തീവ്രവാദികള്‍ മനുഷ്യകവചമാക്കിയ നാലു വയസ്സുകാരിയെ രക്ഷപ്പെടുത്തിയതായി അറബ് സംയുക്ത സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാക്കി പറഞ്ഞു. യമനിലാണ് ജമീല എന്ന നാലു വയസ്സുകാരിയെ തീവ്രവാദികള്‍ കവചമായി ഉപയോഗിച്ചത്.
ആണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ചാണ് തീവ്രവാദികള്‍ പെണ്‍കുട്ടിയെ കവചമാക്കിയത്. ഒരു വാഹനത്തില്‍ കുട്ടിയുമായി തീവ്രവാദികള്‍ പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തി സൈന്യം കുട്ടിയെ രക്ഷിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് കുട്ടിയുടെ പിതാവാണെന്നാണ് അല്‍ മാക്കി പറയുന്നത്. ഇയാളും തീവ്രവാദികളുടെ സംഘത്തില്‍പ്പെട്ടതാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
റെഡ് ക്രോസ്, സൗദി റെഡ് ക്രെസെന്റ് അതോറിറ്റി, മനുഷ്യാവകാശ സംഘടന തുടങ്ങിയവയുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ കുട്ടിയെ സൈന്യം കുടുംബാംഗങ്ങളെ ഏല്‍പിച്ചു.