സെക്സിയാവാം, പക്ഷേ, ഇത്രയും വേണ്ട. അടിവസ്ത്രമിടാതെ ഏതെങ്കിലും പരിപാടിക്ക് കണ്ടാൽ അകത്താകും. ജയിലിടിഞ്ഞാലും പിന്നെ പുറത്തുവരില്ല. റഷ്യൻ ഡാൻസറായ എക്തറേനിന ആൻഡ്രുവയ്ക്കാണ് ഈജിപ്ഷ്യൻ പൊലീസിന്റെ ഈ മുന്നറിയിപ്പ്. അടിവസ്ത്രത്തോട് പണ്ടേ അലർജിയുള്ള ആളാണ് എക്തറേനിന. പ്രത്യേകിച്ചും പരിപാടിക്കു പോകുമ്പോൾ.
വേദിയിൽ ഇളകിയാടുമ്പോൾ പുറത്തുകാണാത്ത ശരീരഭാഗങ്ങൾ ചുരുക്കം. ഓരോ പരിപാടി കഴിയുമ്പോഴും ആരാധകരുടെ എണ്ണം കൂടുന്നതിനു പിന്നിലെ കാരണവും ഇതായിരുന്നു. ഈജിപ്തിലെ നൃത്തത്തിന്റെ വീഡിയോ പ്രചരിച്ചതാണ് പ്രശ്നമായത്.
അരയ്ക്കു മുകളിലോട്ട് കുഴപ്പമില്ലാത്ത രീതിയിൽ തുണിയുണ്ടായിരുന്നുവെങ്കിലും കീഴ്പ്പോട്ട് പേരിനു മാത്രവും. അടിവസ്ത്രവും ഇല്ല. പോരേ പുകിൽ. രാജ്യത്തിന്റെ അന്തസിനെ തകർത്തു എന്ന ആരോപണമായി. ഉടൻതന്നെ പൊലീസ് നർത്തകിയെ പൊക്കി. പിന്നീട് ജാമ്യത്തിൽ വിട്ടു. അടിവസ്ത്രം ഇടാതെ ഒരു പരിപാടിയും ഇനിയില്ലെന്ന് ഉറപ്പുകൊടുത്തശേഷമാണത്രേ എക്തറേനിന സ്ഥലം വിട്ടത്.