ആഘോഷവും ആഡംബരവും നിറഞ്ഞതൊന്നുമല്ല തങ്ങളുടെ ജീവിതമെന്നാണ് എയര്‍ഹോസ്റ്റുമാര്‍ പൊതുവെ വാദിക്കാറ്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലെ കാബിന്‍ക്രൂലൈഫ് എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ കണ്ടാല്‍ ഈ വാദം ശരിയല്ലെന്ന് മനസിലാകും.
കാബിന്‍ക്രൂലൈഫ് എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്തിട്ടുള്ള പല ചിത്രങ്ങളും എയര്‍ഹോസ്റ്റസുമാരുടെ ആഘോഷകരമായ ജീവിതശൈലി എടുത്തുകാണിക്കുന്നതാണ്. എമിറേറ്റ്‌സിലെയും നോര്‍വീജിയന്‍ എയറിലെയുമെല്ലാം ജീവനക്കാരാണ് അവരുടെ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷമുള്ള ജീവിതരീതികള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.