Breaking News
Home / Lifestyle / “നീയാരാ കളക്ടറാണോ ഞങ്ങളോടാജ്ഞാപിക്കാന്‍?” ചേരിനിവാസിയായ ആ സ്ത്രീയുടെ പരുഷമായ വാക്കുകള്‍ കുറിക്കുകൊണ്ടു..!!

“നീയാരാ കളക്ടറാണോ ഞങ്ങളോടാജ്ഞാപിക്കാന്‍?” ചേരിനിവാസിയായ ആ സ്ത്രീയുടെ പരുഷമായ വാക്കുകള്‍ കുറിക്കുകൊണ്ടു..!!

രോഗികളായ മക്കള്‍ക്ക്‌ കൃത്യസമയത്ത് മരുന്നുനല്‍കാത്തതിനും കുടിക്കാന്‍ മലിനജലം നല്‍കിയതിനും ചേരി പ്രദേശത്തു താമസിച്ച സ്ത്രീയെ ശാസിച്ച MBBS ഡോക്ടര്‍ പ്രിയങ്കാ ശുക്ല യുടെ പിന്നീടുള്ള കഥ വളരെ അതിശയകരമാണ്. വലിയ സ്വപ്നങ്ങള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പ്രിയങ്കയുടെ അച്ഛന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. അതുകൊണ്ടുതന്നെ പിതാവിന്റെ സ്ഥലം മാറ്റം അനുസരിച്ച് പ്രിയങ്കയുടെ വിദ്യാലയങ്ങളും മാറിമാറി വന്നു.. ഒരു MBBS ഡോക്ടറാകുക എന്നതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവും. 2006 ല്‍ ലക്നോ വിലെ കിംഗ്‌ ജോര്‍ജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അവര്‍ MBBS കരസ്ഥമാക്കി.

യഥാര്‍ത്ഥ ട്വിസ്റ്റ്‌ അവിടെയാണ്.,,,,,, MBBS ഇന്റെര്‍ന്ഷിപ് ന്‍റെ ഭാഗമായി പ്രിയങ്കയ്ക്ക് വിവിധ സ്ലം ഏരിയ ( ചേരി പ്രദേശങ്ങള്‍) വിസിറ്റ് ചെയ്ത് ആളുകളെ പരിശോധിച്ച് അവര്‍ക്ക് മരുന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കണമായിരുന്നു. ഒരു വീട്ടില്‍ കോളറാ ബാധിതരായ രണ്ടു കുട്ടികളെ പരിശോധിച്ചു മരുന്നുനല്‍കുകയും അത് സമയാസമയം അവര്‍ക്ക് കൊടുക്ക ണമെന്നും അടുത്തുള്ള ചാലില്‍ കൂടെയൊഴുകുന്ന മലിനജലം കുട്ടികള്‍ക്ക് കുടിക്കാന്‍ നല്‍കാതെ അല്‍പ്പം ദൂരെയുള്ള പൈപ്പില്‍ നിന്നും ശുദ്ധജലം കൊണ്ടുവന്നു അത് തിളപ്പിച്ചാറിച്ചു മാത്രമേ കുടിക്കാന്‍ നല്‍കാവൂ എന്നും വീട്ടമ്മയെ ഉപദേശിച്ചു യാത്രയായ ഡോക്ടര്‍ പ്രിയങ്ക രണ്ടു ദിവസം കഴിഞ്ഞു വീണ്ടും അവിടെ ചെന്നപ്പോഴും സ്ഥിതിക്ക് ഒരു മാറ്റവുമില്ല.

കുട്ടികള്‍ക്ക് മരുന്ന് നല്‍കിയിട്ടില്ല, കുടിക്കാന്‍ നല്‍കിയിരുന്നത് അതേ മലിനജലം. കൂടാതെ കുട്ടികളുടെ കഴുത്തില്‍ ഓരോ വലിയ കറുത്ത ചരടുകളും കെട്ടിയിരുന്നു. അതെപ്പറ്റി ചോദിച്ചപ്പോള്‍ രോഗം മാറാന്‍ സമീപത്തു താമസിക്കുന്ന സിദ്ധന്‍ നല്‍കിയതാണെന്നും അദ്ദേഹം ചരട് കെട്ടിയാല്‍ രോഗം മാറുമെന്നുമായിരുന്നു മറുപടി. ചേരി നിവാസികളില്‍ ഭൂരിഭാഗവും ഇതേ വിശ്വാസക്കാരാണ്.

അവര്‍ വീട്ടമ്മയെ കണക്കറ്റു ശകാരിച്ചു. കുട്ടികള്‍ക്ക് കൃത്യമായി മരുന്നും ,ശുദ്ധജലവും നല്‍കാന്‍ താക്കീതുരൂപേണ വീണ്ടും നിര്‍ദ്ദേശിച്ചു. വീട്ടമ്മയുടെ മട്ടു മാറി. അവര്‍ പൊട്ടിത്തെറിച്ചു. ” നീയാരാണ്‌ ഞങ്ങളോടാജ്ഞാപിക്കാന്‍ ? ഇവിടുത്തെ കളക്ടറോ? ഞങ്ങള്‍ക്ക് മനസ്സില്ല. ഇനി നിന്നെ ഈ ഭാഗത്ത് കണ്ടുപോകരുത് ? നിന്‍റെ ഒരു ചികിത്സയും ഞങ്ങള്‍ക്കാവശ്യമില്ല. ” അവര്‍ അലറുകയായിരുന്നു. ഇത് വലിയൊരു ഷോക്കായിരുന്നു പ്രിയങ്കയ്ക്ക്. നൂറോളം വരുന്ന ചേരിനിവാസികളുടെ മുന്നില്‍ വച്ചായിരുന്നു ആ അധിക്ഷേപം. പിന്നീടുള്ള പല രാത്രികളിലും അവര്‍ ഉറങ്ങിയില്ല. മനസ്സാകെ കലുഷിതമായിരുന്നു. മാതാപിതാക്കള്‍ ആശ്വസിപ്പിച്ചെങ്കിലും കാതുകളില്‍ ആ സ്ത്രീയുടെ ശബ്ദമായിരുന്നു അടിക്കടി മുഴങ്ങിയിരുന്നത്.. ” നീയാരാണ്‌ കളക്ടറോ ,അജ്ഞാപിക്കാന്‍?? “.

