Breaking News
Home / Lifestyle / ഒരു പെണ്ണായി ജനിച്ചാൽ മതിയായിരുന്നു… രാത്രിയിൽ വെറുതെ കിടന്നു കൊടുത്താൽ മതി..!!

ഒരു പെണ്ണായി ജനിച്ചാൽ മതിയായിരുന്നു… രാത്രിയിൽ വെറുതെ കിടന്നു കൊടുത്താൽ മതി..!!

ഒന്ന് കിതപ്പാറിയ ശേഷം രമേശ്‌ , മെല്ലെ എഴുന്നേറ്റു . അഴിഞ്ഞു പോയ മുണ്ട് , മുറുക്കി ഉടുത്തിട്ടു അയാൾ തിരിഞ്ഞു നോക്കി ..സന്ധ്യ ബ്ലാങ്കറ്റിന്റെ അടിയിലേയ്ക്കു നൂഴ്ന്നു ഇറങ്ങുന്നു ..

ഇവൾക്കെന്ത് സുഖമാണ് , ഒരു പെണ്ണായി ജനിച്ചാൽ മതിയായിരുന്നു .ഒന്നും അറിയണ്ട. രാത്രിയിൽ വെറുതെ കിടന്നു കൊടുത്താൽ മതി . അയാൾ ഒരു സിഗരട്ട് എടുത്തു കത്തിച്ചു , മുറിയ്ക്ക് പുറത്തേയ്ക്ക് നടന്നു . തലയ്ക്കു ഭ്രാന്തു പിടിച്ചത് പോലെ തോന്നുന്നു . ബോസിനോടുള്ള ദേഷ്യമാണ് സന്ധ്യയോടു തീർത്തത് . അല്ലാണ്ട് പിന്നെ ഞാൻ എന്താ ചെയ്യുക . ഇതിപ്പോൾ രണ്ടാമത്തെ തവണയാണ് ഇന്ക്രിമെന്റ് തരാതെ അയാൾ തന്നെ അവഗണിക്കുന്നത് . വേറെ കമ്പനി നോക്കേണ്ടി വരും . പക്ഷെ , കഴിഞ്ഞ പതിനഞ്ചു വർഷമായി ഇവിടെയാണ്‌ .എന്റെയും കൂടി വിയർപ്പാണ് എല്ലാം . എന്നിട്ടും അയാൾ എന്നെ മനപ്പൂർവം അവഗണിക്കുന്നതാണ് .

അയാൾ സോഫയിലേക്ക് വീണു . എന്നും അയാൾ അങ്ങനെയാണ് . ഭാര്യയുടെ ദേഹത്തുള്ള പരാക്രമം കഴിഞ്ഞാൽ പുറത്തു ഹാളിലെ സോഫയിൽ പോയി കിടക്കും . അവിടെയാണ് ഉറക്കവും …

മുറിയിലെ , ബ്ലാന്കെറ്റിനടിയിൽ, അയാൾ പറയും പോലെ , ഭാഗ്യം ചെയ്ത ജന്മം വിങ്ങി പൊട്ടുന്നത് , അയാൾ കേട്ടില്ല . അയാൾ അറിഞ്ഞില്ല . ചിലപ്പോൾ കാമപൂരണത്തിനു, ചിലപ്പോൾ ആരോടെക്കയോ ഉള്ള വാശി തീർക്കുവാൻ, അയാൾ വാങ്ങിയിട്ട ഒരു പെൺപാവ ആയിരുന്നു .അവൾ അയാൾക്ക്‌ .

സന്ധ്യ , ശബ്ദം പുറത്തു വരാതെ , എങ്ങലടച്ചു കരയുകയായിരുന്നു . സ്വന്തം ബെഡ്രൂമിൽ ഭർത്താവിനാൽ പീഡിപ്പിക്കപ്പെടുന്ന , റേപ്പ് ചെയ്യപ്പെടുന്ന അനേകം ഭാര്യമാരിൽ ഒരാൾ ..

ശരീരം മുഴുവൻ കൊത്തി നുറുക്കുന്ന പോലെ വേദനിക്കുന്നു, ഒരിയ്ക്കലും സ്നേഹത്തോടെ തന്റെ ദേഹത്ത് തൊട്ടിട്ടില്ല . കെട്ടി പിടിക്കുകയോ , ചുണ്ടിലും കണ്ണിലും , നെറ്റിയിലും ചുംബിക്കുകയോ ചെയ്തിട്ടില്ല . ആരോടെക്കയോ ഉള്ള വാശി പോലെ , എന്നും രാത്രി ചെയ്യുന്ന ഒരു വഴിപാട്. ഒരിയ്ക്കലും തന്റെ ഇഷ്ടങ്ങൾ ചോദിച്ചിട്ടില്ല . എല്ലാം കഴിഞ്ഞു ..ആ വിയർപ്പിൽ മുഖം ഒളിപ്പിച്ചു കിടക്കുന്നതും , നെഞ്ചിലെ രോമപടർപ്പിൽ, വിരലോടിക്കുന്നതും ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് . ഇതുവരെ , പ്രണയത്തോടെ ഒരു വാക്ക് മിണ്ടീട്ടില്ല .

എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു . കൂട്ടുകാരികൾ അവരുടെ കഥകൾ ഒക്കെ പറഞ്ഞപ്പോൾ , ഒരുപാട് ആഗ്രഹിച്ചു പോയിരുന്നു. വിവാഹം , ഭർത്താവ് , ആദ്യ രാത്രി , കുട്ടികൾ . പക്ഷെ എല്ലാം അവസാനിച്ചു, താൻ ഒരു വേശ്യ ആണെന്ന് , സന്ധ്യയ്ക്ക് തോന്നി, ഒരാൾക്ക്‌ മാത്രം ശരീരം വില്ക്കുന്ന ഒരു വേശ്യ. തന്റെ ഭർത്താവ് രാത്രിയിൽ കാമം ശമിപ്പിക്കാൻ വേണ്ടി മാത്രം വരുന്ന, അനേകം പുരുഷന്മാരെ പോലെ ഒരാളും . ..

ഫോണിൽ ഒരു മെസ്സേജ് വരുന്ന ശബ്ദം സന്ധ്യ കേട്ടു. അവൾ കൈ നീട്ടി മൊബൈൽ എടുത്തു ….മനുവാണ് …

” സന്ധ്യമോളെ, ഞാൻ ദേ മുറ്റത്ത്‌ ഇരിക്കുവാ ,ഇവിടെ മഴ പെയ്തു മാറി, ..ആകാശം തെളിഞ്ഞപ്പോൾ , അവിടവിടെയായി നക്ഷത്രങ്ങൾ മിന്നി മിന്നി നില്ക്കുന്നു .. നല്ല ഭംഗിയുണ്ട് ..കാണാൻ ..നീ ഇങ്ങോട്ട് വരുന്നോ ..നമുക്ക് ചുമ്മാ സംസാരിച്ചു ഇരിക്കാം ….. ”

സന്ധ്യ ഒന്ന് കണ്ണടച്ചു..ഒരു നീർമണി കവിളിൽ വീണു പൊള്ളി …അവളുടെ വിരലുകൾ മൊബൈലിന്റെ കീപ്പാടിൽ അമർന്നു …

” ഞാൻ വരുന്നു മനു ……. “

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *