സ്വന്തം രക്ത ഗ്രൂപ്പ് അറിയാന്‍ ഒരാളും ഇത്രയേറെ പ്രയാസപ്പെട്ടിട്ടുണ്ടാവില്ല. ഇങ്ങനൊരു കഥയാണ് ആഗ്ര സ്വദേശിയായ രാഹുല്‍ ചിത്ര എന്ന യുവാവിന് പറയാനുള്ളത്. നടത്തിയ നാലു പരിശോധനകളിലും ഫലം വ്യത്യസ്തമായതിനാല്‍ സ്വന്തം രക്തഗ്രൂപ്പ് അറിയാനായി ഒടുവില്‍ രാഹുല്‍ കണ്ടെത്തിയ മാര്‍ഗം വളരെ വിചിത്രമാണ്. കേന്ദ്ര വിവരാവകാശ കമ്മീഷനു മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് രാഹുല്‍!
അതെ ഇനി രാഹുലിന്റെ രക്ത ഗ്രൂപ്പ് കണ്ടെത്തി നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സാധിക്കൂ.
ഉത്തര്‍പ്രദേശിലെ ലാബില്‍ നടത്തിയ നാലു ടെസ്റ്റുകളിലും നാലു വ്യത്യസ്ത ഫലങ്ങളാണ് ലഭിച്ചിരിക്കുന്നത് എന്ന് രാഹുല്‍ പറയുന്നു. രക്തത്തില്‍ ആര്‍എച്ച് ഫാക്ടറിന്റെ അളവ് നോക്കുന്നതിനുള്ള പരിശോധനക്കെത്തിയപ്പോഴാണ് രാഹുലിന് വ്യത്യസ്ത റിസള്‍ട്ടുകള്‍ ലഭിച്ചത്.
റിസല്‍ട്ടുകളിലൊന്നില്‍ ബി പോസറ്റീവാണ് ബ്ലഡ് ഗ്രൂപ്പ് എന്ന് പറയുമ്പോള്‍ മറ്റൊന്നില്‍ ബി നെഗറ്റീവാണ് കാണിച്ചിരിക്കുന്നത്. രക്ത ഗ്രൂപ്പിനെ കുറിച്ച വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ എങ്ങിനെയാണ് എന്തെങ്കിലും അടിയന്തര സന്ദര്‍ഭത്തില്‍ രക്തം നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യുകയെന്ന് രാഹുല്‍ ചോദിക്കുന്നു. ജീവിക്കാനുള്ള അവകാശത്തെയാണ് ഇത് ഹനിക്കുന്നതെന്നും ഇയാള്‍ പറയുന്നു.ആരോഗ്യമേഖലയിലെ അശ്രദ്ധയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി രാഹുല്‍ സര്‍ക്കാരിന് പരാതി നല്‍കിയിട്ടുമുണ്ട്. വ്യത്യസ്തമായ രക്തപരിശോധനാഫലങ്ങളും ഇതിനോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.