Breaking News
Home / Lifestyle / ഇതാണ് തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്നൊക്കെ പറയുന്നത്; ട്രെയിന്‍ തൊട്ടരികില്‍ നില്‍ക്കുമ്പോള്‍ ട്രാക്കിലേക്ക് വീണു പോയ യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍..!! ( വിഡിയോ )

ഇതാണ് തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്നൊക്കെ പറയുന്നത്; ട്രെയിന്‍ തൊട്ടരികില്‍ നില്‍ക്കുമ്പോള്‍ ട്രാക്കിലേക്ക് വീണു പോയ യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍..!! ( വിഡിയോ )

ചില നേരത്ത് മരണം ചിലര്‍ തട്ടിയെടുക്കാതെ വിട്ടുകളയും. ഒരുപക്ഷെ മരണത്തിന്റെ വക്കോളം എത്തിയിട്ടാകും ആ തിരിച്ചു വരവ്. അങ്ങനെയൊരു സംഭവത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഡല്‍ഹി മെട്രോ സ്റ്റേഷനും. ഡല്‍ഹി മെട്രോ സ്‌റ്റേഷനിലെ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.

മെട്രോ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് യുവാവ് ട്രാക്കിലൂടെ ഇറങ്ങി മറുഭാഗത്തേക്ക് നീങ്ങിയത്. ഈ സമയം ട്രെയിന്‍ മുന്നോട്ടുനീങ്ങി. പ്ലാറ്റ്‌ഫോമില്‍ ചാടിക്കയറാന്‍ യുവാവ് ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. കാല്‍വഴുതി താഴേക്ക്. ഈ നിമിഷം ട്രെയിന്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകും എന്ന് എല്ലാവരും കരുതി. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ട്രെയിന്‍ അവിടെനിന്നു. യുവാവ് കയറിപ്പോയശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്.

മയൂര്‍ പട്ടേല്‍ എന്ന 21കാരനാണ് ആ ഭാഗ്യവാനെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ്‌ലൈന് സമീപമുള്ള ശാസ്ത്രി നഗര്‍ മെട്രോ സ്‌റ്റേഷനിലാണ് ഈ സംഭവം നടന്നത്. ട്രെയിനടിയില്‍ പെടാതെ രക്ഷപ്പെട്ടുവെങ്കിലും മെട്രോ അധികൃതരുടെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിന് കഴിഞ്ഞില്ല. ട്രാക്ക് മുറിച്ചുകടന്നതിന് പിഴ ഈടാക്കിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്. മറുവശത്തുള്ള പ്ലാറ്റ്‌ഫോമിലേക്ക് എങ്ജനെയാണ് പോകേണ്ടതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് ട്രാക്ക് മുറിച്ചുകടന്നതെന്നും ഇയാള്‍ പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.