പനി മരണം സംഭവിച്ച രോഗികളെ ചികിത്സിച്ചതിലൂടെ രോഗം പകര്‍ന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നെഴ്‌സ് ചെമ്പനോട സ്വദേശിനി ലിനി(28) മരണത്തിന് കീഴടങ്ങിയപ്പോള്‍ തങ്ങളുടെ സ്‌നേഹനിധിയായ അമ്മയുടെ മുഖം അവസാനമായി ഒന്നു കാണാന്‍ കഴിയാതെ രണ്ട് പിഞ്ചോമനകളും കുടുംബാംഗങ്ങളും. ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാത്തെയാളാണ് ലിനി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അമ്മയും സഹോദരിയും കൂടെയുണ്ടായിരുന്നെങ്കിലും അവര്‍ക്കും വെന്റിലേറ്ററിലായിരുന്ന ഇവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
ഭാര്യയുടെ രോഗ വിവരമറിഞ്ഞ് ബഹ്‌റിനിലായിരുന്ന ഭര്‍ത്താവ് വടകര പുത്തൂര്‍ സ്വദേശി സജീഷ് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തി. വെന്റിലേറ്ററില്‍ കിടക്കുന്ന പ്രിയതമയെ ഒരുനോക്ക് കാണാന്‍ സതീഷിന് അവസരം ലഭിച്ചിരുന്നു.
നിപ വൈറസ് ബാധ ഒരു പ്രദേശത്താകമാനം ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സമ്മത പ്രകാരം അരോഗ്യ വകുപ്പ് അധികൃതര്‍ തങ്ങളുടെ സഹപ്രവര്‍ത്തകക്ക് കോഴിക്കോട് തന്നെ ചിതയൊരുക്കുകയായിരുന്നു. അഞ്ച് വയസ്സുകാരനായ റിതുലും രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ത്ഥും ഒന്നുമറിയാതെ അമ്മയെ കാത്ത് വീട്ടില്‍ കഴിയുന്നു.
ലിജിയും ലിഷിയുമാണ് ലിനിയുടെ സഹോദരങ്ങള്‍.
ഒന്നരലക്ഷം രൂപ നല്‍കാതെ പനി ബാധിതരെ ചികിത്സിക്കില്ലെ നിലപാടെടുത്ത കഴുകന്‍ കണ്ണുള്ള സ്വകാര്യ ആശുപത്രി ഉടമകള്‍ അറിയണം കരുണയുള്ള ലിനിമാരുടെ ജീവിതം. രോഗികളെ ചികിത്സിച്ചു മരണത്തിന് കീഴടങ്ങിയ ലിനിയുടെ മൃതദേഹം ഒന്ന് കാണാന്‍ പോലും യുവാവായ ഭര്‍ത്താവും പിഞ്ചു മക്കളും അടങ്ങുന്ന ബന്ധുക്കള്‍ക്ക് സാധിച്ചില്ല.
നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ് ഈ ദുരന്തം.
ഇതിനൊപ്പം മറ്റൊരു വാര്‍ത്ത കൂടി നമുക്ക് മുന്നിലുണ്ട്. നിപ വൈറസ് ബാധിച്ചവരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനി പനി ബാധിച്ച് മരിച്ചുവെന്ന വാര്‍ത്ത.
ലിനിയുടെ മൃതദേഹം ഒന്ന് കാണാന്‍ പോലും ബന്ധുക്കള്‍ക്ക് സാധിച്ചില്ല. പനി വൈറസുകള്‍ പടര്‍ന്നു പിടിച്ചേക്കുമെന്ന ഭയം മൂലം അന്ത്യകര്‍മങ്ങള്‍ പോലും നടത്താതെ അവരുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.
മരിച്ചത് ഒരു സാധാരണ നഴ്‌സാണ്. അത്‌കൊണ്ട് അവരുടെ കുടുംബത്തിന് പാരിതോഷികം നല്‍കണമെന്നോ ആശ്രിതര്‍ക്ക് ജോലി നല്‍കണമെന്നോ ആവശ്യപ്പെട്ട് ആരും ഇതി വരെ ഒരു പ്രസ്താവന പോലും പുറ്പപെടുവിച്ച് കണ്ടില്ല.
സര്‍ക്കാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ ഒന്നരലക്ഷം നല്‍കാതെ പനി ബാധിതരെ ചികിത്സിക്കില്ലെന്ന് നിലപാടെടുക്കുന്ന മാനേജ്‌മെന്റുകള്‍ അവരെ പരിചരിക്കുന്ന നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കില്ലെന്ന് വാശി പിടിക്കുന്ന ധാര്‍ഷ്ട്യത്തെ നമ്മുടെ നാട് വകവെച്ച് കോടുക്കരുത്