നിപാ വൈറസ് ബാധിച്ച് കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയോട് ആശുപ്രതി അധികൃതര്‍ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപ. മണിക്കൂറുകള്‍ക്കുള്ളില്‍ രൂപ നല്‍കിയില്ലെങ്കില്‍ രോഗിയെ വെന്റിലേറ്ററില്‍ നിന്നു മാറ്റുമെന്നും കുടുംബാംഗങ്ങളോട് ആശുപത്രി അധികൃതര്‍ ഭീക്ഷണി മുഴക്കി.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നിപ വൈറസ് വാധിച്ച് രണ്ടു പേരെയാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാളോടാണ് ആശുപത്രി അധികൃതര്‍ കണ്ണിച്ചോരയില്ലാതെ പെരുമാറിയത്. ബന്ധുക്കള്‍ വിവരം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചതോടെ സംഭവത്തില്‍ മന്ത്രി ടിപി രാമകൃഷ്ണന് ഇടപെട്ടു. പണമില്ലാത്തതിനാല്‍ ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്നും ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ക്ക് കര്‍ശന താക്കീത് നല്കി.
നിപ്പാ വൈറസ് ബാധിതര്‍ക്ക് സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി നേരത്തെ രോഗബാധിത മേഖലയിലുള്ളവര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.
നിപാ വൈറസ് മൂലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ഏതാനും പേര് മരണപ്പെട്ട പ്രശ്നം സര്‍ക്കാര്‍ അതിവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പനിബാധിച്ച് എത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് മാത്രമാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെങ്കിലും സംസ്ഥാനമാകെ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും അവിടെ തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അപ്പപ്പോള്‍ അവലോകനം ചെയ്ത് നടപടി സ്വീകരിച്ചു വരുന്നു. നിപാ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ എടുത്ത് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രോഗം പടരാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനും ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ആരോഗ്യമന്ത്രിയും തൊഴില്‍ മന്ത്രിയും കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്കുന്നു.
ശനിയാഴ്ചയാണ് സംശയകരമായ മരണം ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണ മരണമായതുകൊണ്ട് അന്നുതന്നെ കേന്ദ്ര ആരോഗ്യ മന്ത്രായലയവുമായും ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ടിരുന്നു.