ദിവസങ്ങള്‍ക്കു ശേഷം മനസ്സില്‍ ഉറച്ച തീരുമാനമെ ടുത്തു.. കളക്ടര്‍ ആകണം. അതിനു സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായാല്‍ മാത്രം പോരാ, ഉന്നത റാങ്കും വേണം.. ഇന്റെന്ഷിപ് പൂര്‍ത്തിയായതും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പായി.. പരീക്ഷ എഴുതി .. ഒന്ന്,രണ്ട്,മൂന്ന്… മൂന്നാം തവണ 2009 ല്‍ പ്രിയങ്ക മികച്ച റാങ്കോടെ IAS കരസ്ഥ മാക്കി. രണ്ടുവര്‍ഷത്തെ മസൂറിയിലെ ട്രെയിനിംഗിനു ശേഷം ചത്തീസ്ഗഡ് സംസ്ഥാനത്ത് അസി. കളക്ടര്‍ ആയി നിയമിക്കപ്പെട്ടു. 2014 ല്‍ നക്സല്‍ ബാധിത ജില്ലയായ സുഖ്മയിലെ കലക്ടര്‍ ആയി ,നക്സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയി 13 ദിവസം തടങ്കലില്‍ വച്ചിരുന്ന കലക്ടര്‍ അലക്സ് പോള്‍ മേനോനുശേഷം പ്രിയങ്ക നിയമിതയായി.

കളക്ടരായി നിയമനം ലഭിച്ചപ്പോള്‍ അതിനു കാരണക്കാരിയായ ലക്നോവിലെ ചേരി നിവാസിയായ വീട്ടമ്മയെ കാണാനായി അവര്‍ക്ക് മധുരപലഹാരങ്ങളും കോളനിയിലെ കുട്ടികള്‍ക്ക് സമ്മാന ങ്ങളുമായി അവിടെപ്പോയി. ഒരു MBBS ഡോക്ടറായി മാത്രം ഒതുങ്ങി ജീവിക്കേണ്ടിയിരുന്ന തന്നെ IAS കാരിയും കളക്ടറും ആക്കിയതി ന്റെ കാരണക്കാരി അവര്‍തന്നെയല്ലേ ?.. അവിടെയെത്തിയപ്പോള്‍ നിരാശയായിരുന്നു ഫലം. ആ വീട്ടമ്മയും കുടുംബവും ഉത്തര്‍ പ്രദേശിലെ അവരുടെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിട്ടു നാളുകള്‍ കുറേയായിരുന്നു.

കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതെ തിരികെപ്പോന്നു. ഇപ്പോള്‍ ഛത്തീസ്ഗഡ്‌ ലെ ജനകീയയായ കലക്ടര്‍ ആയാണ് പ്രിയങ്ക ശുക്ല അറിയപ്പെടുന്നത്. നക്സലുകളോടുള്ള സമീപനത്തിലും പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന കുട്ടികളെ വീട്ടില്‍പ്പോയി അനുമോദിക്കുന്ന കാര്യത്തിലും ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി അന്ധവിശ്വാസവും അജ്ഞത യും ചെറുക്കാനും വിദ്യാഭ്യാസം ആര്‍ജ്ജിക്കാനും ഗ്രാമീണരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും ഈ കളക്ടര്‍ എപ്പോഴും സജീവമാണ്.

വീട്ടില്‍ കക്കൂസ് വേണമെന്ന സന്ദേശം നല്‍കുന്ന വിദ്യാ ബാലന്‍റെ പരസ്യത്തിനു പ്രേരണയും പ്രിയങ്ക ശുക്ല IAS തന്നെയാണ്. പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നവരെ കണ്ടാല്‍ വിസിലൂതാന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് പ്രിയങ്കയാ യിരുന്നു. ഇത് വലിയ വിജയമായെന്ന് മാത്രമല്ല ജില്ലയിലെ ഒട്ടുമിക്ക വീടുകളിലും ഇപ്പോള്‍ ടോയിലെറ്റ് ആയിക്കഴിഞ്ഞു. ഇന്നവര്‍ ഛത്തീസ്ഗഡ്‌ ലെ പിന്നോക്കജില്ലയായ റായ്ഗഡ് കളക്ടറാണ്. ഇച്ഛാശക്തിയും ദൃഡനിശ്ചയവുമുണ്ടെങ്കില്‍ ലക്ഷ്യം അനായാസം കൈവരിക്കാം എന്ന സന്ദേശമാണ് പ്രിയങ്കാ ശുക്ല എന്ന ഈ IAS കാരിയ്ക്ക് നമ്മുടെ ഇന്നത്തെ യുവതലമുറയ്ക്ക് നല്‍കാനുള്ളത്. Prakash nair melila. ചിത്രങ്ങള്‍ – പ്രിയങ്കാ ശുക്ല IAS.

About Intensive Promo

Leave a Reply

Your email address will not be published.