ഒരുപാട് സങ്കടങ്ങൾ മലയാളികൾക്ക് നൽകിയൊരു അപകടത്തിന് ശേഷം ആ വലിയ കലാകാരൻ നമ്മെ മുൻപ് ചിരിപ്പിച്ച പോലെ ചിരിപ്പിച്ചിട്ടില്ല. ഭാവങ്ങൾ അധികമൊന്നും വരാത്ത ആ മുഖം കാണുമ്പോൾ ഉള്ളിൽ ഒരുപാട് സങ്കടം തോന്നാറുണ്ട് ഒരു സാധാരണ മലയാളിക്ക്. ജഗതി ചേട്ടന്റെ തിരിച്ചുവരവ് ഏവരും കാത്തിരുന്ന ഒന്നാണ്.
ജഗതി ചേട്ടന്റെ കഥാപാത്രങ്ങളെ അത്ര കണ്ടു സ്നേഹിച്ചിട്ടുണ്ട് സ്നേഹിച്ചിട്ടുണ്ട് മലയാളികൾ. ഒരു ദിവസത്തിൽ പല ജഗതി ഡയലോഗുകളും പല കുറി മലയാളികൾ അറിഞ്ഞും അറിയാതെയും പല കുറി പറയാറുണ്ട്. ഇന്നും മലയാള സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മടങ്ങി വരവ് ജഗതി ചേട്ടന്റേതാണെന്നു പറയാതെ വയ്യ
ജഗതി ചേട്ടന്റെ മടങ്ങി വരവിനു സൂചന നൽകി അദ്ദേഹം പാടിയ ഒരു പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. പെരിയാറേ എന്ന് തുടങ്ങുന്ന ഗാനം യാതൊരു ബുദ്ധിമുട്ടുമില്ലാതെ അദ്ദേഹം പാടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു ചടങ്ങിനിടെ വച്ചാണ് അദ്ദേഹം തന്റെ ഇഷ്ട ഗാനങ്ങളിലൊന്ന് ഒരു കൂട്ടം പാട്ടുകാരോടൊപ്പം മൂളിയത്. കാത്തിരിക്കാം ആ വലിയ കലാകാരന്റെ മടങ്ങി വരവിനായി