അധികാരത്തില്‍ ഏറുമ്പോള്‍ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ട്രന്റായി മാറുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യയുടെ മൂന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ പുത്രനും കര്‍ണാടകാ രാഷ്ട്രീയത്തിലെ പുതിയ കിംഗ് മേക്കറുമായ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രി കസേരയില്‍എത്തി നില്‍ക്കുമ്പോള്‍ മാധ്യമങ്ങളില്‍ ട്രെന്റായി മാറുന്നത് മുന്‍ കന്നഡ നടി രാധികയാണ്. ഗൂഗിളിന്റെ എല്ലാ സേര്‍ച്ചിലും നടിയും നിര്‍മ്മാതാവുമായ രാധികമാണ് ഇപ്പോള്‍ ടോപ്പിലുള്ളത്.
കന്നഡ സിനിമയിലെ മുന്‍നിര നായികയായിരുന്ന രാധികയ്ക്ക് നിയുക്ത മുഖ്യമന്ത്രിയുമായി ആരോപിക്കപ്പെടുന്ന ബന്ധം തന്നെയാണ് കാരണം. കുമാരസ്വാമിയുടെ രണ്ടാം ഭാര്യ എന്ന നിലയിലാണ് രാധിക ചര്‍ച്ചയാകുന്നത്. 2006 ലാണ് രാധികയെ കുമാരസ്വാമി രഹസ്യ വിവാഹം കഴിച്ചെന്ന് ഗോസിപ്പ് വന്നത്. ആ വര്‍ഷം അവസാനത്തോടെ തന്നെ ഈ വാര്‍ത്ത പുറത്തു വരികയും 2010 ഇവര്‍ക്ക് ഷമിക എന്ന മകള്‍ പിറക്കുകയും ചെയ്തു. 1986 ല്‍ അനിത എന്ന സ്ത്രീയെ വിവാഹം കഴിച്ച കുമാരസ്വാമിക്ക് ആ ബന്ധത്തില്‍ നിഖില്‍ ഗൗഡ എന്നൊരു മകനുമുണ്ട്. രാധികയുമായുള്ള കുമാരസ്വാമിയുടെ ബന്ധം വലിയ വാര്‍ത്തകള്‍ക്ക് പുറമേ ആദ്യകാലത്ത് വന്‍ ചര്‍ച്ചയും നിയമപോരാട്ടവുമൊക്കെയായി മാറിയിരുന്നു.
ആദ്യ ഭാര്യയുമായി ബന്ധം വേര്‍പെടുത്താതെ നടത്തിയ വിവാഹം ഹിന്ദു വിവാഹ നിയമത്തിലെ വ്യക്തഗത നിയമത്തിന്റെ ലംഘനമായാണ് ആരോപിക്കപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുതാല്‍പര്യം പരിഗണിക്കാന്‍ കഴിയില്ലെന്നും ആദ്യഭാര്യയാണ് ഉന്നയിക്കേണ്ടെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തല്‍. തെളിവിന്റെ അഭാവത്തില്‍ ഏഴു വര്‍ഷം തടവ് ലഭിക്കേണ്ട കേസ് കോടതി തള്ളി. കഴിഞ്ഞ വര്‍ഷം കുമാരസ്വാമിയില്‍ നിന്നും അകന്ന് രാധിക മംഗലാപുരം കാരനായ ഒരു ബിസിനസ്മാനെ വിവാഹം കഴിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. വിവേക് റായി എന്ന ബിസിനസുകാരനൊപ്പമുള്ള അവരുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിവേക് തന്റെ സഹോദരന്റെ കൂട്ടുകാരന്‍ മാത്രമാണെന്നും അതില്‍ യാതൊരു സത്യവുമില്ലെന്ന് രാധിക തന്നെ വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് കമന്നഗുഡിയില്‍ വെച്ച് എടുത്ത ചിത്രങ്ങളാണെന്നും പറഞ്ഞു. രാധികയും ആദ്യം ഒന്നു വിവാഹം കഴിച്ചതാണെന്ന തരത്തില്‍ വാര്‍ത്ത പുറത്തു വന്നിരുന്നു. രത്തന്‍ കുമാര്‍ എന്നയാളെ വിവാഹം കഴിച്ചെന്ന നിലയിലായിരുന്നു വാര്‍ത്തകള്‍. 2000 ഏപ്രിലില്‍ രാധികയെ പിതാവ് ദേവരാജ് തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് രത്തന്‍കുമാര്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തതോടെയാണ് വാര്‍ത്ത വന്നത്. 2000 നവംബര്‍ 26 ന് കട്ടീലിലെ ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ വെച്ച് രത്തന്‍ കുമാറിനെ വിവാഹം ചെയ്‌തെന്നായിരുന്നു വാര്‍ത്ത.
വിവാഹം മകളുടെ കരിയര്‍ തകര്‍ക്കുമെന്ന് ഭയന്ന് പിതാവ് മകളെ പിടിച്ചുകൊണ്ടു പോയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. രത്തന്‍കുമാര്‍ മകളെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന പ്രത്യാരോപണം ദേവരാജും നടത്തി. മകള്‍ക്ക് 14 വയസ്സേയുള്ളെന്നും രത്തന്‍കുമാര്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുകയായിരുന്നു എന്നും വിവാഹം റദ്ദാക്കണമെന്നും ആരോപിച്ച് രാധികയുടെ മാതാവും രംഗത്ത് വന്നു. 2002 ആഗസ്റ്റില്‍ രത്തന്‍കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതോടെ വിവാദങ്ങള്‍ എല്ലാം കെട്ടടങ്ങി. ഇതിനിടെ രാധിക ഒരു സ്റ്റേജ് പരിപാടിയില്‍ അവതരിപ്പിച്ച ഡാന്‍സ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം…