Breaking News
Home / Lifestyle / കര്‍ത്താവിന്റെ മണവാട്ടിയുടെ ക്രൂരത, അര്‍ധരാത്രി കുട്ടികള്‍ ഹോസ്റ്റല്‍ വിട്ടിറങ്ങി..!!

കര്‍ത്താവിന്റെ മണവാട്ടിയുടെ ക്രൂരത, അര്‍ധരാത്രി കുട്ടികള്‍ ഹോസ്റ്റല്‍ വിട്ടിറങ്ങി..!!

കൊച്ചി: നഗരത്തിലെ പൊന്നുരുന്നിക്ക് സമീപമുള്ള കോണ്‍വെന്റില്‍ കുട്ടികളെ കന്യാസ്ത്രീകള്‍ മര്‍ദിച്ചതായി പരാതി. മര്‍ദനം സഹിക്കാനാവാതെ അര്‍ധരാത്രിയില്‍ ഹോസ്റ്റല്‍ വിട്ടിറങ്ങിയ വിദ്യാര്‍ഥികളെ നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി

രക്ഷപ്പെടുത്തുകയായിരുന്നു.കന്യാസ്ത്രീക്ക് വിരോധമുള്ള കുട്ടികളേ രാത്രി ഉറക്കത്തിൽ ചൂരലിന്‌ അടിക്കും. കഴിഞ്ഞ ദിവസം ചൂരൽ പ്രയോഗം കണ്ട് എല്ലാ കുട്ടികളും വാവിട്ട് നിലവിളിച്ചപ്പോൾ കന്യാസ്ത്രീ എല്ലാവരേയും മർദ്ദിച്ചു. തലങ്ങും വിലങ്ങും ക്രൂരമായി തല്ലി ചതച്ചു.

വിദ്യാര്‍ഥികളു ടെ ശരീരത്തില്‍ ചൂരലിനടിയേറ്റ പാടുകളുണ്ട്. ആറുമുതല്‍ പന്ത്രണ്ടുവയസുവരെ പ്രായമുള്ള നിര്‍ധനരായ കുട്ടികളാണു കോണ്‍വെന്റില്‍ താമസിച്ചു പഠിക്കുന്നത്. ചൂടത്ത് രാത്രിയില്‍ ഫാനിടാന്‍ അനുവദിക്കാറില്ലെന്നും, ചെറിയതെറ്റുകള്‍ക്കു പോലും ക്രൂരമായി മര്‍ദിക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍നിന്നു പുഴുവിനെ കിട്ടിയെന്നു പരാതിപ്പെട്ടപ്പോള്‍ പുഴുവിനെ എടുത്തു മാറ്റിയിട്ടു വേണമെങ്കില്‍ തിന്നാമതിയെന്നായിരുന്നു നിര്‍ദേശമെന്നു കുട്ടികള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി മര്‍ദനം സഹിക്കാനാവാതെ ഇരുപത് കുട്ടികളും ഹോസ്റ്റലില്‍നിന്നു ഓടി പുറത്തിറങ്ങുകയായിരുന്നു.

അര്‍ധരാത്രി റോഡില്‍നിന്നു കരഞ്ഞ കുട്ടികളെ കണ്ട നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കടവന്ത്ര സ്റ്റേഷനില്‍നിന്നു പോലീസെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടികളുടെ മൊഴിയെടുത്ത പോലീസ് കന്യാസ്ത്രീകള്‍ക്കെതിരേ ജുവനൈല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എന്നാൽ കന്യാസ്ത്രീയേ കേസിൽ നിന്നും ഒഴിവാക്കാൻ വൻ നീക്കമാണ്‌ നടക്കുന്നത്. മുഖ്യമന്ത്രി തലത്തിൽ സ്വാധിനിക്കാൻ ശ്രമം നടന്നു കഴിഞ്ഞു.പ്രതിയേ പിടിക്കുമോ എന്നു കാത്തിരുന്നു കാണാം.

About Intensive Promo

Leave a Reply

Your email address will not be published.