Breaking News
Home / Lifestyle / നിപ വൈറസ്​ ബാധിച്ച്​ കോഴിക്കോട്ട്​ സ്വകാര്യ ആശുപത്രിയിൽ മരിച്ച പേരാ​മ്പ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടിൽ മൂസയുടെ മയ്യിത്ത്​ കോഴിക്കോട്​ കണ്ണംപറമ്പ്​ ശ്​മശാനത്തിൽ ഖബറടക്കി..!!

നിപ വൈറസ്​ ബാധിച്ച്​ കോഴിക്കോട്ട്​ സ്വകാര്യ ആശുപത്രിയിൽ മരിച്ച പേരാ​മ്പ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടിൽ മൂസയുടെ മയ്യിത്ത്​ കോഴിക്കോട്​ കണ്ണംപറമ്പ്​ ശ്​മശാനത്തിൽ ഖബറടക്കി..!!

നിപ വൈറസ്​ ബാധിച്ച്​ കോഴിക്കോട്ട്​ സ്വകാര്യ ആശുപത്രിയിൽ മരിച്ച പേരാ​മ്പ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടിൽ മൂസയുടെ മയ്യിത്ത്​ കോഴിക്കോട്​ കണ്ണംപറമ്പ്​ ശ്​മശാനത്തിൽ ഖബറടക്കി.

ജില്ല ഭരണകൂടത്തി​​െൻറയും ആരോഗ്യവകുപ്പി​​െൻറയും കടുത്ത നിയന്ത്രണമുള്ളതിനാൽ അടുത്ത ബന്ധുക്കളും ഉറ്റ മിത്രങ്ങളുളും മാത്രമാണ്​ ഖബറടക്കൽ ചടങ്ങിലും നമസ്​കാരത്തിലും പ​െങ്കടുത്തത്​….

ഇത്തരം മൃതദേഹം സംസ്​കരിക്കുന്നതിന്​ ലോകാരോഗ്യ സംഘടനയുടെ പ്രോ​േട്ടാക്കോൾ പ്രകാരമുള്ള എല്ലാ നിർദേശങ്ങളും പാലിച്ചായിരുന്നു സംസ്​കാര ചടങ്ങ്.
വായു കടക്കാത്ത ഇരട്ട കവറിൽ പൊതിഞ്ഞ്​ പത്തടി താഴ്​ചയുള്ള ഖബറിൽ മറമാടാനായിരുന്നു അധികൃതരുടെ നിർദേശം. ഇതിനാൽ ആറടി താഴ്​ചയുള്ള ഖബർ നാലടി കൂടി കുഴിച്ച്​ കല്ല്​വെച്ച്​ പടവ്​ ചെയ്​താണ്​ ഖബരൊരുക്കിയത്​….

ചടങ്ങിൽ എത്തിയവർക്കെല്ലാം കടുത്ത സുരക്ഷാ സംവിധാനവുമൊരുക്കിയിരുന്നു… ആംബുലൻസിൽ കണ്ണംപറമ്പ്​ ഖബർസ്​ഥാ​​െൻറ കവാടത്തിലെത്തിച്ച മൃതദേഹം കോഴിക്കോട്​ കോർപറേഷൻ ഹെൽത്ത്​ ഒാഫിർ ഡോ. ആർ.എസ്​. ഗോപകുമാറും സഹ ഉദ്യോഗസ്​ഥരും അടുത്ത ബന്ധുക്കളായ നാലുപേരും ചേർന്ന്​ ഏറ്റുവാങ്ങി.
ഇവരൊക്കെയും അതീവ സുരക്ഷാ സംവിധാനത്തിലുള്ള പ്രത്യേക വസ്​ത്രവും ഗ്ലൗസും മാസ്​കും എല്ലാം ഉപയോഗിച്ചിരു…

മൃതദേഹത്തിന്​ അഞ്ച്​ മീറ്റർ അകലെ നിന്നാണ്​ മയ്യിത്ത്​ നമസ്​കാരവും പ്രാർഥനയും നടത്തിയത്​. …
മൂസയുടെ അവശേഷിക്കുന്ന മകൻ മുത്തലിബും സഹോദരൻ മൊയ്​തുവും ഉറ്റ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിന്​ എത്തിയിരുന്നു. കണ്ണംപറമ്പ്​ പളളി കമ്മിററി ഭാരവാഹികൾ ചടങ്ങിന്​ എല്ലാ സൗക​ര്യങ്ങളും ചെയ്​ത്​ അവസാനം വരെ ഉണ്ടായിരുന്നു

ചെറുപ്പക്കാരായ 4 ആൺമക്കൾ നിറഞ്ഞു നിന്ന കുടുംബത്തില്‍
ഉമ്മയും മകനും മാത്രം ബാക്കിയായി .

😞

———————-

പ്രാര്‍ഥിക്കുന്നു …….
Copy

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *