Breaking News
Home / Lifestyle / അയ്യോ ഇയാളെന്താണ് ചെയ്യുന്നത്.. ഞാൻ ഒരു പെണ്ണാണ് എങ്കിലും ജീവനില്ലാത്ത എന്റെ ശരീരം ഈ രാക്ഷസന്റെ കാമത്തിന് ഇരയാവുകയാണ്.. ഞാൻ ഉറക്കെ അലറി കരഞ്ഞു ..!!

അയ്യോ ഇയാളെന്താണ് ചെയ്യുന്നത്.. ഞാൻ ഒരു പെണ്ണാണ് എങ്കിലും ജീവനില്ലാത്ത എന്റെ ശരീരം ഈ രാക്ഷസന്റെ കാമത്തിന് ഇരയാവുകയാണ്.. ഞാൻ ഉറക്കെ അലറി കരഞ്ഞു ..!!

ചുണ്ടുകളിലാരോ അമർത്തി ചുംബിക്കുന്നതുപോലെ തോന്നിയപ്പോഴാണ്, ഞാൻ ഒരു നീണ്ട ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്..

തലയ്ക്കെന്തോ അടിയേറ്റ പോലെ.. ഞാനിതെവിടെയാണ്??..
കണ്ണു തുറക്കാൻ കഴിയുന്നില്ല..
ബലമായി കണ്ണുകൾ ആരോ അടച്ചു പിടിച്ച പോലെ..
ചുറ്റും മനം മടുപ്പിക്കുന്ന ദുർഗന്ധം.. എനിക്കെന്താണ് സംഭവിച്ചത്??..

ഓർമ്മകൾ, സൂചികുത്തുന്ന വേദനയോടെ പതിയെ തെളിഞ്ഞു വരുന്നു..
ഞാൻ ഉറങ്ങുന്നതിനു മുൻപ് കുറച്ചധികം ഉറക്ക ഗുളികകൾ കഴിച്ചിരുന്നു..
അതേ അച്ഛനോടും അമ്മയോടും വഴക്കടിച്ചിരുന്നു എല്ലാം എന്റെ സുധിക്ക് വേണ്ടി..
സുധി അവൻ എന്റെ എല്ലാം ആയിരുന്നു.. പക്ഷെ വീട്ടിലാർക്കും അവനെ ഇഷ്ടമായില്ല.. എനിക്കുവേണ്ടി അവർ വേറൊരാളെ കണ്ടെത്തി.. എല്ലാവരോടും വാശിയായിരുന്നു ദേഷ്യമായിരുന്നു.. ആ വാശിക്കാണ് ഒരുപിടി ഉറക്കഗുളികകൾ വാരി കഴിച്ചത്..

ഉറക്കം എഴുനേൽക്കുമ്പോൾ അവർ എന്റെ ശവം കാണുന്നതും നിലവിളിക്കുന്നതും ഒക്കെ ഓർത്തപ്പോൾ മനസ്സിനൊരു സുഖം.. എല്ലാവരോടും പ്രതികാരം ചെയ്ത സന്തോഷത്തിലാണ് ഉറങ്ങാൻ കിടന്നത്.. ഇതിപ്പോൾ ഞാൻ എവിടെയാണ് ഉണർന്നത്??..
ശരീരത്തിന് വല്ലാതെ ഭാരം കൂടുന്നതുപോലെ.. .
കനം വച്ച കൺപോളകൾ തുറക്കാൻ നന്നേ പാടുപെട്ടു..

അയ്യോ ! ആരോ എന്റെ ശരീരത്തിനുമേൽ അമർന്നു കിടക്കുന്നു..

“ആരാ താൻ; എഴുനേൽക്കടോ! എന്റെ ദേഹത്തു നിന്നും”
ഞാൻ ആക്രോശിച്ചു..

പക്ഷെ അയാൾ അതൊന്നും കേട്ട ഭാവം നടിച്ചില്ല..
അയാൾ ഞാൻ പുതച്ചിരുന്ന പുതപ്പെടുത്തു മാറ്റി, എന്റെ ശരീരത്തു കിടന്ന തുണി ഉരിഞ്ഞു എന്നേ നഗ്നയാക്കുകയാണ് ..
ഞാൻ ചാടി എഴുനേൽക്കാൻ ശ്രമിച്ചു പക്ഷെ എനിക്കാവുന്നില്ല..
കൈ ഉയർത്തി അയാളുടെ കരണത്തൊന്നു പൊട്ടിക്കാൻ ശ്രമിച്ചു..
പക്ഷെ തളർന്നു കിടക്കുന്നപോലെ ഒരു ചെറിയ ചലനം പോലും ഇല്ലാതെ എന്റെ കൈകൾ..

എനിക്കെന്താണ് പറ്റിയത്.. ഞാൻ ചുറ്റിലും ഭയഭീതിയോടെ നോക്കി..
വെള്ള പുതപ്പിച്ച ഒരുപാട് ജീവനറ്റ ശരീരങ്ങൾ നിരന്നു കിടക്കുന്നു..
ഇതെവിടെയാണ് മോർച്ചറിയോ..
അയ്യോ !ആരാ എന്നേ ഇവിടെ കൊണ്ടിട്ടത് ഞാൻ ഉറക്കെ പൊട്ടിക്കരഞ്ഞു..
പക്ഷെ എന്റടുത്തു നിന്ന കറുത്ത് തടിച്ച മനുഷ്യരൂപം പൂണ്ട രാക്ഷസൻ പോലും അതു കേട്ടില്ല

ഇപ്പോഴാണ് ഞാൻ എന്നേ ശ്രദ്ധിക്കുന്നത്.. അയാൾ വലിച്ചുരിഞ്ഞു കളഞ്ഞത് ഉറങ്ങുമ്പോൾ ഞാനിട്ടിരുന്ന കുപ്പായം അല്ല.. ഒരു വെള്ളത്തുണിയാണ്..
അതാരാണ് എന്നേ ഉടുപ്പിച്ചത്..
ഒരുപാട് സംശയങ്ങൾ ആ നിമിഷം എന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു..

