സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൊല്ലപെട്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടത്. എന്നാല്‍ കാട്ടുതീ പോലെ പടര്‍ന്നു പിടിച്ച വാര്‍ത്ത പിന്നീട് സൗദി മന്ത്രാലയം പ്രതികരിക്കാതെ പോയതോടെ ഒന്നടങ്ങി. രാജകുമാരന്‍ ജീവനോടെ ഉണ്ടെന്നു തെളിയിക്കാന്‍ ഒടുവില്‍ അവര്‍ അദ്ദേഹത്തിന്റെ ചിത്രവും പുറത്തുവിട്ടിരുന്നു. എന്നാല്‍ ആ വാര്‍ത്ത അങ്ങനെ അങ്ങോട്ട തള്ളി കളയണ്ട എന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ വീണ്ടും രംഗത്ത്.
ലോകമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന എംബിഎസിനെ പുറം ലോകം കണ്ടിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഏപ്രിൽ 21ന് ശേഷം സൽമാൻ രാജകുമാരനെ ആരം കണ്ടിട്ടില്ല. എന്നാൽ സൽമാൻ രാജകുമാരൻ ആ ദിവസങ്ങളിൽ നടന്ന ഭരണ അട്ടിമറിയിൽ കൊല്ലപ്പെടുകയോ തടങ്കലിൽ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോൾ സൗദിയുടെ ബദ്ധശത്രുവായ ഇറാനിലെ മാധ്യമങ്ങൾ പുറത്ത് വിടുന്നത്. എന്നാൽ രാജകുമാരന്റെ ഫോട്ടോ പുറത്ത് വിട്ടു കൊണ്ട് ഈ വാർത്ത സൗദി നഷേധിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ 21ന് സൗദി രാജകൊട്ടാരത്തിൽ ആയുധം കൊണ്ടുള്ള ആക്രമണം ഉണ്ടായതായും കൊട്ടാരത്തിന്റെ ഗേറ്റിന് സമീപമുള്ള ഡ്രോൺ വെടിവെച്ചിട്ടതായുമെല്ലാം അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. റിയാദിലെ കൊട്ടാരത്തിന് പുറത്ത് ശക്തമായ വെടിവെയ്‌പ്പ് നടന്നിരുന്നു എന്ന് അവകാശപ്പെടുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അന്ന് നടന്ന ഭരണ അട്ടിമറിയിൽ സൽമാൻ രാജകുമാരൻ അറസ്റ്റിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകുമെന്നുമാണ് ഇറാനിയൻ മാധ്യമങ്ങൾ ഊഹിച്ചു പറയുന്നത്. ഇതിനെ ശരിവയ്ക്കുന്ന നിരവധി തെളിവുകളും ഇവർ നിരത്തുന്നു.
ഏപ്രിൽ 21ന് റിയാദിൽ നടന്ന ആക്രമണത്തിൽ രണ്ട് ബുള്ളറ്റെങ്കിലും എംബിഎസിന്റെ ശരീരത്തിൽ തറച്ചിട്ടുണ്ടെന്നും മരണപ്പെടാൻ സാധ്യതയുണ്ടെന്നും ഇറാന്റെ ഖയാൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറിയായ മൈക്ക് പോംപോ ഏപ്രിൽ അവസാനം സൗദി സന്ദർശിച്ചിരുന്നു. പോംപോയുടെ ആദ്യ അമേരിക്കൻ സന്ദർശനമായിട്ട് കൂടി പോംപോയെ സ്വീകരിക്കുന്ന എംബിഎസിനെ എവിടെയും കണ്ടില്ല.