Breaking News
Home / Lifestyle / ആദ്യമായി ചെറു ചുംബനം നൽകിയപ്പോൾ നാണം കൊണ്ട് ആ മുഖം ചുവന്നു തുടുത്തപ്പോൾ അവൾ പറഞ്ഞു…!!

ആദ്യമായി ചെറു ചുംബനം നൽകിയപ്പോൾ നാണം കൊണ്ട് ആ മുഖം ചുവന്നു തുടുത്തപ്പോൾ അവൾ പറഞ്ഞു…!!

കലാലയ ഇടനാഴിയിൽ ആരും കാണാതെ ആദ്യമായി ചെറു ചുംബനം നൽകിയപ്പോൾ
നാണം കൊണ്ട് ആ മുഖം ചുവന്നു തുടുത്തപ്പോൾ അവൾ പറഞ്ഞു വൃത്തികെട്ടവൻ…!

കഴുത്തിൻ താലി വീണ് മധുവിധുവിൻ ആദ്യനാളുകളിൽ ചുംബനം കൊണ്ടു മൂടുമ്പോൾ അവൾ പറഞ്ഞു ഏത് നേരവും ഇതേ ഉള്ളു ചിന്ത….

കുട്ടികളായി കഴിഞ്ഞ് അടുക്കള വാതിൽ കടന്ന് പുറകിലൂടെ അവൾ അറിയാതെ അവളെ ചേർത്ത് പിടിച്ച് ചുംബനം നൽകിയപ്പോൾ അവൾ പറഞ്ഞു ” ദേ പിള്ളേര് കാണുമെന്നായി…”’

അവസാനം തൊലിപ്പുറത്ത് ചുളിവ് വീണപ്പോൾ പരസ്പരം കണ്ണുകളിലേക്ക് നോക്കി കുഴമ്പ് തേക്കുമ്പോൾ ഒരു പഴകി തേഞ്ഞ ചുംബനം നൽകിയപ്പോൾ അവൾ പറഞ്ഞു
കൊച്ച് മക്കൾ ആയി ഇതിന് ഒരു കുറവും വന്നിട്ടില്ല…

അവസാനം വെള്ള തുണിയിൽ പൊതിഞ്ഞ്..
എന്റെ കരളിനെ പൊതിഞ്ഞ് കിടത്തിയപ്പോൾ അവസാനമായിട്ട് ഒരു ചുംബനം നൽകിയപ്പോൾ അവൾ ഒരു പരിഭവവും പറഞ്ഞില്ല വെറുതെ അങ്ങനെ കിടന്നു
ഇത് ” എത്ര കിട്ടിയതാ എന്നാ മട്ടിൽ….””

സ്നേഹിക്കുക മരിക്കുവോളം സ്വന്തം. സഖിയെ പിരിയും നാൾ വരെ

About Intensive Promo

Leave a Reply

Your email address will not be published.