കുറച്ചു മാറി നിന്നു അയാൾ എന്റെ നഗ്നത ആസ്വദിക്കുകയായിരുന്നു.. അയാളുടെ കണ്ണുകളിലെ കാമത്തിന്റെ തിളക്കം.. എനിക്കാ കണ്ണുകൾ കുത്തി പൊട്ടിക്കാൻ തോന്നി.. പക്ഷെ പ്രതികരണ ശേഷി നഷ്ടപ്പെട്ടവളേപ്പോലെ എനിക്ക് കിടക്കേണ്ടി വന്നു.. കാരണം എന്റെ ഇച്ഛക്കനുസരിച്ചു എനിക്ക് ഒന്ന് അനങ്ങാൻ പോലും ആകുന്നില്ല..

പെട്ടന്ന് കതകിലാരോ മുട്ടുന്ന ശബ്ദം..
അയാൾ വലിച്ചുരിഞ്ഞ തുണി എന്റെ ദേഹത്തു വെപ്രാളപ്പെട്ട് ചുറ്റിക്കെട്ടി..
അകത്തേക്ക് നൂലുപോലെ വെളിച്ചം അരിച്ചിറങ്ങി ആ നൂലു വലുതായി വന്നു.. വെളിച്ചത്തിൽ ഒരു രൂപം..
അതൊരാളാണ്.. അയാൾ എന്തോ ചോദിക്കുന്നു.. ഞാൻ കാതുകൂർപ്പിച്ചു..

“അനഘയുടെ ബോഡി എപ്പോഴാ വിട്ടുകിട്ടുക ”

വിറയാർന്ന ആ പുരുഷ ശബ്ദം ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു
“അച്ഛൻ ”

“ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു സമയമെടുക്കും നിങ്ങൾ പിന്നേ വരൂ ”

അയാൾ അരിശത്തോടെ വാതിലടച്ചു
അടയുന്ന വാതിലിനു മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന അച്ഛന്റെ രൂപം മറഞ്ഞു.. വാതിലിനു സാക്ഷയിട്ട് അയാൾ എന്റടുക്കലേക്കു നടന്നു വരുന്നു.

അപ്പോൾ.. ഞാൻ.. ഞാൻ മരിച്ചിരിക്കുന്നു..
ഒരു ചുമരിനപ്പുറം നിറകണ്ണുകളോടെ എന്റെ ശരീരം ഏറ്റുവാങ്ങാൻ എന്റെ അച്ഛൻ..
ഒന്നും വേണ്ടിയിരുന്നില്ല..
ഓടിച്ചെന്നു അച്ഛനെ കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയാൻ മനസ്സു കൊതിച്ചു..

എന്റെ ശരീരത്തിലൂടെ എന്തോ ഇഴയുന്നു.. അയാളുടെ കറുത്ത് തടിച്ച കൈകൾ.. ചേതനയറ്റ എന്റെ ശരീരത്തിൽ തഴുകുകയാണ്..
പാമ്പും പഴുതാരയും അട്ടയും തുടങ്ങി ക്ഷുദ്രജീവികൾ ശരീത്തിലാകെ ഇഴയുന്നതുപോലെ..
പുകവലിച്ചു കറുത്ത പല്ലുകൾ കാട്ടി ചിരിച്ചു അയാൾ എന്റെ മുഖത്തിനടുത്തേക്കു വന്നു ചുണ്ടുകളിൽ അമർത്തി ചുംബിച്ചു ..
അയാളുടെ വായിൽ നിന്നും വമിച്ച ദുർഗന്ധത്താൽ എനിക്ക് ഓക്കാനം വരുന്നുണ്ടാരുന്നു..

രണ്ടുവർഷമായി സുധിയെ സ്നേഹിക്കുന്നു അവൻ ആവശ്യപ്പെട്ടിട്ടും ഒരിക്കൽ പോലും ഒന്ന് ചുംബിക്കാൻ അവനു അവസരം കൊടുത്തിട്ടില്ല.. ആ എന്നെയാണ് ഈ വൃത്തികെട്ട ജന്തു.. എനിക്കെന്നോട് തന്നെ അറപ്പു തോന്നി

അയ്യോ ഇയാളെന്താണ് ചെയ്യുന്നത്.. ഞാൻ ഒരു പെണ്ണാണ് എങ്കിലും ജീവനില്ലാത്ത എന്റെ ശരീരം ഈ രാക്ഷസന്റെ കാമത്തിന് ഇരയാവുകയാണ്.. ഞാൻ ഉറക്കെ അലറി കരഞ്ഞു
പുറത്തേക്കു വരാത്ത എന്റെ കരച്ചിൽ അയാളുടെ നിശ്വാസത്തിനും കിതപ്പിനും ഇടയിൽ പെട്ടു ഞെരിഞ്ഞമർന്നു..

ഒരു പെണ്ണെന്ന നിലയിൽ ശരിക്കും ഞാൻ മരിച്ചത് ഇപ്പോഴാണ്..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *