പല്ലുവളരെ ചെറുതാണെങ്കിലും പല്ലിനുണ്ടാകുന്ന വേദന അത്ര ചെറുതല്ല. എന്നുമാത്രമല്ല അതു ഭീകരവുമാണ്. എന്നാല്‍ പല്ലുവേദന മാറാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ ഉണ്ട്. പേരയില ഇട്ടു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതു പെട്ടന്നു വേദനമാറാന്‍ സഹായിക്കും. പഴുത്തപ്ലാവില കൊണ്ടു പല്ലു തേയ്ക്കുന്നതു പല്ലുവേദനമാറാന്‍ ഏറെ നല്ലതാണ്.
ചൂടുവെള്ളം കവിള്‍ കൊള്ളുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും. ചെറുചൂടുവെള്ളത്തില്‍ ഉപ്പ് ഇട്ട് ആ വെള്ളം കവിള്‍ .ആഹാരശകലങ്ങള്‍ പല്ലില്‍ പറ്റിയിരുന്നാല്‍ അതും വായിലുള്ള ബാക്ടീരയയുമായി ചേര്‍ന്ന് അമ്ലങ്ങളുണ്ടാകുന്നു. ഈ അമ്ലങ്ങള്‍ ഉമീനീരിനാല്‍ കഴുകപ്പെടുന്നില്ലെങ്കില്‍ ഇനാമലുമായി സമ്പര്‍ക്കത്തിലാകുകയും ഗുരുതരമായ ദന്തക്ഷയത്തിന് കാരണമാകുകയും ചെയ്യും