Breaking News
Home / Lifestyle / സ്വയംഭോഗം സ്ത്രീകളിലും പുരുഷന്മാരിലും എങ്ങിനെ? ഈ തെറ്റിദ്ധാരണകൾ മാറ്റൂ..!!

സ്വയംഭോഗം സ്ത്രീകളിലും പുരുഷന്മാരിലും എങ്ങിനെ? ഈ തെറ്റിദ്ധാരണകൾ മാറ്റൂ..!!

കൌമാര പ്രായം മുതല്‍ കേട്ടും പരിചയിച്ചും വരുന്ന വാക്കുകളാണ് സ്വയംഭോഗം എന്നത്. പലര്‍ക്കും ഇപ്പൊഴും അതില്‍ സംശയങ്ങളുണ്ടാകാറുണ്ട്. അത് നല്ലതാണൊ, ചെയ്യുന്നത് ശരീരത്തിന് ദോഷമാണോ തുടങ്ങിയ കാര്യങ്ങള്‍. ഏതൊരു പ്രവൃത്തിയേയും പോലെ സ്വയം ഭോഗത്തിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. മാനസിക പിരിമുറുക്കം മുതല്‍ മൂത്രാശയ കാന്‍സറിനെ തടയാന്‍ വരെ സ്വയംഭോഗത്താല്‍ സാധിക്കുമെങ്കില്‍ അമിതമായാല്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.

ആരെല്ലാമാണ്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നത്‌?

മിക്കവാറും എല്ലാവരും- വിവാഹിതര്‍ പോലും- സ്വയംഭോഗത്തിലേര്‍പ്പെടുന്നു. ഒരു ദേശീയ സര്‍വ്വേയുടെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ 95% പുരുഷന്മാരും 89% സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നു. സ്വയംഭോഗമാണ്‌ ഭൂരിപക്ഷം സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ആദ്യത്തെ ലൈംഗികാനുഭവം. കൗമാരക്കാര്‍ മിക്കവരും പതിവായി സ്വയംഭോഗം നടത്തുന്നവരാണ്‌. ചിലര്‍ മുതിര്‍ന്നു കഴിഞ്ഞാലും വല്ലപ്പോഴും ഇതിലേര്‍പ്പെടുന്നു, മററു ചിലരാകട്ടെ ജീവിതത്തിലുടനീളം സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുന്നു.

സ്വയംഭോഗം ഒരു മാനസികരോഗമോ രതിവൈകൃതമോ ആണെന്ന തെറ്റിദ്ധാരണ സർവ്വസാധാരണമാണ്. ശുക്ലം നഷ്ടപ്പെടുന്നത് ശരീരത്തെ തളർത്തുമെന്നും സ്വയംഭോഗം വന്ധ്യത വരുത്തിവയ്ക്കുമെന്നുമുള്ള വിശ്വാസം അപൂർവ്വമല്ല. വൈദ്യശാസ്ത്ര സംബന്ധിയായ തെറ്റിദ്ധാരണകളും ഈ രംഗത്ത് കുറവല്ല. ഉദാഹരണത്തിനു, സ്വയംഭോഗം മൂലം മൂത്രനാളിയിൽ അണുബാധ, മൂത്രത്തിൽ പഴുപ്പ്,

മൂത്രത്തിൽ രക്തം ലൈംഗികാവയവങ്ങളിൽ വീക്കം എന്നിവയുണ്ടാകാം എന്ന ധാരണ നിലനിന്നിരുന്നു. മുമ്പുകാലങ്ങളില്‍ സ്വയംഭോഗത്തെ ഒരു മാനസിക പ്രശ്‌നമായാണ്‌ പലരും കണ്ടിരുന്നത്‌. എന്നാല്‍ ഇന്ന്‌ സ്വയംഭോഗം ഒരു സാധാരണമായ പ്രക്രിയയായാണ്‌ ഇന്നത്തെ ലോകം കാണുന്നത്‌. പങ്കാളിയില്‍ നിന്നും സെക്‌സിന്‌ വൈമുഖ്യം കാണിച്ചുകൊണ്ട്‌ സ്വയംഭോഗത്തിലേര്‍പ്പെടുക, പൊതു ഇടങ്ങളില്‍ വച്ച്‌ സ്വയംഭോഗം ചെയ്യുക, ദിവസവും പലതവണ സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുക തുടങ്ങിയവ പക്ഷേ മാനസിക പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നു.

ലൈംഗികാവയവങ്ങളിൽ ശസ്ത്രക്രിയ നടത്തി സ്വയംഭോഗത്വര നിർത്തിക്കാനുള്ള “ചികിത്സ” 20-ആം നൂറ്റാണ്ടുവരെയും അമേരിക്കൻ ഐക്യനാടുകളിൽ നടത്തിയിരുന്നു. സ്വയംഭോഗ പ്രവർത്തികൾ അമിതമായ ലൈംഗികവാഞ്ഛയുടെയോ, ലൈംഗിക‌ അരാജകത്വത്തിന്റെയോ ലക്ഷണമാണെന്ന ധാരണയും തെറ്റാണ്. മുഖക്കുരു വർദ്ധിക്കുമെന്നും ശാരീരിക രോമവളർച്ച കൂടുതലാകുമെന്നുമുള്ള ധാരണകളും ശാസ്ത്രപിൻ‌ബലമുള്ളവയല്ല. അമിതമായ ശുക്ലവിസർജ്ജനം മൂത്രനാളിയിൽ വേദന ഉണ്ടാക്കാം. സ്വയം ഭോഗത്തെ കുറിച്ചുള്ള മിഥ്യാ ബോധവും തെറ്റിദ്ധാരണകളുമെല്ലാം ഓരോ പുതിയ തലമുറകളിലും പ്രചരിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

പല ജീവിത പങ്കാളികളും വിവാഹ ശേഷവും സ്വയംഭോഗം തുടരുന്നുണ്ട്
2) സ്വയംഭോഗത്തെകുറിച്ച് പ്രചരിക്കപ്പെടുന്ന 5 മിഥ്യാധാരണകള്‍: അന്ധതയുണ്ടാവുന്നു പ്രത്യുല്‍പാദന ശേഷിയില്ലാതാവുന്നു ലൈംഗിക ദൗര്‍ബല്യങ്ങളുണ്ടാവുന്നു ഭാരക്കുറവും ലൈംഗീകാവയവത്തിന്റെ വലിപ്പം കുറയും ലൈംഗിക തൃഷ്ണ കുറയും

3) സ്വയംഭോഗം ചെയ്യുന്ന സത്രീകള്‍ക്ക് സംഭോഗസമയത്ത് രതിമൂര്‍ച്ഛയിലെത്തുന്നതില്‍ യാതൊരു പ്രശ്‌നവും ഉണ്ടാവില്ല: സ്ത്രീകളിലെ രതിമൂര്‍ച്ഛ പുരുഷന്‍മാരുടേതിനേക്കാള്‍ സങ്കിര്‍ണ്ണമാണ് എന്നതാണ് ഇതിനുള്ള കാരണം. സ്ഖലനത്തിലൂടെയാണ് പുരുഷന്‍മാര്‍ക്ക് രതിമൂര്‍ച്ഛ സംഭവിക്കുന്നത്. ലൈംഗികവികാരമുണര്‍ത്തുന്നതിലുണ്ടാവുന്ന പോരായ്മകളും അനുയോജ്യമല്ലാത്ത ലൈംഗീക രീതികളുമാണ് സ്ത്രീകളിലെ രതിമുര്‍ച്ഛയില്‍ തടസങ്ങളായി വരുന്നത്.

ശീഖ്രസ്ഖലനവും ആവശ്യമായത്ര ബാഹ്യകേളികളില്ലാത്തതും പുരുഷന്‍മാരില്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നു. സ്വയം ഭോഗം സാധാരണയായി ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നില്ല. അമിതമായി സ്വയം ഭോഗം ചെയ്യുന്നുണ്ടെങ്കില്‍ അതിനെ അഡിക്ഷനായി കാണാവുന്നതാണ്. ഇത്തരം അവസരത്തില്‍ ഒരു സെക്‌സോളജിസ്റ്റിന്റെ സഹായം തേടേണ്ടി വരും.

മിക്ക സ്ത്രീകൾക്കും സ്വയംഭോഗം അത്ര ആസ്വാദനപരമല്ല എന്നതാണ് സ്ത്രീകളിൽ ഇത് പൊതുവായി കുറയാനുള്ള കാരണം . പങ്കാളിയുമൊത്തുള്ള ലൈംഗിക തൃപ്തി ഇവിടെ ലഭിക്കില്ല എന്ന് ചുരുക്കം . എന്നാൽ ഇന്ന് സുലഭമായ അശ്ലീല സാഹിത്യങ്ങളും അശ്ലീല മാധ്യമങ്ങളും പുരുഷനെ പോലെ സ്ത്രീമനസ്സിനെയും ആകർഷിച്ചു തുടങ്ങിയിട്ടുണ്ട് . ഫോണ്‍ സെക്സ് എന്ന് വിശേഷിപ്പിക്കുനതും ഒരു തരം സ്വയംരതി തന്നെയാണ് . ഇതിൽ മറുതലയ്ക്കൽ ഉള്ള ഭർത്താവോ കാമുകനോ സ്തീയുടെ കാതുകളെയും അത് വഴി അവളുടെ ശരീരത്തെയും ഉത്തേജിപിക്കുന്നു. വീഡിയോ ചാറ്റിങ്ങിലൂടെയും സെക്സ് ടോയ്സിലൂടെയും സ്വയംഭോഗം ആസ്വദിക്കുന്ന സ്ത്രീകൾ , പാശ്ചാത്യ രാജ്യങ്ങളില്ലെന്ന പോലെ ഇവിടെയും വർദ്ധിച്ചു വരുന്നത് ശ്രദ്ധേയമാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *