പാക് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് ബി.എസ്.എഫ്. നടത്തിയ ശക്തമായ പീരങ്കി ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിരക്ഷാസേനയോട് ഫോണില്‍ വിളിച്ച് പാക് റേഞ്ചേഴ്സിന്‍റെ അപേക്ഷ :‘ ദയവായി വെടിനിര്‍ത്തൂ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായാറാഴ്ച പുലര്‍ച്ചവരെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.
തുടര്‍ന്നാണ് വെടിനിര്‍ത്തണം എന്ന് അഭ്യര്‍ഥിച്ചുള്ള പാക് റേഞ്ചേഴ്സിന്‍റെ വിളി ബി.എസ്.എഫിന് ലഭിക്കുന്നത്. പാക്കിസ്ഥാന്‍റെ ഭാഗത്ത് ശക്തമായ നാശനഷ്ടവും ഒരു ജവാന് ജീവഹാനിയും ഉണ്ടായി. സാധാരണക്കാരായ ജനങ്ങളെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് പാക് സൈന്യം അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നത്
.
കഴിഞ്ഞ വെള്ളിയാഴ്ച പാക് സൈന്യം നടത്തിയ കനത്ത ഷെല്ലിങ്ങിലും വെടിവയ്പ്പിലും നാല് സിവിലിയന്‍മാര്‍ക്കും ഒരു ബി.എസ്.എഫ്. ജവാനും ജീവന്‍ നഷ്ടമായിരുന്നു. ഇതിന് മറുപടിയായാണ് പാക് സൈനിക പോസ്റ്റുകളും ബങ്കറുകളും ലക്ഷ്യമിട്ട് ബി.എസ്.എഫ്. ശക്തമായി തിരിച്ചടിച്ചത്.
19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള തെര്‍മല്‍ ഇമേജ് ദൃശ്യവും ബി.എസ്.എഫ്. പുറത്തുവിട്ടിട്ടുണ്ട്. ബി.എസ്.എഫ്. വക്താവാണ് ഇന്ത്യയോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പാക് റേഞ്ചേഴ്സിന്‍റെ ഫോണ്‍വിളി എത്തിയെന്ന് പറഞ്ഞതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്‍റെ തലേദിവസമാണ് ഇന്ത്യ–പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇന്ത്യന്‍ ഗ്രാമങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍റെ ആക്രമണങ്ങളേറെയും നടന്നത്.
ബി.എസ്.എഫ്. സംഘത്തിന്‍റെ തിരിച്ചടിയാണ് ശ്രദ്ധേയമായത്. പാക് സൈനികരുടെ നിര്‍ണായകമായ ‘ഷൂട്ടിങ് ലൊക്കേഷനുകള്‍’ നോക്കിയായിരുന്നു തിരിച്ചടി. തെക്കന്‍ അക്നൂറിനോട് ചേര്‍ന്നുള്ള പാക്കിസ്ഥാന്‍റെ ‘ചിക്കന്‍ നെക്ക്’ ഏരിയയാണ് ബി.എസ്.എഫ്. ലക്ഷ്യമിട്ടത്. ഇതാണ് വെടിനിര്‍ത്തലിന് പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.
50 മണിക്കൂറിലേറെ നീണ്ടു ബി.എസ്.എഫിന്‍റെ ഈ ‘ശിക്ഷാനടപടി’. ഗത്യന്തരമില്ലാതായതോടെയാണ് പാക് സൈന്യം വെടിനിര്‍ത്തണം എന്ന അപേക്ഷയുമായി എത്തിയത്. ഈ വര്‍ഷം മാത്രം പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് എഴുന്നൂറോളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 38 സിവിലിയന്‍മാരും 18 സുരക്ഷാസൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
#WATCH: BSF troops on the western borders, bust a bunker across international boundary on May 19. #JammuAndKashmir (Source: BSF) pic.twitter.com/MaecGPf7g3
— ANI (@ANI) May 20, 2018