുന്നു… ആംബുലൻസിൽ കണ്ണംപറമ്പ്​ ഖബർസ്ഥാനിലെത്തിച്ച മയ്യിത്തിന് അഞ്ച്​ മീറ്റർ അകലെ നിന്നാണ്​ നിസ്കാരവും പ്രാർത്ഥനയും നടത്തിയത്​….

വല്ലാതെ കരയിപ്പിച്ച നിമിഷങ്ങൾ, കാഴ്ചകൾ… ആശങ്ക വേണ്ടെന്ന് പറയുന്നവർ തന്നെ ഭീതിയോടെ നോക്കി നിൽക്കുകയാണല്ലോ… ദുരന്തമെന്നോ പരീക്ഷണമെന്നോ എന്തു പേരിട്ട് വിളിച്ചാലും മരണത്തിലേക്ക് നമുക്കു മുന്നിൽ ഒരു പനിച്ചൂട് മാത്രമാണെന്ന് ഓർക്കുക… മേനി നടിച്ച് അഹങ്കരിക്കുമ്പോഴും അപവാദം പ്രചരിപ്പിച്ച് അപരനെ നൊമ്പരപ്പെടുത്തുമ്പോഴും കൂട്ടുകാരാ ഓർക്കണമേ ഇത്തരം ദുരന്ത കാഴ്ചകളെ… മനുഷ്യ നീ എത്ര നിസാരൻ എന്നാണല്ലോ ആ കാഴ്ചകൾ നമ്മോട് വിളിച്ചുപറയുന്നത്.

നിറം നോക്കി, പണം നോക്കി, തടിമിടുക്ക് നോക്കി നമ്മുടെ മുന്നിലിരിക്കുന്നവന് വിലയിടുന്ന കൂട്ടുകാരാ നിന്റെ ചിന്തകൾ മാറ്റാൻ ഇനിയും സമയമായിട്ടില്ലൊന്നാണോ… നല്ല നാളുകളെ പരമാവധി ഉപയോഗപ്പെടുത്തുക മനസും ചിന്തകളും നല്ലതാക്കാൻ… വേദനിപ്പിക്കുന്നതിന് പകരം അന്യന്റെ വേദനയിൽ പങ്കുകൊള്ളാൻ നാം തയാറാവണം… നിന്നെടുത്ത് മരണത്തിലേക്ക് കുഴഞ്ഞുവീഴുന്ന കാഴ്ചക്ക് മുമ്പിൽ നാം നമ്മുടെ ആരോഗ്യസ്ഥിതി വിലയിരുത്തുക… അതുമതിയല്ലോ അള്ളിപ്പിടിച്ച ഹുങ്കിന്റെ, വൈര്യത്തിന്റെ, വെറുപ്പിന്റെ ലാഞ്ചനകൾ പൊടിഞ്ഞില്ലാതാകാൻ…

പ്രാർത്ഥനയെക്കാൾ വലിയ പ്രതിരോധമില്ലല്ലോ… ആ കുടുംബത്തിന് ഇരുലോകത്തും സമാധാനമുണ്ടാവട്ടെ…
ആമീൻ

About Intensive Promo

Leave a Reply

Your email address will not be published.