Breaking News
Home / Lifestyle / മദ്യപിച്ച ഉടൻ ഉറങ്ങുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു..!!

മദ്യപിച്ച ഉടൻ ഉറങ്ങുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു..!!

മദ്യപിച്ചശേഷം പല ആളുകളും നേരെ ഉറങ്ങാറാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അപകടം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. മദ്യപിച്ച ഉടൻ ഉറങ്ങുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.

മദ്യപാനം ആരോഗ്യത്തിന് വളരെയധികം ദോഷം ഉണ്ടാക്കുന്നു എന്നതാണ് സത്യം. കിഡ്‌നി പ്രവര്‍ത്തന രഹിതമാകാന്‍ മദ്യപാനവും അതോടനുബന്ധിച്ചുള്ള ഉറക്കവും കാരണമാകുന്നു. എന്നാല്‍ മദ്യപിച്ചതിനു ശേഷം അമിതമായ തോതില്‍ മൂത്രമൊഴിക്കാന്‍ തോന്നുന്നത് നിങ്ങളുടെ കിഡ്‌നി ആരോഗ്യകരമാണ് എന്നതിന്റെ തെളിവാണ്. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ വളരെ ദോഷകരമായി തന്നെ ഇത് ബാധിക്കും. അമിതമായി മദ്യപിക്കുന്നവരിലാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. മദ്യപാനം കഴിഞ്ഞ് ഉടൻ ഉറങ്ങുന്നത് ഓര്‍മ്മക്കുറവ് ഉണ്ടാക്കുന്നതിന് കാരണമാകും.

സാധാരണയാളുകളില്‍ പലരും കൂര്‍ക്കം വലിക്കാറുണ്ട്. എന്നാല്‍ മദ്യപിച്ച് കഴിഞ്ഞാല്‍ സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും കൂര്‍ക്കം വലി ഉണ്ടാവുന്നത്. മദ്യപിച്ചാല്‍ ഉറങ്ങാന്‍ കഴിയും. എന്നാല്‍ അതൊരു സുഖകരമായ ഉറക്കമാകില്ല. കാരണം മദ്യപാനം ആഴത്തിലുള്ള ഉറക്കത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യകരമായ ഉറക്കത്തെ വളരെയധികം ദോഷകരമായി ബാധിക്കുകയും ചെയ്യും. ഹാങ്ഓവര്‍ മറ്റൊരു പ്രധാന പ്രശ്‌നമാണ് ഹാങ് ഓവര്‍. ഉറങ്ങിയാലും എഴുന്നേറ്റാലും പലരിലും ഹാങ് ഓവര്‍ മണിക്കൂറുകളോളം നിലനില്‍ക്കുന്നു.

ഉന്‍മേഷക്കുറവ് മദ്യപാനശീലത്തിന്റെ കൂടപ്പിറപ്പാണ്. എത്ര ഉറങ്ങി എഴുന്നേറ്റാലും ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ കഴിയില്ല. മടിയും ഊര്‍ജ്ജമില്ലായ്മയും ആയിരിക്കും പ്രധാന പ്രശ്‌നം. ഹൃദയനിരക്ക് ഉയര്‍ത്തുന്നതും മദ്യപിച്ച് ഉറങ്ങുന്നവരില്‍ സാധാരണമാണ്. ഇത് രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും കാരണമാകും. മാത്രമല്ല മാനസികമായി കൂടി നമ്മളെ ഇത് തകര്‍ക്കും. ഹൃദയസംബന്ധമായ തകരാറിലേക്ക് നിങ്ങളെ നയിക്കാന്‍ ഇത് കാരണമാകും.

About Intensive Promo

Leave a Reply

Your email address will not be published.