Breaking News
Home / Lifestyle / ലേബർ റൂമിൽ എനിക്കൊപ്പം കയറണമെന്നു പറഞ്ഞ് ശ്രീയേട്ടൻ വാശി പിടിച്ചപ്പോൾ അവിടാകെ ബഹളമായി… കൂടി നിന്ന പ്രായമായവരൊക്കെ മുഖം ചുളിച്ചു……

ലേബർ റൂമിൽ എനിക്കൊപ്പം കയറണമെന്നു പറഞ്ഞ് ശ്രീയേട്ടൻ വാശി പിടിച്ചപ്പോൾ അവിടാകെ ബഹളമായി… കൂടി നിന്ന പ്രായമായവരൊക്കെ മുഖം ചുളിച്ചു……

ലേബർ റൂമിൽ എനിക്കൊപ്പം കയറണമെന്നു പറഞ്ഞ് ശ്രീയേട്ടൻ വാശി പിടിച്ചപ്പോൾ അവിടാകെ ബഹളമായി…
കൂടി നിന്ന പ്രായമായവരൊക്കെ മുഖം ചുളിച്ചു……

കടുത്ത വേദനക്കിടയിലും ഞാൻ ഏട്ടനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു…

വേണ്ടേട്ടാ… എനിക്കൊന്നും വരില്ല…

പക്ഷെ ഏട്ടനത് കേൾക്കാൻ കൂട്ടാക്കിയില്ല.

അതിനുള്ളിൽ സാധാരണ പുരുഷന്മാർ കയറാറില്ല എന്ന് ഒരു പുരുഷനായ ഗൈനക്കോളജിസ്റ്റ് പറഞ്ഞപ്പോൾ അപ്പൊ നിങ്ങൾ ആണല്ലേ എന്ന് ഏട്ടൻ പുച്ഛത്തോടെ ചോദിച്ചു….?

എന്റമ്മുന്റെ കുഞ്ഞിന്റെ അച്ഛനാണ് ഞാൻ. ഇത്തരം ഒരവസരത്തിലാണ് ഞാൻ അവൾക്കൊപ്പം ഉണ്ടാകേണ്ടതും.

ഏട്ടന്റെ വാദങ്ങൾ നീണ്ടപ്പോൾ ഡോക്ടർക്ക് അനുവാദം നൽകേണ്ടതായി വന്നു…

വേദനകൊണ്ട് പുളയുമ്പോഴും ഏട്ടന്റെ സാമീപ്യം എനിക്കാശ്വാസം നൽകി…
ഒരു വേദന സംഹാരിക്കും നല്കാനാവാത്ത ആശ്വാസം…

പക്ഷെ എന്റെ വേദനയത്രയും നിഴലിച്ചത് ഏട്ടന്റെ മുഖത്തായിരുന്നു… അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ എനിക്ക് ലഭിച്ച ഭാഗ്യമാണ് ഏട്ടനെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു….

കുറച്ചു സമയത്തിന് ശേഷം ഡോക്ടർ കുഞ്ഞിനെ കാട്ടിയപ്പോൾ ഏട്ടന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് പാതി മയക്കത്തിലും ഞാൻ കണ്ടു.

എന്റെ നെറുകയിൽ ചുംബിച്ച് ഏട്ടൻ പുറത്തേക്കു നടന്നപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു…
പത്തുമാസം ചുമന്ന് നൊന്തു പ്രസവിക്കുന്ന അമ്മയ്‌ക്കൊപ്പം ഒരച്ഛൻ പ്രസവിക്കാതെ അനുഭവിക്കുന്ന പ്രസവവേദന…

പുറത്തിറങ്ങിയ ഏട്ടനെ നോക്കി ആരൊക്കെയോ പരിഹാസത്തോടെ പറഞ്ഞു…
കാഴ്ച കണ്ട് വന്നതാ….

അവർക്ക് നേരെ തിരിഞ്ഞു നിന്ന്‌ ഏട്ടൻ പറഞ്ഞു ഏതൊരു ഭർത്താവും കാണേണ്ട കാഴ്ച തന്നെയാണത്…..
പിന്നീടൊരിക്കലും ഒരു പെണ്ണിനേയും ഒരു വാക്കു കൊണ്ട് പോലും അവൻ നോവിക്കില്ല….
സ്ത്രീ പിന്നീടവനെന്നും അമ്മയോ പെങ്ങളോ പൂജിക്കപ്പെടേണ്ടവളോ ആയി മാറും….

ഇത്രയും പറഞ്ഞ് ഏട്ടൻ നടന്നു നീങ്ങിയപ്പോൾ കൂടി നിന്നവർ സ്തബ്ധരായി ഏട്ടനെ തന്നെ നോക്കി നിന്നു….

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *