ഭക്തി ഗാനമേളയില്‍ പങ്കെടുത്ത ഒരു നാടന്‍ പാട്ടുകാരന് ജനങ്ങള്‍ എറിഞ്ഞു നല്‍കിയ പണം കണ്ട് അന്തം വിട്ടിരിക്കുകയാണ് സംഘാടകരും സമൂഹ മാധ്യമങ്ങളും. ഗാനം ആലപിക്കുന്നതിനിടെ ഇദ്ദേഹത്തിന് ജനങ്ങള്‍ നല്‍കിയ നോട്ടുകള്‍ മുഴുവന്‍ കൂട്ടി നോക്കിയപ്പോള്‍ ഏവരും ഒന്ന് ഞെട്ടി.
ഏകദേശം 50 ലക്ഷം രൂപയാണ് ഈ നാടന്‍ പാട്ടുകാരന് ജനങ്ങള്‍ സന്തോഷത്തിന്റെ ഭാഗമായി നല്‍കിയത്. ഗുജറാത്തിലെ വല്‍സാദ് ഗ്രാമത്തിലുള്ള കല്‍വാഡ് ഗ്രാമത്തിലാണ് ഈ അത്ഭുതപ്പെടുത്തുന്ന സംഭവം അരങ്ങേറിയത്. കല്‍വാഡ് ഗ്രാമ അദ്ധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു ഗാനമേള സംഘടിപ്പിക്കപ്പെട്ടത്.
ഗ്രാമത്തിലേക്ക് ഒരു ആംബുലന്‍സ് വാങ്ങുവാനുള്ള ധനസമാഹരണത്തിനായിട്ടായിരുന്നു ഭക്തി ഗാനമേള. അതു കൊണ്ട് തന്നെ ഗ്രാമവാസികള്‍ എല്ലാം തന്നെ കയ്യ് മെയ് മറന്ന് പണം നല്‍കുവാനും തയ്യാറായി.
ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ഗുജറാത്തില്‍ ഗാനം അലപിക്കുന്നതിനിടെ ഗായകര്‍ക്ക് മുന്നില്‍ ജനങ്ങള്‍ പണം എറിഞ്ഞു നല്‍കുന്നത് സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു നോട്ടു മഴ തന്നെയായിരുന്നു ഈ നാടന്‍ പാട്ടുകാരന്റെ ആലാപനത്തിനിടയില്‍ സംഭവിച്ചത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് ഇതിന്റെ വീഡിയോ പ്രചരിക്കപ്പെടുന്നത്.
Money showered on folk singers at a devotional programme in Valsad, estimated to be Rs 50 lakhs #Gujarat pic.twitter.com/1IdMFcFD3C
— ANI (@ANI) May 19, 2018