പിതാവ് തന്നെ പീഡിപ്പിക്കുന്നു എന്നു മകള്‍ പറഞ്ഞപ്പോള്‍ തെളിവു ലഭിക്കാതെ വിശ്വസിക്കില്ല എന്നായിരുന്നു മാതാവിന്റെ പ്രതികരണം. നാഗ്പൂരിലാണു സംഭവം. കഴിഞ്ഞ 3 വര്‍ഷമായി സ്വന്തം പിതാവു മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിതാവിനെ പിന്തിരിപ്പിക്കാന് കഴിയാതെ വന്നതോടെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വിവരം സ്കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ചു.
പ്രിന്‍സിപ്പാള്‍ വിവരം മാതാവിനെ അറിയിച്ചു. എന്നാല്‍ തെളിവുകള്‍ ഇല്ലാതെ താന്‍ വിശ്വസിക്കില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരിക്കല്‍ ജോലിക്കു പോയി തിരിച്ചെത്തിയ അമ്മ കണ്ടതു മകളുമായി ലൈംഗിബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെയായിരുന്നു.
ഭാര്യയെ കണ്ട ഉടനെ നഗ്നനായി ഇയാള്‍ മുറിയില്‍ ഉണ്ടായിരുന്ന വീപ്പക്കുള്ളില്‍ ഒളിച്ചു. ഇതോടെ ഭാര്യ വീപ്പ അടച്ചു വച്ചു പോലീസിനെ വിളിക്കുകയായിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അച്ഛന്റെ താല്‍പ്പര്യങ്ങള്‍ക്കു വിധയയാകേണ്ടി വന്നു എന്നു പെണ്‍കുട്ടി പറയുന്നു. 13 വയസു മുതലാണ് ഈ ബന്ധം തുടങ്ങിയത്. പെണ്‍കുട്ടി പലതവണ ആത്മഹത്യ പ്രണത പ്രകടിപ്പിച്ചിരുന്നു. സ്വകാര്യ സ്കൂളിലെ പ്യൂണാണ് ഇയാള്‍