Breaking News
Home / Lifestyle / ലൈംഗികതാല്‍പര്യത്തോടെയുള്ള ബന്ധം: കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ദിലീപിനെക്കുറിച്ചും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ മധു..!!

ലൈംഗികതാല്‍പര്യത്തോടെയുള്ള ബന്ധം: കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ദിലീപിനെക്കുറിച്ചും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ മധു..!!

സിനിമാ മേഖലയില്‍ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പല താരങ്ങളും വെളിപ്പെടുത്തി കഴിഞ്ഞു. എന്നിട്ടും പലരും ഇതിനെ നിഷേധിച്ചു.

എന്നാല്‍, മലയാളത്തിന്റെ കാരണവര്‍ ആയ മധുവിന്റെ വാക്കുകള്‍ തള്ളി കളയാനാവില്ല.madhuസിനിമാ മേഖലയെക്കുറിച്ച് വര്‍ഷങ്ങളായി അറിയാവുന്ന മധു കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല, എല്ലാഭാഷയിലെയും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് മധു പറയുന്നു. കൂടുതല്‍ അടുപ്പമുള്ളവരുമായിട്ടാണ് ഇത് നടക്കുന്നത്.

ലൈംഗികതാല്‍പര്യത്തോടെയുള്ള ബന്ധങ്ങള്‍ സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുള്ളതാണ്. എല്ലാ സമൂഹത്തിലുമുണ്ടാകും. എന്ന് വച്ച് അത് ആ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമല്ലല്ലോ. അതുപോലെതന്നെയാണ് സിനിമയിലെ ഇത്തരം ബന്ധങ്ങളെന്നും മധു പറഞ്ഞു.

നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മധു പറഞ്ഞതിങ്ങനെ.. തനിക്ക് കൃത്യമായി ഒന്നും അറിയില്ല. അറിയാത്ത കാര്യമായതുകൊണ്ടാണ് അഭിപ്രായം പറയാതിരുന്നതും. എന്നാല്‍ ദിലീപാണ് ആണ് ഇതിനു പിന്നിലെന്നു കരുതുന്നില്ല. കാരണം ബുദ്ധിമാനാണ് ദിലീപ്. ഇത്തരത്തിലുള്ള ഒരു വിഡ്ഢിത്തം ദിലീപ് കാണിക്കുമോ എന്ന് സംശയമാണ്.

നടിക്ക് ദുരനുഭവം ഉണ്ടായെന്നത് സത്യമാണ്. എന്നാല്‍ അത് ആസൂത്രണം ചെയ്തത് ദിലീപാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് താന്‍ പറയുന്നതെന്നും മധു വ്യക്തമാക്കി.താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റിന് പകരം മറ്റൊരാളെ കുറിച്ച് തനിക്ക് ചിന്തിക്കാനാകില്ലെന്നും മധു പറഞ്ഞു. ഇന്നസെന്റ് തമാശനടനാണെങ്കിലും നല്ല സംഘാടകനാണ്. എല്ലാവരുമായും നല്ല സൗഹൃദവും അദ്ദേഹത്തിനുണ്ട്

About Intensive Promo

Leave a Reply

Your email address will not be published.