Breaking News
Home / Lifestyle / മൂന്നു ദിവസത്തെ ചികിത്സയ്ക്ക് മൂന്നു ലക്ഷം പണം നല്‍കാന്‍ കുടുംബത്തിന് വഴിയില്ലാതയോടെ യുവാവിന്റെ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ എടുത്തുമാറ്റി

മൂന്നു ദിവസത്തെ ചികിത്സയ്ക്ക് മൂന്നു ലക്ഷം പണം നല്‍കാന്‍ കുടുംബത്തിന് വഴിയില്ലാതയോടെ യുവാവിന്റെ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ എടുത്തുമാറ്റി

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ പരിക്കേറ്റ‌് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞ യുവാവിന്റെ ആന്തരിക അവയങ്ങൾ ബന്ധുക്കളെ ഭീഷണിപ്പെടുത്തി എടുത്തുമാറ്റി. മീനാക്ഷീപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകൻ മണികണ്ഠ(25)ന്റെ അവയവങ്ങളാണ‌് സ്വകാര്യ ആശുപത്രി അധികൃതർ എടുത്തുമാറ്റിയത‌്. ചികിത്സാചെലവ‌് നൽകാൻ കഴിയാതിരുന്ന കുടുംബത്തെ കബളിപ്പിച്ചാണ‌് യുവാവിന്റെ അവയവങ്ങൾ അവയവ മാഫിയസംഘം തട്ടിയെടുത്തത‌്.

മൂന്നു ദിവസത്തെ ചികിത്സാ ചെലവിനത്തിൽ മൂന്ന‌് ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക നൽകാനില്ലാതായതോടെ ആശുപത്രി അധികൃതര്‍ പിന്നീട‌് ചികിത്സാചെലവ‌് ഒഴിവാക്കാമെന്ന‌് പറഞ്ഞു. ഒടുവിൽ ആശുപത്രി അധികൃതർ നൽകിയ കടലാസുകളിൽ ഒപ്പിട്ടു നൽകിയെന്നും കടലാസുകള്‍ അഭിഭാഷകൻ വഴി കൊണ്ടുപോയെന്നും മണികണ‌്ഠന്റെ സഹോദരൻ മഹേഷ‌് പറഞ്ഞു.

ചെന്നൈ മേൽമറവത്തൂരിൽ ശിങ്കാരിമേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന മണികണ്ഠനും സംഘവും സഞ്ചരിച്ച ടവേര കാർ സേലത്തിനുസമീപം കള്ളിക്കുറിശിയിൽ റോഡിനു നടുവിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ ഏഴ‌്പേരുടെ സംഘത്തിലെ മൂന്ന‌് പേർക്ക് ഗുരുതര പരിക്കേറ്റു. മറ്റുള്ളവർക്ക‌് നിസ്സാരപരിക്കായിരുന്നു. അപകടം നടന്നയുടൻ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തി. പിന്നീട് വിദഗ‌്ധ ചികിത്സയ്ക്കായി 120 കിലോമീറ്റർ അപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസ‌് ഡ്രൈവറുടെ നിർദേശപ്രകാരം പോവുകയായിരുന്നു.

നാല‌് മണിക്കൂർ ആംബുലൻസിൽ സഞ്ചരിച്ചാണ‌് സ്വകാര്യ ആശുപത്രിയിലെത്തിയതെന്ന‌് മഹേഷ‌് പറഞ്ഞു. ഇത്രയും ദൂരെയുള്ള ആശുപത്രിയിൽ എത്തിച്ചതിലും ദുരൂഹതയുണ്ട‌്.
പരിക്കേറ്റവരെ നാല് ആംബുലൻസുകളിലായാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത‌്. ഇവിടെ ചികിത്സയിലിരിക്കെ മണികണ്ഠന് മസ‌്തിഷ‌്കമരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്നാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയത‌്.

ഇതിനിടയിൽ ബന്ധുക്കളുമായി ബില്ലിന്റെ പേരിൽ വിലപേശൽ ആരംഭിച്ചു. ബില്ലടയ്ക്കാൻ നിർവഹമില്ലാതായതോടെ അവയവങ്ങൾ ദാനം ചെയ്യാൻ നിർബന്ധിതരായി.
ബന്ധുക്കളുടെ സമ്മതപത്രം വാങ്ങി ഞായറാഴ്ച്ച രാത്രിതന്നെ അവയവങ്ങൾ നീക്കം ചെയ്യുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയും ചെയ്തു. ചെന്നൈയിലെ വൻകിട സ്വകാര്യ ആശുപത്രിയിലെ 12 ഡോക്ടർമാർ രാത്രി എത്തിയാണ‌് അവയവങ്ങൾ നീക്കം ചെയ‌്തത‌്.

ആശുപത്രി ബില്ലിനു പുറമെ മൃതദേഹം മീനാക്ഷീപുരത്തെത്തിക്കാൻ 25,000രൂപയും ആവശ്യപ്പെട്ടിരുന്നു. ആശുപത്രി അധികൃതര്‍ അവയവദാനം നടത്തിയതോടെ ഒരു ചെലവുമില്ലാതെ മൃതദേഹം വീട്ടിലെത്തിച്ചു നൽകുകയായിരുന്നുവെന്നും മണികണ്ഠന്റെ ബന്ധുകൾ പറഞ്ഞു. അവയവദാനം നൽകിയതിന് രേഖകളോ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ ബന്ധുക്കൾക്ക് നൽകിയിട്ടുമില്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *