ഭാര്യയെ പ്രണയിക്കാൻ മനസ്സ് ഇല്ലാത്തത് വേറെ ഒന്നും കൊണ്ടല്ല…. ആരോ പറഞ്ഞത് സത്യമാണ്
“പുരുഷനു സ്വന്തം ഭാര്യ ബലവും അന്യന്റെ ഭാര്യ ‘ബല’ഹീനതയുമാണ്”
ഭാര്യ എത്ര അണിഞ്ഞൊരുങ്ങിയാലും കെട്ടിയവൻ ഒന്നും പറയില്ല. മറ്റൊരുവൾ ചെറിയൊരു പൊട്ട് തൊട്ടാൽ അവസരം കിട്ടിയാൽ പുകഴ്ത്താനും മറക്കില്ല.
ഭാര്യയെ കൂട്ടി പുറത്ത് പോകാൻ മടിയാണ്, എന്നാൽ, ഓഫീസിലെ പെൺ സ്റ്റാഫിനെ ബസ് സ്റ്റോപ്പിൽ വിടാൻ ഉത്സാഹം വലുതാണ്.
ഭാര്യ ഉണ്ടാക്കിയ ഭക്ഷണം വെട്ടി വിഴുങ്ങും, കൂട്ടുകാരന്റെ വീട്ടിൽ വിരുന്നിനു പോയാൽ അവന്റെ ഭാര്യ കാച്ചിയ പപ്പടത്തിന്റെ രുചി വിളിച്ച് പറയാൻ ഒരു മടിയുമില്ല.
ഭാര്യക്ക് തലവേദന വന്നാൽ, മിണ്ടാറില്ല, പരിചയമുള്ള ഏതെങ്കിലും സ്ത്രീക്ക് മൂക്കിപ്പനി വന്നാൽ, ഒറ്റ മൂലികൾ തപ്പി കണ്ട് പിടിച്ച് പറഞ്ഞു കൊടുക്കും.
സ്വന്തം ഭാര്യുടെ ആർത്തവം ശ്രദ്ധിക്കാറില്ല, പാഡ് ഉണ്ടോന്ന് നോക്കാറില്ല, എന്നാൽ അന്യ സ്ത്രീകൾ എഴുതുന്ന ആർത്തവ പോസ്റ്റുകൾക്കും, ലേഖങ്ങൾക്കും സ’പ്പോർട്ട് ഉളുപ്പില്ലാതെ കൊടുക്കും.
കെട്ടിയോൻ അന്യ സ്ത്രീകളോട് കത്തി വെച്ചാൽ അത് ഫ്രണ്ട്ഷിപ്പ് അല്ലിയോ. ഭാര്യ ഏതെങ്കിലും പുരുഷ സുഹ്യത്തിനെ വിളിച്ചാൽ അവിഹിതം, സംശയം.
ഭാര്യയെ വഴക്ക് പറഞ്ഞ് കണ്ണു പൊട്ടിക്കും, എന്നിട്ട് ഒരു കൂസലുമില്ലാതെ ജോലിക്ക് പോകും, എന്നാൽ സഹ ജോലിക്കാരിയുടെ അടുത്ത് നിന്ന് ഒന്ന് അറിയാതെ തുമ്മിയാൽ, സോറി ചോദിക്കും. വിഷമിച്ചിരിക്കുന്ന ഭാര്യയോട് ചോദിക്കില്ല.
ഭാര്യയുമായി കൊഞ്ചലും കൊച്ചു വർത്തമാനങ്ങളും കുറവാ, ചിലയിടത്ത് ഒട്ടും ഇല്ല. എന്നാൽ അന്യസ്ത്രീകളുമായി സംസാരിക്കാൻ അവസരം കിട്ടിയാൽ സ്നേഹിച്ച് കൊഞ്ചിച്ചു കൊല്ലും..
ഭാര്യ അമ്മായിയമ്മയോ നാത്തൂനോ ചെയ്ത തെറ്റ് പറഞ്ഞാൽ ഭർത്താവ്, ഭാര്യയെ ഉപദേശിക്കും, എന്നാൽ കൂട്ടുകാരന്റെ ഭാര്യ ഇതേ ദു:ഖം പറഞ്ഞാൽ, അവളെ ആശ്വസിപ്പിക്കാനായി അവളുടെ അമ്മായിയമ്മയുടേയും നാത്തൂന്റേയും തന്തക്ക് വിളിക്കും.
ഭാര്യയുടെ ഇഷ്ടങ്ങൾ, വിനോദങ്ങൾ, കഴിവുകൾ, അവൾക്കിഷ്ടമുള്ള ആഹാരം, വസ്ത്രം, ചെരുപ്പ് അറിയില്ല, അറിഞ്ഞാലും വില കൽപ്പിക്കില്ല. എന്നാൽ അന്യ സ്ത്രീയുടേയും അവളുടെ അനിയത്തിയുടേയും വരെ ഇഷ്ടങ്ങൾ, എന്തിനേറെ പറയുന്നു അവരുടെ ചെരുപ്പിന്റെ ബ്രാൻഡ് വരെ ചിലർക്ക് അറിയാം.
മറ്റുള്ള സ്ത്രീകളുടെ സ്വാതന്ത്യത്തിനായി, ജീവിത വിമ്മിട്ടങ്ങൾക്കായി മരിക്കും, സ്വന്തം ഭാര്യ ചോദിക്കാതെ അയൽപ്പക്കത്തെ വീട്ടിൽ പോയാൽ കഴിഞ്ഞു കഥ.
ആപത്തും അനർത്ഥവും വന്നാൽ ഭാര്യ ഉണ്ടാവും, ഒരു ബലമായി കൂടെ, എങ്കിലും അന്യന്റെ ഭാര്യ എന്നും ഒരു ‘ബല’ഹീനത തന്നെ
ഇനിയും പറയുവാനുണ്ട്…. നിർത്തുന്നു.
ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഇതും കൂടി പറഞ്ഞില്ലെങ്കിൽ ഒരു സുഖമില്ലാത്തത് പോലെ.
ചില ഭാര്യമാരുടെ പെരുമാറ്റവും സ്വഭാവവും കണ്ടാൽ ഭർത്താക്കന്മാർ അന്യ സ്ത്രീകളെ പുകഴ്ത്തിയില്ല എങ്കിലേ അതിശയമുള്ളു.
ഭാവുകങ്ങൾ.