ചന്ദ്രിക രവി (ജനനം: ഏപ്രിൽ 5, 1988) ഒരു ഇന്ത്യൻ-ഓസ്ട്രേലിയൻ മോഡലും, നർത്തകിയും, നടിയുമാണ്. അഭിനയവും മോഡലിംഗ് ജീവിതവും സജീവമാക്കുന്നതിന് ഇന്ത്യയിലേക്ക് മാറുന്നതിനു മുൻപ് ഓസ്ട്രേലിയയിൽ ജനിച്ചതും വളർന്നതുമായ ഇന്ത്യൻ വംശജയാണ് അവൾ. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഇപ്പോൾ താമസിക്കുന്നു. തമിഴ് നാട്ടിലെ ആധുനിക സിൽക്ക് സ്മിതയായിട്ടാണ് ചന്ദ്രിക രവി അറിയപ്പെടുന്നത്.